ആശയവിനിമയം മനുഷ്യർക്കെത്ര മാത്രം അനിവാര്യമാണോ അപ്രകാരം തന്നെയാണ് സർവജീവജാലങ്ങൾക്കുമെന്ന് ഈ രംഗത്ത് നടത്തിയ ഗവേഷണം വെളിവാക്കുന്നു. മറ്റു ജീവികൾക്ക് മനുഷ്യരെ പോലെ സംസാരിക്കാനുള്ള കഴിവ് നൽകിയിട്ടില്ലെങ്കിലും അവ തമ്മിലും മറ്റു വാർഗങ്ങളുമായും ആശയവിനിമയം നടത്താൻ വിവിധ രീതികൾ അവലംഭിച്ചുകാണുന്നു. തികച്ചും നാടകീയമായി ആശയവിനിമയം നടത്തുന്നത് പക്ഷികളാണ്. പക്ഷികൾ പ്രദർശിപ്പിക്കുന്ന അത്ഭുതകരമായ സ്വഭാവവും ആശയവിനിമയത്തിനുള്ള അവയുടെ കഴിവും പരിണാമവാദം തന്നെ കടപുഴക്കിയെറിയാൻ പോന്നതാണ്.
ഭൂമിയിലെ സർവജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് അത്ഭുതമുളവാക്കുന്ന സ്വഭാവത്തോടും കഴിവുകളോടും കൂടിയാണ്. അല്ലാഹുവിൻടെ സൃഷ്ടിവൈഭവത്തിന് നൂറുനൂറായിരം തെളിവുകൾ ലഭിക്കാൻ ഒരൊറ്റ ജീവിവർഗത്തെ മാത്രമെടുത്ത് പരിശോധിച്ചാൽ മതി. വിശുദ്ധ ഖുർആൻ പറയുന്നു: "ഭൂമിയിലെ യാതൊരു ജന്തുവും ചിറകുകൾ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്."
( ഖുർആൻ 6:38)
പക്ഷി സമൂഹത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഈ സൂക്തം നമ്മുടെ സജീവ പരിഗണനയും വിചിന്തനവും അർഹിക്കുന്നു.
8500 പക്ഷിസമൂഹങ്ങൾ നമ്മുടെ ഭൂമുഖത്തുണ്ടെന്നാണ് കണക്ക്. ഓരോന്നിനും അതിൻടേതായ സവിശേഷതകളുണ്ട്. നാം ജീവിക്കുന്നതെവിടെയായാലും വൈവിധ്യമാർന്ന, കണ്ണിന് കുളിർമയേകുന്ന വർണത്തൂവലുകളുള്ള, കൊക്കുകളുള്ള, കർണാനന്ദകരമായ സംഗീതമാലപിക്കുന്ന അസംഖ്യം പക്ഷികളെ നമുക്ക് കാണാനാവും. ആരെയും ആകർഷിക്കുന്ന രൂപഭംഗി, പറഞ്ഞതിൻടെ സവിശേഷത, കൂടുകൂട്ടുന്നതിലുള്ള സാങ്കേതിക വൈദഗ്ധ്യം, കുഞ്ഞുങ്ങളോടും സഹജീവികളോടുമുള്ള നിസ്വാർഥ പെരുമാറ്റരീതി എന്നിവ അല്ലാഹുവിൻടെ സൃഷ്ടിമഹത്വത്തെ വെളിവാക്കിത്തരുന്നു.
