ഒരു വയസ്സ് പ്രായമാവുമ്പോൾ ശിശുക്കളുടെ ഉയരവും തൂക്കവും പ്രസവിച്ചയുടൻ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാവുന്നു. കൊല്ലങ്ങൾ കടന്നുപോവുന്നതോടെ അനിതര സാധാരണ വേഗതയിൽ തൂക്കവും പൊക്കവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ഈ അത്ഭുതകരമായ വളർച്ചയ്ക്ക് നമുക്ക് ശരീരകോശങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരിപക്വമായ പരസ്പരാശയ വിനിമയ സമ്പ്രദായത്തിന് നന്ദി പറയേണ്ടതിരിക്കുന്നു. ഈ വിനിമയ വ്യവസ്ഥിതി തികച്ചും രാസപരമാണ്. ഇതിലെ വാഹകരായ ഹോർമോണുകൾ സന്ദേശങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും സദാ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഈ വ്യവസ്ഥയാണ് നമ്മുടെയൊക്കെ ജീവൻ നിലനിർത്തുന്നത്.
1.2 സെ.മീ മുതൽ 1.5 സെ.മീ വരെ വലിപ്പവും 0.5 ഗ്രാം മുതൽ 1.0 ഗ്രാം വരെ തൂക്കവുമുള്ള പയർ മണിയുടെ ആകൃതിയിലുള്ള ഇളം ചുവപ്പ് നിറമാർന്ന ശ്ലേഷ്മ ഗ്രന്ഥി തലച്ചോറിന്റെ കീഴറ്റത്ത് ഹൈപ്പോതലാമസു (മസ്തിഷ്ക കല) മായി ഒരു ഞെട്ടുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ബന്ധത്തിലൂടെ ശ്ലേഷ്മഗ്രന്ഥി ഹൈപ്പോതലാമസിൽ നിന്നും നേരിട്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ആവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുകയും ശരീരത്തിനകത്ത് ആവശ്യമായി വരുന്ന ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യുന്നു. ഈ ക്രമീകരണങ്ങളിൽ ഒന്നാകുന്നു ശരീരത്തിന്റെ വളർച്ച.
രണ്ടു വിധത്തിലാണ് ശരീര വളർച്ച. ഒന്ന്: കോശങ്ങളുടെ വ്യാപ്തത്തിലുള്ള വർധന , രണ്ട്: കോശവിഭജനവും വർധനവും. വളർച്ചയ്ക്ക് കാരണക്കാരായ ഹോർമോണുകൾ ഇവ രണ്ടും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ശ്ലേഷ്മഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലാ കോശങ്ങളെയും പ്രവർത്തിപ്പിക്കുന്നു.ഓരോ കോശവും ഗ്രന്ഥിയിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുന്നു. വളർച്ച ആവശ്യമാണെന്നു കണ്ടാൽ വളർത്തുന്നു. വിഭജനമോ വർധനവോ ആണ് ആവശ്യമെങ്കിൽ അത് നിർവഹിക്കുന്നു.
നവജാത ശിശുവിന്റെ ഹൃദയത്തിന് പൂർണ വളർച്ചയെത്തിയ ഒരാളുടെ ഹൃദയത്തിന്റെ പതിനാറിലൊരംശമേ വലുപ്പം കാണൂ. എന്നാൽ രണ്ടിലേയും കോശങ്ങളുടെ എണ്ണം സമമാണ്. ഹൃദയകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ആവശ്യമായ വലുപ്പത്തിൽ ഹൃദയം വളർത്തിക്കൊണ്ടുവരാൻ ആജ്ഞ നൽകുന്നു. പ്രായപൂർത്തി കൈവരിക്കുന്നതോടെ വളർച്ച നിലച്ചുപോവുകയും ചെയ്യുന്നു.
അസ്ഥികോശങ്ങൾ, പേശീകോശങ്ങൾ എന്നിവ വളർച്ചയുടെ കാലഘട്ടത്തിലുടനീളം വിഭജിക്കപ്പെടുകയും പെരുകുകയും ചെയ്യുന്നു. ഇവിടെ വളർച്ചക്ക് കാരണക്കാരായ ഹോർമോണുകളാണ് എത്രത്തോളം വിഭജിക്കണമെന്ന് നിർണയ്ക്കുന്നത്.
കോശങ്ങളുടെ മേലുള്ള ഹോർമോണുകളുടെ സ്വാധീനം അത്യത്ഭുതകരമാകുന്നു. എല്ലാ കോശങ്ങളും ഒന്നായി ആജ്ഞകൾ അനുസരിക്കുന്നില്ലെങ്കിൽ ആൾ വികലാംഗനായിപ്പോവും. ഹൃദയകോശങ്ങൾ ആജ്ഞ സ്വീകരിച്ച് വളരുകയും വാരിയെല്ലുകളിലെ കോശങ്ങൾ വളരാൻ മടിച്ചു നിൽക്കുകയും ചെയ്താൽ ആ മനുഷ്യൻ മരിച്ചുപോവുന്നു. മൂക്കിന്റെ പാലം വളരുകയും ചർമം വളർച്ച നിരാകരിക്കുകയും ചെയ്താൽ മൂക്കിന്റെ പാലം ചർമം ഭേദിച്ച് പുറത്തേക്ക് തള്ളി വരും.
പേശികളും അസ്ഥികളും മറ്റവയവങ്ങളും പരസ്പരം പൊരുത്തത്തോടെ വളർന്നുവരേണ്ടത് ആവശ്യമാണ്. ഈ അന്യൂനമായ പൊരുത്തം എല്ലാവരും വളർച്ചാ ഹോർമോണുകളെ അനുസരിക്കുന്നതുമൂലം ഉളവാകുന്നതാണ്. ഒരു പയർ മണിയുടെ വലുപ്പത്തിലുള്ള ശ്ലേഷ്മ ഗ്രന്ഥി ഒരു കോശത്തിന്റെ വളർച്ചയെക്കുറിച്ച് മനസ്സിലാക്കുന്നതെങ്ങനെ എന്ന ചോദ്യം നമ്മെ വെട്ടിലാക്കുന്നു.
ഇവിടെയാണ് സർവശക്തനായ അല്ലാഹുവിന്റെ അന്യൂനവും പരിപക്വവുമായ സൃഷ്ടി മാഹാത്മ്യം വെളിവാകുന്നത്. ചെറിയ ഒരിടം, അവിടെ മില്യൻ കണക്കിൽ കോശങ്ങൾ ഒരു പ്രത്യേക രീതിയിൽ വളരുകയും പെരുകുകയും ചെയ്യുന്നുവെന്ന മഹാത്ഭുതം.
എന്നാൽ ഈ കോശങ്ങൾ മനുഷ്യ ശരീരത്തെ കാണുന്നുണ്ടോ? ഇല്ല എന്ന ലളിതമായ ഉത്തരം. അതു കൊണ്ട് തന്നെ ശരീരം എത്ര മാത്രം വളർച്ച പ്രാപിച്ചിട്ടുണ്ട്, ഇനി എത്ര വളരണം എന്നൊന്നും കണ്ടു മനസ്സിലാക്കു അതിനനുസരിച്ച് അവയ്ക്ക് പ്രവർത്തിക്കാനാവില്ല. ശരീരത്തിന്റെ അന്ധകാരങ്ങളിൽ കഴിഞ്ഞുകൂടുന്ന ഈ അബോധ കോശങ്ങൾ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു. തങ്ങളെന്താണ് ചെയ്യുന്നതെന്ന് അവയ്ക്കറിഞ്ഞു കൂടാം മതി എന്ന ആജ്ഞ ലഭിക്കുമ്പോൾ ഉല്പാദനം നിർത്തിവെക്കുന്നു.
വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളുടെ അത്യധികം സങ്കീർണമായ വിശദാംശങ്ങളും പരസ്പര ബന്ധിതമായ സന്തുലനവും ഒരു മഹാ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.
" സ്രഷ്ടാവും നിർമാതാവും രുപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും." (59:24)
ജീവജാലങ്ങളിൽ ഒരു നിമിഷനേരം നടന്നുകൊണ്ടിർക്കുന്ന പ്രക്രിയയെ ആർക്കും എണ്ണികണക്കാക്കാനാവുകയില്ല.പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇവയെ നിയന്ത്രിക്കാനും ക്രമം നിലനിർത്താനും വേഗത കൂട്ടാനും അത്യുൽകൃഷ്ട വ്യവസ്ഥപകരുടെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നു കാണാം. എൻസൈമുകൾ എന്ന പേരിലറിയപ്പെടുന്ന ആയിരക്കണക്കിൽ വ്യവസ്ഥാപിതരയ ജൈവ രാം സംയുക്തങ്ങൾ പ്രത്യേക ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കുന്നു. ഡി.എൻ.എയുടെ പകർപ്പെടുക്കുക, ഭക്ഷണം ഊർജമാക്കി മാറ്റുക, തന്മാത്രാ ശൃംഗലകൾ ഉണ്ടാക്കിയെടുക്കുക അങ്ങനെ പലതും.
ജൈവ രാസം സംയുക്തങ്ങൾ ജീവകോശത്തിനുള്ളിലെ മൈറ്റോകോൺട്രിയയാണ് ഉല്പാദിപ്പിച്ചെടുക്കുന്നത്. ഇതിന്റെ വലിയൊരംശം പ്രോട്ടീനുകളും ബാക്കി വൈറ്റമിനുകളുമാണ്. ഇവയില്ലെങ്കിൽ ശരീരം, നിശ്ചലമായിപ്പോവും. ചുരുക്കിപ്പറഞ്ഞാൽ ശരീരപ്രവർത്തങ്ങൾ മന്ദീഭവിച്ച് മരണം സംഭവിക്കുന്നു.
ഇവയുടെ ജോലി ശരീരത്തിനകത്ത് നടക്കേണ്ട രാസപ്രക്രിയകൾക്ക് തുടക്കം കുറിക്കുക, ആക്കം കൂട്ടുക, വേണ്ടപ്പോൾ അവസാനിപ്പിക്കുക എന്നിവയാണ്. കോശങ്ങൾക്ക് അവയുടെ പ്രവർത്തനം നടത്താൻ ആവശ്യമായ ഉയർന്ന തോതിലുള്ള താപം, അവയിലെ രാസപദാർഥങ്ങൾ പ്രതിപ്രവർത്തിച്ച് ഉല്പാദിപ്പിക്കുന്നു. എന്നാൽ ചൂട് കൂടിയാൽ കോശങ്ങൾക്ക് ഹാനി സംഭവിക്കുന്നു. ഇവിടെയാണ് രാസ സംയുക്തങ്ങളുടെ പ്രസക്തി പ്രകടമാവുന്നത്. ഇവ സ്വയം പ്രതിപ്രവർത്തനത്തിന് വിധേയമാകാതെ രാസപ്രക്രിയ ത്വരിതപ്പെടുത്തുന്നു. നമുക്ക് ശ്വാസതടസം സംഭവിക്കതിരിക്കാൻ എൻസൈമുകൾ രക്തത്തിൽ നിന്നും കാർബൺ ഡൈഓക്സൈഡിന്റെ അംശൻ നീക്കം ചെയ്യുന്നു, അമിത വേഗതയിൽ. ഈ വേഗത 36 ദശലക്ഷം തന്മാത്രകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നു കൂടി അറിയുക.
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Recommended Book: