"പർവതങ്ങലെ നീ കാണുമ്പോൾ അവ ഉറച്ചുനിൽക്കുന്നതാണെന്നു നീ ധരിച്ചുപോകും. എന്നൽ അവ മേഘങ്ങൾ ചലിക്കുന്നത് പോലെ ചലിക്കുന്നതാണ്. എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീർത്ത അല്ലാഹുവിന്റെ പ്രവർത്തനമത്രെ അത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (വി.ഖുർആൻ 27:88)
മേൽസൂക്തം ഭൂമി കറങ്ങുന്നുണ്ടെന്നു മാത്രമല്ല, കറക്കത്തിനു ഒരു ദിശയുമുണ്ടെന്നു വ്യക്തമാക്കുന്നു. 3500 മുതൽ 4000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മഴമേഘക്കൂട്ടങ്ങൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് ചലിച്ചുകൊണ്ടിരിക്കുന്നു. പടിഞ്ഞാറ് ഭാഗത്ത് ഉരുണ്ടുകൂടുന്ന കാർമേഘങ്ങളുടെ അവസ്ഥ നോക്കിയാണ് കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളിൽ പ്രവചനങ്ങൾ നടത്തുന്നത്.
പടിഞ്ഞാറു നിന്ന് മേഘങ്ങൾ കിഴക്കോട്ടേക്ക് നീങ്ങുന്നത് ഭൂമിയുടെ കറക്കത്തിന്റെ ദിശ അതായത് കൊണ്ടാണ്. ശാസ്ത്രം ഈ അടുത്ത കാലത്ത് മനസ്സിലാക്കിയ ഈ വസ്തുത ഖുർആൻ 1400 വർഷങ്ങൾക്കു മുമ്പേ ലോകത്തിന് മുമ്പിലവതരിപ്പിച്ചു.
"അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു." (ഖുർആൻ 79:30)
ദഹാ എന്ന വാക്ക് നിഷ്പന്നമാകുന്നത് ദഹ് വ് എന്ന മൂലത്തിൽ നിന്നാണ്. ദഹ് വിന് പൊതിയുക, യാത്ര ആരംഭിക്കുക, പുറപ്പെടുക എന്നീ അർഥങ്ങൾ കൊടുക്കാം. വൃത്താകൃതിയിലുള്ള പഥത്തിലൂടെയുള്ള ഒരു യാത്രയുടെ ആരംഭം. ദഹ് വ് എന്ന പദത്തിൽ നിന്നും ഉരുത്തിരുഞ്ഞു വരുന്ന എല്ലാ വാക്കുകൾക്കും വൃത്തം എന്ന ആശയം നൽകാവുന്നതാണ്.
" ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളിൽ നിന്ന് പുറത്തു കടന്നുപോകാൻ നിങ്ങൾക്ക് സാധിക്കുന്ന പക്ഷം നിങ്ങൾ കടന്നുപോയിക്കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങൾ കടന്നുപോകുകയില്ല." ( വിശുദ്ധ ഖുർആൻ 55:33)
ഉപരിസൂക്തത്തിലെ അഖ്താർ എന്ന പദം 'മേഖലകൾ' എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നു. ഖുത്റ് എന്ന വാക്കിന്റെ ബഹുവചനരൂപമാകുന്നു അത്. അർഥം വ്യാസങ്ങൾ എന്നാണ്. ആകാശഭൂമികൾക്ക് ഒട്ടനേകം വ്യാസങ്ങളുണ്ടെന്നു സൂചിപ്പിക്കുന്നു. അറബി ഭാഷയിൽ ഒരു വാക്കുപയോഗിച്ചിരിക്കുന്ന രീതി നോക്കി ഏകവചനമോ ദ്വിവചനമോ ബഹുവചനമോ അതെന്നു മനസ്സിലാക്കാനാവും. ഇവിടെ ബഹുവചനമാണ് ഉപയോഗിച്ചിട്ടുള്ളത്.