അവ പുറപ്പെടുവിക്കുന്ന ഇമ്പമാർന്ന ശബ്ദം, ആല്പിക്കുന്ന സംഗീതം, ഉപയോഗിക്കുന്ന വാക്കുകൾ എന്നിവ പുറപ്പെടുവിക്കണമെങ്കിൽ അനിതര സാധാരണമായ ശ്രവണശേഷി അവയ്ക്കുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതം. ജീവിതത്തിൻടെ സന്നിഗ്ധ ഘട്ടങ്ങളിൽ പ്രത്യേകിച്ചും വേണ്ടതായി വരും. സ്വവർഗത്തിൽ പെട്ടവരുടെ പാട്ടുകേട്ട് മറുവാക്ക് ചൊല്ലാൻ നല്ല ശ്രവണശേഷിയുണ്ടായിരിക്കണമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
പക്ഷിക്കുഞ്ഞുങ്ങൾ സ്വയ പുറപ്പെടുവിക്കുന്ന ശബ്ദവും ചുറ്റുവട്ടത്ത് നിന്ന് കാതിൽ വന്നുവീഴുന്ന ശബ്ദവും താരതമ്യം ചെയ്ത് പഠിക്കുന്നു. ബധിരരായിരുന്നുവെങ്കിൽ ഇത് സാധിക്കുമായിരുന്നില്ല.
നന്നായി കേൾക്കാൻ സഹായിക്കുന്ന ശ്രവണപുടങ്ങൾ പക്ഷികൾക്കുണ്ട്. എന്നാൽ നാം കേൾക്കുന്ന വിധത്തിലല്ല പക്ഷികൾ കേൾക്കുന്നത്. ഒരു രാഗം അവ തിരിച്ചറിയണമെങ്കിൽ ഒരേ ശൈലിയിലുള്ള സപ്തസ്വരത്തിലായിരിക്കണം. മനുഷ്യർക്ക് വ്യത്യസ്ത രാഗങ്ങളിലുള്ള സ്വരങ്ങൾ തിരിച്ചറിയാൻ കഴിവുണ്ട്. വ്യത്യസ്ത രാഗമോ ധ്വനിയോ തിരിച്ചറിയാനാവില്ല പക്ഷികൾക്ക്. പരിചയിച്ച സ്വരവിശേഷവും ശബ്ദപൊരുത്തവും വ്യതിയാനവും പക്ഷികൾ കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ കേട്ട ശബ്ദം അതേപടി ആവർത്തിക്കുകയും ചെയ്യുന്നു.
നമുക്ക് കേൾക്കാനാവാത്ത അതിസൂക്ഷ്മ ശബ്ദവീചികൾ പോലും അവയുടെ കർണപുടങ്ങളിൽ പതിക്കുന്നു. മനുഷ്യർക്ക് ഒരു സെക്കൻടിൻടെ ഇരുപതിലൊരംശം സമയത്തിനകം ഒരു ശബ്ദം പുറപ്പെടുവിക്കാനാവും. പക്ഷികൾ ആ ശബ്ദം ഒരു സെക്കൻടിൻടെ ഇരുന്നൂറിലൊരംശം സമയം കൊണ്ട് കേൾക്കുന്നു. പെട്ടെന്നുള്ള ക്രമാനുഗതമായ ശബ്ദങ്ങൾ വ്യവഛേദിച്ചറിയാനുള്ള അവയുടെ കഴിവും അപാരം തന്നെ. മനുഷ്യൻ ഒരു രാഗം കേൾക്കുന്ന സമയത്തിനകം അവയ്ക്ക് അതുപോലുള്ള പത്ത് രാഗങ്ങൾ കേൾക്കാനാവും. കുറഞ്ഞ തരംഗ ദൈർഘ്യമുള്ള ശബ്ദംപോലും അവ പിടിച്ചെടുക്കും. രണ്ട് ഗാനരചയിതാക്കളുടെ ഒരേ ഗാനം ഒരേ സമയത്ത് ആലപിച്ച് കേൾപ്പിച്ചാൽ ആലാപനത്തിൽ വരുന്ന നേരിയ വ്യത്യാസം പോലും അവ തിരിച്ചറിയും.
