മയിൽ നടനം
ucgen

മയിൽ നടനം

859

മയിലിൻടെ അതിമനോഹര രൂപത്തെക്കുറിച്ച് വർണിക്കാൻ വാക്കുകൾ പോരാ. അഴകെല്ലാം വാരിക്കോരി കൊടുത്തിരിക്കുന്നത് ആൺ മയിലിനാണ്‌.

image

കീഴ് മുതുകിലെ തൂവലാണ്‌ വലിയ വലയായി കാണപ്പെടുന്നത്. അവ ഉയർത്തി പരത്തിയാടുമ്പോൾ ഒരു വർണപ്രപഞ്ചം തന്നെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുകയുണ്ടായി. സൂര്യപ്രകാശത്തിൽ പീലിക്കണ്ണുകൾ വട്ടത്തിലൊതുക്കിപ്പിടിക്കുന്നതും അത് വിറപ്പിക്കുന്നതും നേരിൽ കാണുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. എത്ര മനോജ്ഞം! എത്ര ചേതോഹരം ഈ മയിൽ നൃത്തം!

പീലികളിലെ അത്യന്തം ലഘുവായ മുടിനാരിഴകൾ വ്യത്യസ്ത തരംഗദൈർഘ്യങ്ങളുള്ള പ്രകാശകിരണങ്ങളെ ആഗിരണം ചെയ്യുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സരളമായ ഒരു യാന്ത്രിക ചൈനയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സർവകലാശാലയിലെ പ്രകൃതി ശാസ്ത്രജ്ഞൻ ജിയാൻ സിയും സഹപ്രവർത്തകരും പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ മയില്പീലികളുടെ കണ്ണഞ്ചിപ്പിക്കുന്ന വർണപ്രപഞ്ചം മായക്കൂട്ടുകൾ കൊണ്ട് രൂപപ്പെടുത്തിയതല്ലെന്ന് അവകാശപ്പെടുന്നു.

ജിയാനും സഹപ്രവർത്തകരും ശക്തികൂടിയ ഇലക്ട്രോണിക് സൂക്ഷ്മദർശിനി ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ മയിൽപീലികളിലെ വർണ്ണത്തിൻടെ അടിസ്ഥാനതത്വം വ്യക്തമാക്കുന്നു. അവർ ആൺമയിലിൻടെ പീലികളിലെ ചെറു കതിരുകൾ - പീലിയുടെ നടുവിലെ തണ്ടിൽ നിന്ന് ജോഡികളായി കിളിർത്തുവരുന്ന ശിഖരങ്ങളിൽ നിന്നും ആവിർഭവിക്കുന്ന അതിസൂക്ഷ്മ മുടിനാരിഴകൾ പരിശോധനാവിധേയമാക്കി. അവർ ജാലികാ രീതിയിലുള്ള ഒരു രൂപകൽപന ആകസ്മികമായി കണ്ടെത്തി. കെരാറ്റിൻ പ്രോട്ടീൻകൊണ്ട് ബന്ധിപ്പിച്ച മെലാനിൻ പ്രോട്ടീൻ കമ്പുകൾ ഉൾക്കൊള്ളുന്നതായി കണ്ടു. മനുഷ്യൻടെ ഒരു മുടിനാരിഴയുടെ ശതക്കണക്കിലൊന്ന് നേരിയ ഈ ദ്വിമാന ഘടന ഓരോന്നും അതീവ സൂക്ഷ്മ മുടികളിൽ ഒന്നു മറ്റൊന്നിന്‌ പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. വിശദമായ പരിശോധനകളും കണക്കുകൂട്ടലുകളും വഴി പരലുകൾക്കിടയിലുള്ള ശൂന്യസ്ഥലങ്ങളും അതിൻടെ പ്രഭാവവും അവർ കണ്ടെത്തി. ജാലികളിലെ ഈ ശൂന്യസ്ഥലങ്ങളുടെ മാനവും രൂപവും അതിൽ പതിക്കാനിടവരുന്ന പ്രകാശത്തെ വ്യത്യസ്തമായ, ചെറുതായ കോണിലൂടെ പ്രതിഫലിപ്പിക്കുന്നതായും അങ്ങനെ വ്യത്യസ്ത നിറങ്ങൾക്ക് കാരണമാക്കുന്നതായും മനസ്സിലായി.

image

മയിൽ പീലികളിലെ പ്രത്യേകം രൂപകല്പന നിർവഹിച്ച ഒരു മാതൃക നമുക്ക് കാണാനാവും. അതിലഘുവായ ജാലികാരീതിയും അവയ്ക്കിടയിലെ ശൂന്യസ്ഥലവും ഈ രൂപകല്പനയുടെ അതിപ്രധാന ഘടകങ്ങളാണ്‌. ശൂന്യസ്ഥലങ്ങളുടെ വിന്യാസം ആരെയും അതിശയിപ്പിക്കാൻ പോന്നതാണ്‌. പ്രകാശത്തെ വ്യത്യസ്ത കോണുകളിലൂടെ പ്രതിഫലിപ്പിക്കാൻ തക്കവണ്ണം ഇവ ക്രമീകരിച്ചിരുന്നെങ്കിൽ വർണ വൈവിധ്യം ഒരിക്കലും ദൃശ്യമാവുമായിരുന്നില്ല.

സൃഷ്ടിപരമായ വർണീകരണത്തിന്‌ ചായക്കൂട്ടുകൾ ഒട്ടും തന്നെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഒരു സോപ്പ് കുമിളയിൽ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന വർണദൃശ്യം തന്നെയാണ്‌ ഇവിടെയും കാണുന്നത്. മെലാനിൽ എന്ന ചായക്കൂട്ടു കൊണ്ടാണ്‌ മനുഷ്യരുടെ മുടിക്ക് നിറം നൽകുന്നത്. മനുഷ്യൻ എത്ര തന്നെ കേശതൈലമിട്ട് മുടി കോതിവെച്ചാലും മയിൽപീലികളെപ്പോലെ ഒരിക്കലും ആകർഷണീയവും തിളക്കമാർന്നതുമാവില്ല.

മയിൽപീലികളുടെ രൂപകല്പനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വ്യാവസായിക രംഗത്ത് അത് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രജ്ഞർ. ആശയവിനിമയ രംഗത്തും കമ്പ്യൂട്ടർ ചിപ്പ് നിർമാണത്തിലും ഇത് പ്രയോജനപ്പെടുത്താനാവുമെന്നാണ്‌ പ്രതീക്ഷ.

തൻടെ പീലികളിലെ മനോഹാരിത അതിലെ പരലുകളുടെയും അവയ്ക്കിടയിലെ ശൂന്യസ്ഥലങ്ങളുടെയും സൃഷ്ടിയാണെന്ന് മയിലുകൾ ഒരിക്കലും ചിന്തിച്ചുകാണാനിടയില്ല. മയിലുകൾ തന്നത്താൻ പീലികൾ വാരിയണിഞ്ഞതിന്‌ ശേഷം അതിൽ വർണം പൂശിയതാവുമോ? ഒരിക്കലുമല്ല.

നാമൊരു നദീതീരത്തുകൂടെ നടക്കുകയാണെന്ന് സങ്കല്പിക്കുക. വർണവൈവിധ്യമാർന്ന കല്ലുകൾ പാകി, അതിൽ തന്നെ ഇടക്കിടെ, വിശറികളുടെ രൂപത്തിൽ ചമയപ്പണി ചെയ്ത ഒരു നടപ്പാത. ഇത് ഏതോ വിദഗ്ധരായ കലാകാരന്മാർ രൂപംകൊടുത്തതാണെന്നും ആകസ്മികമല്ലെന്നും നാം മനസ്സിലാക്കുന്നു. ഈ ഉപമ മയിൽപീലികൾക്കും നന്നായി ചേരും. നടപ്പാതയിലെ കല്ലുകളുടെ കല്പനാവൈഭവം അത് നിർവഹിച്ച കലാകാരനെക്കുറിച്ചോർക്കാൻ ഒരു വേള നമുക്ക് പ്രേരണ നൽകിയേക്കാം.

image

മാനത്ത് മഴമേഘം പ്രത്യക്ഷപ്പെടുമ്പോൾ പീലി വിടർത്തിയാടുന്ന മയിലിനെ കാണുമ്പോൾ അതിൻടെ സൃഷ്ടാവിനെ കുറിച്ച് വെറുതെ ഒന്നോർത്തു നോക്കിക്കൂടേ?

അല്ലാഹു തന്നെയാണ്‌ മയിലുകളെയും സൃഷ്ടിച്ചത്. വിശുദ്ധ ഖുർആനിൽ അവൻ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക:

" സൃഷ്ടാവും നിർമാതാവും രൂപം നൽകുന്നവുമായ അല്ലാഹുവത്രെ അവൻ. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവൻടെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും." (59:24)

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

 

മറ്റു ലേഖനങൾ:

 

തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

Related Reading in English from Harun Yahya

image


ഷെയർ ചെയ്യുക
logo
logo
logo
logo
logo