ത്രിമാന ഭാവത്തിലുള്ള ഒരു വസ്തു, അത് പൂർണ ഗോളാകൃതിയിലാണെങ്കിൽ അതിന് ഒരൊറ്റ വ്യാസം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് നമുക്കറിയാം. ഇവിടെ വ്യാസങ്ങൾ എന്നുപയോഗിച്ചത് അടിസ്ഥാനപരമായി ഗോളാകൃതിയിലാണെങ്കിലും ക്രമരഹിതമായ ഒരു വസ്തുവായതുകൊണ്ടാണ്. ഇത് ഭൂമിയുടെ ഗോളാകൃതിയുടെ സവിശേഷത വ്യക്തമാക്കിത്തരുന്നു. വ്യാസങ്ങളുടെ കാര്യത്തിൽ ആകാശങ്ങളെയും ഭൂമിയെയും വെവ്വേറെ പ്രതിപാദിച്ചിരിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷികസിദ്ധാന്തമനുസരിച്ച് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു. ആകാശത്ത് ഗാലക്സികളും മറ്റു ഗ്രഹങ്ങളും വെറുതെ ചിതറിക്കിടക്കുകയാണെന്നു അർഥമാക്കേണ്ടതില്ല. ശൂന്യാകാശം വികസിച്ചുകൊണ്ടിരിക്കുന്നു. ഗാലക്സികൾ തമ്മിലുള്ള അകലം കൂട്ടികൊണ്ടിരിക്കുന്നു.
ആകാശ മേഖലകളെക്കുറിച്ചുള്ള ഉപരിസൂക്തത്തിലെ നിർവചനം ശൂന്യാകാശത്തിന്റെ ഗോളാകൃതിയുടെ സവിശേഷത വ്യക്തമാക്കുന്നു. ശൂന്യാകാശത്തിലെ വിവിധ ബിന്ദുക്കളിൽ നിന്നുള്ള വ്യാസങ്ങൾ വ്യത്യസ്തമായിരിക്കും. അതായത്, ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. അതായത്, ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന ശൂന്യാകാശത്തിന്റെ വ്യാസങ്ങളും വ്യത്യസ്തമായിരിക്കുമെന്നർഥം.
"രണ്ടു കടലുകളെ (ജലാശയങ്ങളെ) തമ്മിൽ കൂടിച്ചേരത്തക്കവിധം അവൻ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടയ്ക്ക് അവ അന്യോന്യം അതിക്രമിച്ചു കടക്കാതിരിക്കത്തക്ക വിധം ഒരു തടസ്സമുണ്ട്." (വി.ഖുർആൻ 55:19,20)
പരസ്പരം സന്ധിക്കുകയും കൂടിക്കലരാതിരിക്കുകയും ചെയ്യുന്ന സമുദ്രങ്ങളുടെ ഈ പ്രത്യേകത ഈ അടുത്ത കാലത്താണ് സമുദ്രവിജ്ഞാന ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയത്. ഉപരിതല മർദം എന്ന ഭൗതികബലം കാരണം തൊട്ടു തൊട്ടു കിടക്കുന്ന സമുദ്രത്തിലെ ജലം തമ്മിൽ കൂടിക്കലരുന്നില്ല. അവയിലെ ജലത്തിന്റെ സാന്ദ്രതാ വ്യത്യാസം, ഉപരിതലമർദം എന്നിവ കാരണം അവയ്ക്കിടയിൽ ഒരു മതിൽ പണിതാലെന്ന പോലെ ഒന്നു മറ്റൊന്നുമായി കൂടിക്കലരാൻ അനുവദിക്കുന്നില്ല.
ഭൗതികശാസ്ത്രത്തെക്കുറിച്ച്, ഉപരിതലസമ്മർദത്തെക്കുറിച്ച് സമുദ്ര ശാസ്ത്രത്തെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാത്ത കാലത്ത് വിശുദ്ധ ഖുർആൻ ലോകത്തിനു മുമ്പാകെ ഇതവതരിപ്പിച്ചു.
ഭൂമിയിൽ ജീവന്റെ നിലനില്പിന്നനുകൂലമായ രശ്മികളെ മാത്രമേ അന്തരീക്ഷം ഭൂമിയിലേക്ക് കടത്തിവിടുന്നുള്ളു. ഉദാഹരണമായി അൾട്രാ വയലറ്റ് രശ്മികൾ. സസ്യങ്ങൾക്ക് ഭക്ഷണം തയ്യാറാക്കാനും അതു വഴി ഭൂമിയിൽ ജീവൻ നിലനിർത്താനും ആവശ്യമായ തോതിൽ ഭാഗികമായി.
ഏഴു അടുക്കുകളായിട്ടാണ് ആകാശത്തെ സംവിധാനിച്ചിരിക്കുന്നതെന്ന് ഖുർആൻ വ്യക്തമാക്കുന്നു
. "അവനാണ് നിങ്ങൾക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെ. അവൻ എല്ലാ കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു." (2:29)
"അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു. അതൊരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: " നിങ്ങൾ രണ്ടും അനുസരണപൂർവമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു. അങ്ങൻ രണ്ടു ദിവസങ്ങളായി അവയെ അവൻ ഏഴ് ആകാശങ്ങളാക്കിത്തീർത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സർവജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്." (വിശുദ്ധ ഖുർആൻ 41:11, 12)
ധാരാളം സൂക്തങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 'ഏഴ് ആകാശങ്ങൾ' എന്ന വാക്ക് ഭൂമിക്ക് മുകളിലുള്ള ആകാശം അല്ലെങ്കിൽ പ്രപഞ്ചം മുഴുക്കെ ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു. ഈ അർഥത്തിൽ അന്തരീക്ഷം ഏഴ് അടുക്കുകളായി സംവിധാനിച്ചിരിക്കുന്നു. ഇന്ന് നമുക്കറിയാം, ഒന്നു മറ്റൊന്നിനു മീതെയായി സ്ഥിതിചെയ്യുന്ന വ്യത്യസ്ത അടുക്കുകളായിട്ടാണ് ആകാശത്തെ സംവിധാനിച്ചിരിക്കുന്നതെന്ന്. 48 മണിക്കൂർ നേരത്തേക്കുള്ള കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയൊഗപ്പെടുത്തുന്ന അന്തരീക്ഷ മാതൃകയും ഏഴു അടുക്കുകളുള്ളതാണ്.
ഭൂവിജ്ഞാനീയമനുസരിച്ച് അന്തരീക്ഷത്തെ ഏഴായി തരം തിരിച്ചിരിക്കുന്നു:
1.ട്രോപ്പോസ്ഫിയർ : 10 മുതൽ 13 കി.മീ ഉയരം വരെ.
2.സ്റ്റാറ്റോസ്ഫിയർ : 17 മുതൽ 50 കി.മീ വരെ.
3. മീസോസ്ഫിയർ: 50 മുതൽ 80 കി.മീ വരെ.
4. തെർമോസ്ഫിയർ : 80 മുതൽ 480 കി.മീ വരെ.
5. എക്സോസ്ഫിയർ: 480 കിലോമീറ്ററിന് മീതെ.
6. മോണോസ്ഫിയർ
7. മാഗ്നറ്റോസ്ഫിയർ
"ഓരോ ആകാശത്തിനും അതിന്റെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു." ( വിശുദ്ധ ഖുർആൻ)
ഓരോ അടുക്കിനും മനുഷ്യരാശിയുടെയും മറ്റു ജീവജാലങ്ങളുടെയും ഗുണത്തിനായി പ്രത്യേകം ചുമതലകൾ ഏല്പിക്കപ്പെട്ടിരിക്കുന്നു. മഴയുടെ ആവിർഭാവം, ദോഷകാരികളായ രശ്മികളെ തടയൽ, റേഡിയോ തരംഗങ്ങളുടെ പ്രതിഫലനം തുടങ്ങി ഉൽക്കാ പതനം തടയുന്നതു വരെ.
"നിങ്ങൾ കണ്ടീല്ലേ! എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന്." (വിശുദ്ധ ഖുർആൻ 71:15)
"ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നു കൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ ?" (വിശുദ്ധ ഖുർആൻ: 67:3)
തിബാകൻ എന്ന അറബി പദത്തെ അടുക്കുകൾ എന്ന് മൊഴിമാറ്റം നടത്തിയിരിക്കുന്നു. ഒന്നിന് അനുയോജ്യമായ ആവരണം നൽകുക എന്നതാണ് അടുക്കുകൾ കൊണ്ടുള്ള വിവക്ഷ. മുകളടുക്ക് താഴെ അടുക്കിനോട് എത്ര അനുയോജ്യമായി ക്രമീകരിച്ചിരിക്കുന്നു. ഇവിടെ യുക്തിപൂർവം ബഹുവചനം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളതും.
----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
>> ഫോസ്സിലുകൾ പരിണാമ സിദ്ധാന്തത്തെ ഖണ്ഡിക്കുന്നു
>> ഡാർവിനിസം മനുഷ്യരാശിക്ക് സംഭാവന ചെയ്ത ദുരിതങ്ങൾ
>> ഇസ്ലാം തീവ്രവാദത്തെ തള്ളിപ്പറയുന്നു
>> വേഷപ്രഛനത പ്രകൃതിയിൽ
>> ഡാർവിനിസത്തിന് ഒരു ശാസ്ത്രീയ മറുപടി--ലഘൂകരണക്ഷമമല്ലാത്ത സങ്കീർണ്ണത
....... കൂടുതൽ മലയാളം ചിത്രങ്ങൾ