പക്ഷികളുടെ ആശയവിനിമയം അർഥവത്താണ്. കൊക്കുകളുടെ ചലനം, തൂവലുകളുടെ ചലനവും കുടച്ചിലും, കഴുത്ത് നീട്ടുക, ചാടി വീഴുക തുടങ്ങിയ ചേഷ്ടകളിലൂടെ അവ ആശയവിനിമയം സാധിക്കുന്നു. ഓരോ വർഗത്തിനും അതിൻടേതായ ശരീരഭാഷയുണ്ടെങ്കിലും ഒരു വർഗം ഇതര വർഗത്തിൻടെ ശരീരചലനങ്ങൾ ഗ്രഹിച്ച് മനസ്സിലാക്കുന്നു. കൊക്ക് മേലോട്ട് പൊക്കിയാൽ അത് പറക്കാനാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. കൊക്ക് താഴ്ത്തിയാൽ അപായ സൂചനയാണ്. വാലിലെ തൂവലുകൾ പൊക്കിയാൽ ഭീഷണീപ്പെടുത്തുകയാണെന്നറിയുക. തലയിലെ പുടവകൾ എഴുന്നുനിന്നാൽ അക്രമണത്തിന് തയ്യാറാവുന്നുവെന്നർഥം. അനിഷ്ടം, കോപം, സന്തോഷം, ആകാംഷ, ജിജ്ഞാസ, പ്രേമം എന്നിവ വിവിധ സംജ്ഞകളിലൂടെ പ്രകടിപ്പിക്കുന്നു.
ശരീരഭാഷ ഉപയോഗിക്കുന്നത് കൂടാതെ സ്വർഗത്തോടും അയൽവാസികളോടും കുടുംബാംഗങ്ങളോടും വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിച്ച്കൊണ്ട് ആശയവിനിമയത്തിലേർപ്പെടുന്നു. ഈ ശബ്ദം ഒന്നുകിൽ വിളിച്ചുവരുത്താനുള്ള ഉദ്ദേശത്തിലാവാം. ദീർഘവും സങ്കീർണ്ണവുമായ ഗാനങ്ങളാവാം. തൂവളുകൾ കുടഞ്ഞും ചിറകടിച്ചും ശബ്ദമുണ്ടാക്കുന്നു. ഘ്രാണശക്തി പൊതുവെ കുറവാണെങ്കിലും വിവിധ ഗന്ധങ്ങളുപയോഗിച്ചും ആശയവിനിമയം സാധിച്ചെടുക്കുന്നു. പ്രധാനമായി ശബ്ദവും കാഴ്ചയുമാണ് പക്ഷികളുടെ രണ്ടു പ്രധാന വിനിമയോപാധികൾ. ഇരുട്ടിൽ കാഴ്ച കുറയുമ്പോൾ, ഇടതൂർന്ന വൃക്ഷങ്ങളിൽ കാഴ്ച കുറയുമ്പോൾ ശബ്ദമാണ് കൂടുതൽ പ്രയോജനപ്പെടുക. പ്രത്യേകിച്ച് ദൂരത്തേക്ക്. അനുകൂല പ്രസ്ഥിതിയിൽ കിളികളുടെ നാദം കിലോമീറ്ററുകൾക്കപ്പുറം കേൾക്കാനാവും.
ചില പക്ഷികൾ മനുഷ്യരുടെ ഭാഷയും പഠിക്കുന്നുണ്ട്. തത്ത, മൈന എന്നിവ ഉദാഹരണങ്ങൾ. അവയെ പഠിപ്പിക്കുന്ന വാക്കുകൾ അവ ഉരുവിടുന്നുവെന്നല്ലാതെ പുതുതായി ഒന്നും പഠിക്കുന്നില്ല.
