അല്ലാഹു ഈ അഖിലാണ്ഡത്തെ ഒരു അവികല ക്രമത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. ചിന്തിക്കുന്നവനെ വിസ്മയിപ്പിക്കുന്ന രീതിയില്‍ ഈ ലോകത്തെയും അതിലുള്ള എല്ലാ സൂക്ഷ്മ വിവരങളെയും അല്ലാഹു അവന്‍റ്റെ കുറ്റമറ്റനിര്‍ദ്ദോഷമായ വൈഭവത്താല്‍ സൃഷ്ടിച്ചിരിക്കുന്നു. ആ മികവിന്‍റ്റെ ഒരു പ്രതിഫലനമാണ്‍ നാം നമ്മുടെ തലച്ചോറില്‍ കാണുന്നത്. ദ്രവ്യത്തിന്‌റ്റെ യഥാര്‍ത്ഥ രൂപം പുറമെ നില നില്ക്കുന്നു, എന്നാല്‍ അല്ലാഹു നമ്മുടെ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രതിഫലനത്തെ മാത്രമേ നമുക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ സാധിക്കുകയുള്ളൂ. മുഴുവന്‍ ലോകവും സാങ്കേതികമായി ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ബോധവാന്മാരാണ്, പക്ഷെ അല്ലാഹുവിന്ടെ സൃഷ്ടിവൈഭവം തികച്ചും കുറ്റമറ്റതായതിനാല്‍ ഇതു വെറും പ്രതിഫലനം മാത്രമാണെന്ന് ജനങള്‍ മറന്നു പോകുന്നു.
എങ്കിലൂം, വിശ്വാസികള്‍ താഴെ പറയുന്ന വാചകത്തില്‍ വിവരിക്കുന്നതു പോലെ ഈ വസ്തുത മറന്നു പോവുന്നില്ല.
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. ( നബിയേ, ) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്ച്ചയായും അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്. (ഖുര്‍ആന്‍ ,8:17)
അല്ലാഹു എല്ലാ കാര്യങളില്‍ ആവേഷ്ടിക്കുകയും ആസകലം വ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു എന്നു മാത്രമല്ല, എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ പ്രതിച്ഛായകളാണ്.
ആധുനിക സാങ്കേതിക വിദ്യ മുന്നോട്ടു വെക്കുന്ന അവസരങളെ ഉപയോഗപ്പെടുത്തി ശാസ്ത്രജ്ഞ്ന്മര്‍ ദൂരദര്‍ശനും മറ്റു ദൃഷ്ടിഗോചര സംവിധാനങളും വികസിപ്പിച്ചെടുക്കുന്നു. എന്നാല്‍, ഈ പരീക്ഷണങള്‍ക്കും ഗവേഷണങള്‍ക്കു ശേഷവും അല്ലാഹു നമുക്കു കാണിച്ചു തരുന്ന പ്രതിരൂപത്തിന്‍ടെ ഗുണം നിഷ്പാദിക്കുന്നില്ല. അല്ലാഹു നമുക്കു കാണിച്ചു തരുന്ന പ്രതിരൂപം തികച്ചും കുറ്റമറ്റതാണ്‍ എന്നു മാത്രമല്ല യാതൊരു വിധത്തിലുള്ള മങലുകളോ വൈശദ്യകുറവുകളോ ഇല്ല.ഇതോടൊപ്പം തന്നെ നമ്മളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഭാവകങളാല്‍ ഈ പ്രതിച്ഛായകളുടെ യാഥാര്‍ഥ്യത്തെ അല്ലാഹു നമ്മില്‍ സമന്വയിപ്പിക്കുന്നു.സ്പര്‍ശം, സ്വാദ്, ഗന്ധം, അനുഭൂതി, സന്തോഷവും സങ്കടവും നാമറിയുന്നു. വ്യക്തമായും ഈ പ്രേക്ഷകങളുടെ കാരണം ദ്രവ്യമല്ല. നമുക്കു ദ്രവ്യമായി നേരിട്ടനുഭവമില്ലെങ്കിലും അല്ലാഹു നമ്മളെ ഈ വിദാഹങളെ അനുഭവിപ്പിക്കുന്നു എന്നത് ആത്മാവിന്റെ ആഴ്മയെ ആക്കമിട്ടുറപ്പിക്കുന്നു.
യഥാര്‍ഥ വിശ്വാസികളെ പുറത്തുകൊണ്ടു വരാനായി അല്ലാഹു ഈ ലോകത്തെ ഒരു പരീക്ഷണമാക്കിയിരിക്കുന്നു. ദ്രവ്യത്തെ അത് യഥര്‍ഥത്തില്‍ നില നില്‍ക്കുന്നു എന്ന രീതിയില്‍ ഛായചിത്രപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത ചില മനുഷ്യരെ അബദ്ധങളില്‍ ചെന്നു ചാടിക്കുന്നു. അവര്‍ ഈ ലോകത്തിന്‍റ്റെ പിടിയില്‍ പെടുകയും അല്ലാഹുവിനെ മറന്നു പോകുകയും ചെയ്യുന്നു.
ഇവിടെയാണ് യഥാര്‍ഥ വിശ്വാസികള്‍ സ്വയം അഭിവ്യഞിപ്പിക്കുന്നത്.എന്തെന്നാല്‍, എല്ലാതും അല്ലാഹുവിന്‍ടെ പ്രതിഛായയെ ഉള്‍ക്കൊള്ളുന്നു എന്ന അറിവ് അവരെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു.ഈ അറിവ് അല്ലാഹുവിനോടുള്ള അവരുടെ ഭയഭക്തി കൂട്ടുകയും അല്ലാഹുവിന്റെ ശക്തിയെയും സൃഷ്ടിവൈഭവത്തെയും പറ്റി മികച്ച ഒരു ധാരണ പ്രധാനം ചെയ്യുകയും ചെയ്യും. ഇതവരെ കൂടുതല്‍ കൂടുതല്‍ അല്ലാഹുവിലേക്ക് അടുപ്പിക്കും. അല്ലാഹു അവന്റെ ആഴ്മയെ നിഷേധിക്കുന്നവരുടെ അബദ്ധത്തെക്കുറിച്ച് ഈ വചനത്തില്‍ വിവരിക്കുന്നു:
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന് അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന് അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന് കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന് കണ്ടെത്തുന്നതാണ്. അപ്പോള്‍ ( അല്ലാഹു ) അവന്ന് അവന്റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ. ഖുര്‍ആന്‍ (24:39)