"ആകാശത്തെ നാം സുരക്ഷിതമായ മേല്പ്പുരയാക്കി. അവരാകട്ടെ, അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നു." (ഖുർആൻ 21:32)
നമ്മിൽ പലരും ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ കണ്ടിരിക്കും. അതിൽ പതിക്കുന്ന അസംഖ്യം ഉൽക്കകൾ ചന്ദ്രോപരിതലത്തെ കുണ്ടും കുഴിയും നിറഞ്ഞതാക്കിയിരിക്കുന്നു. ഈ കുഴികൾ തന്നെയാണ് ചന്ദ്രന്റെ പ്രത്യേകതയും. ചന്ദ്രനിൽ ബഹിരാകാശ കേന്ദ്രമോ മനുഷ്യർക്ക് പാർക്കാൻ വീടുകളോ നിർമിച്ചാൽ ഉൽക്കാപതനം കാരണമായി അവ തവിടുപൊടിയായിപ്പോവും. ചന്ദ്രനുചുറ്റും വായുമണ്ഡലമില്ല. തന്മൂലം വായുവുമായുള്ള ഘർഷണത്തിന് വിധേയമാവാത്തതുകൊണ്ട് ശൂന്യാകാശത്ത് നിന്ന് വരുന്ന ഉൽക്കകളെല്ലാം തന്നെ ചന്ദ്രനിൽ നേരിട്ടുപതിക്കുകയാണ്. ചെയ്യുന്നത്. ഭൂമിയെ സംബന്ധിച്ചിടത്തോളം നാലര കിലോഗ്രാമിൽ കുറവ് ഭാരമുള്ള, ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന എല്ലാ ഉൽക്കകളും വായുവുമായി ഉള്ള ഘർഷണം കാരണമായി അന്തരീക്ഷത്തിൽ വെച്ച് കത്തിയമരുന്നു. എന്നാൽ വലുപ്പം കൂടുതലുള്ള വേഗത കുറഞ്ഞ ഉൽക്കകൾ അപ്പാടെ ഭൂമിയിൽ പതിക്കനിടവരുന്നു.
ഉൽക്കാപതനത്തിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ ഒരു രക്ഷാകവചം തീർത്താൽ മതിയാവുമോ? ഇല്ല എന്നതാണ് ലളിതമായ ഉത്തരം. ഭൂമിയുടെ കാര്യത്തിൽ പ്രകൃത്യാതന്നെ ഒരു രക്ഷാകവചമുണ്ട്. അതു കൊണ്ട് ഭൂവാസികളായ നമുക്ക് ഉൽക്കാപതനത്തിൽ നിന്ന് രക്ഷ നേടാൻ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നില്ല. ഭൗമാന്തരീക്ഷം ചെറുതും വലുതുമായ എല്ലാ ഉൽക്കാപതനങ്ങളെയും പ്രതിരോധിക്കുകയും മനുഷ്യരാശിക്ക് ഹാനികരമായ എല്ലാ രശ്മികളെയും ഒരു അരിപ്പ കൊണ്ടെന്ന പോലെ അരിച്ച് ഭൂമിയിലേക്ക് വിട്ടയക്കുകയും ചെയ്യുന്നു.
ഹാനികരവും മാരകവുമായ ധാരാളം രശ്മികൾ സൂര്യനിൽ നിന്നും മറ്റു നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിൽ എത്തിച്ചേരാനായി ശ്രമിക്കുന്നുവെന്നതാണ് വസ്തുത. പ്രധാനമായും സൂര്യനിൽ നടന്നുകൊണ്ടിരിക്കുന്ന സൗരാഗ്നി എന്നു വിളിക്കുന്ന ഊർജവിസ്ഫോടനം സൂര്യനിൽ നിന്ന് വളരെയൊന്നും അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഭൂമിയെ ബാധിക്കുമെന്നത് നിസ്തർക്കമാണ്. പെട്ടെന്ന് അത്യുജ്ജ്വലമായി പ്രകാശിക്കുന്ന സൂര്യന്റെ ഈ മിന്നായം, അല്ലെങ്കിൽ ക്ഷണപ്രഭ, ബഹിരാകാശത്ത് ഒരയണീകൃത വാതകപടലം സൃഷ്ടിക്കുന്നു. ഇതിൽ ധനചാർജുള്ള പ്രോട്ടോണുകളും ഋണചാർജുള്ള ഇലക്ട്രോണുകളുമുള്ളതുകൊണ്ട് വൈദ്ര്യുത വാഹിനിയാണ്. സെക്കന്റിൽ 1500 കി.മീ പ്രവേഗത്തിൽ ഇത് ഭൂമിയെ സമീപിക്കുന്നു. എന്നാൽ ഭൂമിക്ക് ചുറ്റുമുള്ള കാന്തവലയത്തിന്റെ സാന്നിധ്യം ഈ വൈദ്യുതശക്തിയുള്ള അയോണീകൃത ധൂമപടലത്തെ മേലോട്ട് തള്ളുന്നു. ഒരു നിശ്ചിത അകലത്തിൽ വെക്കുന്നു.
അങ്ങനെ ആയിരുന്നില്ലെങ്കിൽ ഭൂമിയിൽ എന്തു സംഭവിക്കും ?
അതിവൈദ്യുതി കടന്നുപോകുന്ന ട്രാൻസ്ഫോർമറുകൾ പൊട്ടിത്തെറിക്കും. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാവും. ഫ്യൂസുകൾ വേർപ്പെട്ടുപോകും. സൗരോർജ വിസ്ഫോടനഫലമായി പുറന്തള്ളപ്പെടുന്ന ഊർജം ഹിരോഷ്മയിൽ വർഷിച്ച ആറ്റംബോംബിന്റെ 10 ബില്യൻ മടങ്ങ് ശക്തിയേറിയതാണ്. ഏതാനും മിനിറ്റുകൾക്കകം രൂപംകൊണ്ട്, 58 മണിക്കൂറുകൾക്കുശേഷവും ഈ സൗരാഗ്നിയുടെ തീവ്രത കാന്തസൂചിയിൽ ഭ്രംശമുണ്ടാക്കുന്നു. ഭൂമിയുടെ ഉപരിതലത്ത് നിന്ന് 250 കി.മീ അകലത്തിൽ ചൂട് 2500 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതായും കണ്ടുവരുന്നു.
സൂര്യനിൽ നിന്നു തന്നെ പുറപ്പെട്ടുവരുന്ന മറ്റൊരു പ്രവാഹമുണ്ട്. താരതമ്യേന കുറഞ്ഞ വേഗത്തിലുള്ളതാണ്, സെക്കന്റിൽ 400 കി.മീ ഇതിനെ സൗരക്കാറ്റ് എന്നു വിളിക്കുന്നു. തുടർച്ചയായി വീശിക്കൊണ്ടിരിക്കുന്ന് ഈ കാറ്റ് ഭൂമിയെ കടന്നു സൗരയൂഥത്തിന്റെ അതിർത്തിയിലേക്ക് പോകുന്നു. ശബ്ദാതിവേഗത്തിൽ ഇത് എല്ലാ ദിശകളിലേക്കും വ്യാപിക്കും. പ്രോട്ടോൺ, ഇലക്ട്രോൺ കണികകളുടെ ഒരൊഴുക്കാണിത്. സൗരക്കാറ്റുമൂലം ഒരു സെക്കന്റിൽ ഒരു ദശലക്ഷം ടൺ കണ്ട് ഹൈഡ്രജൻ വാതകം സൂര്യന് വിനഷ്ടമാകുന്നു.
ഭൂമിയിൽ സൗരക്കാറ്റിന്റെ ദൂഷ്യഫലം ഇല്ലാതാക്കുന്നത് എവാൻ അല്ലൻ വികിരണ വലയങ്ങളാണ്. വളരെ ഉയരത്തിൽ , ഭൂമിയുടെ കാന്തവലയത്തിൽ കുടുങ്ങിയിരിക്കുന്ന, വളരെ ശക്തമായി വൈദ്യുതീകരിക്കപ്പെട്ട കണികകളുടെ രണ്ടു വലയങ്ങളാണവ. ഭൂമധ്യരേഖക്ക് മുകളിൽ എറ്റവും തീക്ഷ്ണവും ധ്രുവങ്ങൾക്ക് മീതെ പ്രായേണ സാന്നിധ്യമില്ലാത്തതുമായ ഇവ 1958ൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ എവാൻ അല്ലന്റെ പേരിലാണറിയപ്പെടുന്നത്.
അന്തരീക്ഷത്തിൽ കോസ്മിക് രശ്മികൾ പതിക്കുന്നതുമൂലം ഉണ്ടാവുകുന്നുവെന്ന് കരുതപ്പെടുന്ന പ്രോട്ടോണുകളുടെ അകവലയം ഭൂമിയിൽ നിന്ന് 6000 കി.മീ മുകളിൽ കാണപ്പെടുന്നു. സൗരക്കാറ്റിൽ നിന്നുള്ള ഹീലിയം അയോണുകൾ ഉൾക്കൊള്ളുന്ന പുറം വലയം ഭൂമിയിൽ നിന്ന് 20,000 കി.മീ മുകളിലും സ്ഥിതി ചെയ്യുന്നു. അകവലയം ഖരാവസ്ഥയിലും പുറം വലയം ദ്രവമയവുമാണ്.
ഭൂഗർഭത്തിൽ ഇരുമ്പ്, നീക്കൽ എന്നീ ലോഹങ്ങളുടെ നിക്ഷേപമുണ്ട്. ഒന്നു മറ്റൊന്നിനു ചുറ്റുമായി ചലിച്ചുകൊണ്ടിരിക്കുന്ന അലൻ വലയങ്ങൾ പ്രസ്തുത ലോഹങ്ങളിൽ കാന്തശക്തി സന്നിവേഷിപ്പിക്കുകയും കാന്തക്ഷേത്രമുണ്ടാക്കുകയും ചെയ്യുന്നു. ഈ കാന്തക്ഷേത്രം സൂര്യനിൽ നിന്നും വരുന്ന സൗരക്കാറ്റിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നു. സൗരക്കാറ്റിനു അലൻ വലയങ്ങളെ ഭേദിക്കാനാവില്ല.
ശൂന്യാകാശ കേവലതാപനിലാതോതിലെ പൂജ്യമായ (-) 273 ഡിഗ്രി സെൽഷ്യസിൽ ഭൂമി തണുത്തുറഞ്ഞുപോകും. എന്നാൽ ഭൂമിയിലെ ചൂട് താരതമ്യേന വളരെ കൂടുതലായതുകൊണ്ട് ഭൂമിയിൽ ഈ അതിന്യൂനതാപത്തിന്റെ ഫലം അനുഭവപ്പെടുന്നില്ല.
അന്തരീക്ക്ഷ ദോഷം ചെയ്യാത്ത രശ്മികളെ മാത്രമേ ഭൂമിയിലേക്ക് കടത്തിവിടുന്നുള്ളൂ. റേഡിയോ തരംഗങ്ങൾ, ജീവന്റെ നിലനില്പിന്നാവശ്യമായ സൂര്യപ്രകാശം എന്നിവ. അരിപ്പ കൊണ്ട് അരിച്ചാലെന്ന പോലെ ഭാഗികമായി താഴോട്ടുവിടുന്ന അൾട്രാവയലറ്റ് രശ്മികൾ സസ്യങ്ങൾക്ക് ആഹാര നിർമാണത്തിന് അത്യന്താപേക്ഷിതവുമാണ്.
അങ്ങനെ എല്ലാ വിധത്തിലും ഫലപ്രദമായി പ്രവർത്തിക്കുന്ന പ്രതിരോധ പ്രതിഭാസങ്ങൾ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു.
ഖുർആൻ സൂക്തത്തിലെ 'സംരക്ഷിത മേല്പുര' എന്ന പ്രസ്താവത്തിലടങ്ങിരിക്കുന്ന ശാസ്ത്രസൂചന അടുത്ത കാലത്താണ് അനാവരണം ചെയ്യപ്പെട്ടത്. ഇനി എന്തൊക്കെ കണ്ടെത്താനിരിക്കുന്നു. ?
(അല്ലാഹു എല്ലാം അറിയുന്നവനാകുന്നു). വിശുദ്ധ ഖുർആൻ സർവലോക രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ടത് തന്നെയാനെന്ന് വിശ്വസിക്കാൻ നാമെന്തിന് സംശയിച്ചുനിൽക്കണം ?
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Related Reading in English from Harun Yahya