ഇണയെ വിളിച്ചുവരുത്താൻ കൂടുതൽ തരംഗദൈർഘ്യത്തിലും ഉച്ചസ്ഥായിയിലുമുള്ള ഗാനങ്ങൾ ആലപിക്കുന്നു. ചില പക്ഷികൾ നിശ്ശബ്ദരാണ്. ഗാനങ്ങൾ ഒരു നാദശൃംഗലയാണ്. നീണ്ടു നിൽക്കുന്ന ഗാനാമൃതം. ശ്രുതിമധുരം ഇണകളോടുള്ള പ്രേമാഭ്യർഥന.
വസന്തകാലത്താണ് പക്ഷികൾ കളകൂജനം മുഴക്കുന്നത്. ആൺകിളികളിലും പെൺകിളികളിലും എല്ലാ കാലാവസ്ഥയിലും ഇണയെ തേടിയുള്ള ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. ഇതിന് ഊർജം ചെലവഴിക്കേണ്ടതില്ല.
ഗാനങ്ങൾ വൈവിധ്യമാർന്ന മനോജ്ഞമായിരിക്കും. അവയ്ക്ക് അർഥവും ഉദ്ദേശ്യവുമുണ്ട്. ആൺകിളികൾ പ്രാദേശിക പ്രതിരോധത്തിനും സ്വരം മീട്ടുന്നു. ഇണക്കിളികൾ കൂടുകൂട്ടുമ്പോൾ പാട്ടുപാടിമാലോകരെ വിവരമറിയിക്കാൻ മറന്നുപോകുന്നില്ല.
മസ്തിഷ്ക സൃഷ്ടിയിൽ ആണിനും പെണ്ണിനും വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ശബ്ദത്തിൽ. ചില വർഗങ്ങളിൽ ആൺ കിളികൾ പാടുന്നു. പെൺകിളികൾ പാടുന്നില്ല. ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് പാട്ടിലൂടെ സൂചന നൽകുന്നു. പാട്ടിന് പ്രായം, ലിംഗവ്യത്യാസം, കാലം, ഭൂമിശാസ്ത്രം എന്നിവയ്ക്കനുസരിച്ച് വ്യതിയാനമുണ്ടാവും.
മനുഷ്യരെ പോലെയല്ല, ആൺ പക്ഷികൾക്കാണ് കൂടുതൽ സൗന്ദര്യവും, സ്വരമാധുരിയും.
വിശുദ്ധ ഖുർആൻ പറയുന്നു: "സുലൈമാൻ ദാവൂദിൻടെ അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: ജനങ്ങളേ, പക്ഷികളുടെ ഭാഷ നമുക്ക് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളിൽ നിന്നും നമുക്ക് നൽകപ്പെടുകയും ചെയ്തിരിക്കുന്നു. തീർച്ചയായും ഇത് തന്നെയാകുന്നു പ്രത്യേകമായ അനുഗ്രഹം." (ഖുർആൻ 27:16)
"ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറക് നിവർത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിൻടെ മഹത്വം പ്രകീർത്തിക്കുന്നുവെന്ന് നീ കണ്ടില്ലേ? ഓരോരുത്തർക്കും തൻടെ പ്രാർഥനയും കീർത്തനവും എങ്ങനെയെന്ന് അറിവുണ്ട്. അവർ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു അറിയുന്നവനത്രെ." ( ഖുർആൻ 24:41)
English Version of the Article
References:
1- http://instruct1.cit.cornell.edu/courses/bionb424/students/mdr17/neurophysiology.htm
2- http://www.earthlife.net/birds/hearing.html
3- http://www.earthlife.net/birds/hearing.html
4- Theodore Xenophon Barber, Ph. d., The Human Nature of Birds, USA, 1993, p. 36.
5- Ibid., p. 37.
6- Ibid., , p. 34.
7- Lesley J. Rogers & Gisela Kaplan, Songs, Roars and Rituals: Communication In Birds, Mammals and Other Animals, USA, 2000, pp. 78-79.
8- http://whalonlab.msu.edu/Student_ Webpages/Bird_song/page
9- http://whalonlab.msu.edu/Student_ Webpages/Bird_song/page
--
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം