ജീവകോശവും പരിണാമവാദികളും
ucgen

ജീവകോശവും പരിണാമവാദികളും

715

പ്രാകൃതമായ പ്രാപഞ്ചിക സാഹചര്യത്തിൽ തികച്ചും യാദൃശ്ചികമായി രൂപമെടുത്ത ഒരു കോശത്തിൽ നിന്നാണ്‌ ജീവൻ പൊട്ടിമുളച്ചതെന്ന് പരിണാമ വാദികൾ കൊട്ടിഘോഷിക്കുന്നു. നമുക്ക് കോശനിർമിതി പരിശോധിച്ചു നോക്കാം. ഒരുപാട് കാര്യങ്ങളിൽ നിഘൂഢത പുലർത്തുന്ന കോശത്തിന്റെ ഘടന, സംവിധാനം എന്നിവ 21ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെത്തി നിൽക്കുന്ന നാം ഒരു പ്രാകൃതിക പ്രതിഭാസമോ യാദൃശ്ചികതയോ ആയി ഗണിക്കുന്നത് അർഥശൂന്യമാണ്‌.

image

കോശത്തിന്റെ പ്രവർത്തന രീതി , വാർത്താ വിനിമയ സമ്പ്രദായം, വഹനരീതി, നിർവഹണ രീതി എന്നിവ ഒരു നഗര സംവിധാനത്തിൽ നിന്നും ഒട്ടും ഭിന്നമല്ല. കോശത്തിനാവശ്യമായ ഊർജോല്പാദന കേന്ദ്രം, ജീവന്നനിവാര്യമായ എൻസൈമുകളും ഹോർമോണുകളും ഉല്പാദിപ്പിക്കുന്ന നിർമാണ ശാലകൾ, ഉല്പാദിപ്പിക്കേണ്ട ഉല്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കുന്ന കേന്ദ്രം, സങ്കീർണമായ വഹനരീതികൾ, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അസംസ്കൃത വസ്തുക്കളും ഉല്പന്നങ്ങളും വഹിച്ചുകൊണ്ടുപോകുന്ന കുഴലുകൾ. അത്യന്താധുനിക പരീക്ഷണ ശാലകൾ, കോശത്തിനകത്തേക്കും പുറത്തേക്കും വരുന്ന പദാർഥങ്ങളെ നിയന്ത്രിക്കുക്ക ഭിത്തികളും കോശഘടനാ സംവിധാനങ്ങളിലുൾപ്പെടുന്നു. ഈ പറഞ്ഞതൊക്കെ കോശത്തിന്റെ ഒരു ചെറു വിവരണം മാത്രമേ ആകുന്നുള്ളൂ.

കോശത്തിന്റെ ഘടനാസംവിധാനം, പ്രവർത്തനരീതി എന്നിവ അത്യന്തം പരിഷ്കരിച്ച ആധുനിക പരീക്ഷണശാലയിൽ വെച്ചുപോലും സംശ്ലേഷണം ചെയ്യാനോ സമന്വയിക്കാനോ സാധ്യമല്ല തന്നെ. കോശത്തിനു രൂപം കൊടുക്കുന്ന അടിസ്ഥാന ഘടകമായ അമിനോ അമ്ലങ്ങൾ ഉപയോഗപ്പെടുത്തിയാൽ പോലും അതിന്റെ ഒരു ചെറിയഭാഗം പോലും നിർമിച്ചെടുക്കാനാവില്ല. മൈറ്റോ കോൺട്രിയ, റൈബോസോം പോലുള്ളവയും പരിണാമ ശൃംഗലയിൽ യാദൃശ്ഛികതയുടെ ഫലമായി രുപപ്പെട്ടുവെന്നു പറയപ്പെട്ട കോശനിർമിതിയും കല്പിത കഥയോ ദിവാസ്വപ്നമോ അല്ലാതെ മറ്റൊന്നുമല്ല. കോശം ഒന്നാകെ നിർമിക്കാൻ കഴിയുകയില്ലെന്നു മാത്രമല്ല, പ്രാകൃതിക സാഹചര്യങ്ങളിൽ കോശത്തിനു രൂപം നൽകുന്ന അതി സങ്കീർണമെന്നു വിശേഷിപ്പിക്കാവുന്ന പ്രോട്ടീൻ തന്മാത്രകളിൽ ഒരു പ്രോട്ടീൻ കണം പോലും നിർമിക്കാനാവുന്നില്ലെന്നതാണ്‌ വസ്തുത.

image

ഒരു നിശ്ചിത അളവ് അമിനോ അമ്ലങ്ങൾ അടങ്ങിയ വലിയ തന്മാത്രകളായ പ്രോട്ടീനുകൾ ഒരു പ്രത്യേക ക്രമത്തിലും നിർമിതിയിലും ചിട്ടപ്പെടുത്തിയതാണ്‌. ഈ തന്മാത്രകളാണ്‌ കോശത്തിന്റെ അടിസ്ഥാന നിർമാണപദാർഥം. 50 അമിനോ അമ്ലങ്ങളടങ്ങിയതാണ്‌ ഏറ്റവും ചെറിയ കോശം. ആയിരക്കണക്കിൽ അമിനോ അമ്ലങ്ങളടങ്ങിയ ചില പ്രോട്ടീനുകളുണ്ട്. ഒരു ജീവകോശത്തിന്റെ പ്രോട്ടിൻ ഘടനയിൽ ഒരു അമിനോ അമ്ലത്തിന്റെ കുറവ് കൂട്ടിച്ചേർക്കൽ, മാറ്റി സ്ഥപിക്കൽ എന്നിവ പ്രോട്ടീനെ ഉപയോഗ ശൂന്യമായ തന്മാത്രകളുടെ ഒരു കൂട്ടമാക്കി മാറ്റുന്നു. അമിനോ അമ്ലങ്ങളുടെ 'യാദൃശ്ചികമായ രൂപാന്തര' ത്തെക്കുറിച്ച് യുക്തിഭദ്രമായി സ്ഥാപിക്കാൻ കഴിയാതെ പരിണാമവാദികൾ നട്ടം തിരിയുന്നു.

20 വ്യത്യസ്ത തരം അമിനോ അമ്ലങ്ങളുണ്ട്. ശരാശരി വലിപ്പമുള്ള ഒരു പ്രോട്ടീൻ തന്മാത്രയിൽ 288 അമിനോ അമ്ലങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഗണിച്ചാൽ തന്നെ ഇവയെ 10 300 വിധത്തിൽ സജ്ജീകരിക്കാനാവും. ഈ വിധ ക്രമത്തിൻ ഒന്നു മാത്രമേ നിശ്ചിത പ്രോട്ടീൻ തന്മാത്രയായി രൂപാന്തരപ്പെടുന്നുള്ളൂ. മറ്റു അമിനോ അമ്ലങ്ങൾ ഒരു തരത്തിലും ഉപയോഗപ്പെടുകയില്ലെന്നു മാത്രമല്ല. ജീവികൾക്ക് നാശകരവുമാണ്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊള്ളാനുള്ള സാധ്യത 10 300 ൽ ഒന്നു മാത്രമാണ്‌. ഒന്നിനു പിറകിൽ 300 പൂജ്യങ്ങൾ ചേർത്തു കിട്ടുന്ന സംഖ്യയിൽ ഒന്ന് എന്ന്. സാധ്യത പ്രായോഗികതലത്തിൽ പൂജ്യമാവുന്നു. 288 അമിനോ അമ്ലങ്ങളടങ്ങിയ ഒരു പ്രോട്ടീൻ തന്മാത്ര ആയിരക്കനക്കിന്‌ അമിനോ അമ്ലങ്ങളടങ്ങിയ മറ്റു വലിയ തന്മാത്രകളുമായി തുലനം ചെയ്യുമ്പോൽ വളരെ നിസ്സാരമാണെന്നു കാണാവുന്നതാണ്‌. വൻ പ്രോട്ടീൻ തന്മാത്രകളുടെ കാര്യത്തിൽ ഈ സജ്ജീകരണ സാധ്യത നാം അവലംഭിച്ചാൽ അസാധ്യം എന്ന വാക്കു തന്നെ പോരാതെ വരും.

image

ഒരു പ്രോട്ടീൻ ആകസ്മികമായ രൂപപ്പെടൽ തന്നെ അസാധ്യമാണെന്നിരിക്കെ ദശലക്ഷക്കണക്കിൽ എന്നത് സംഭവ്യത്തിൽ അസംഭവ്യം - ബില്യൺ കണക്കിൽ! പ്രോട്ടീനുകളുടെ ഒരു കൂട്ടമയ്ക്ക് മാത്രമല്ല കോശമെന്നു പറയുന്നത്. പ്രോട്ടീൻ കൂടാതെ ന്യൂക്ലിക് അമ്ലങ്ങളുണ്ട്, കാർബോ ഹൈഡ്രേറ്റുകളുണ്ട്; ലിപിഡുകളുണ്ട്, വൈറ്റമിനുകളുണ്ട് മറ്റു രാസപദാർഥങ്ങളുണ്ട്. എല്ലാം പ്രത്യേക അനുപാതത്തിൽ ക്രമീകരിച്ചിരിക്കുന്നു.

പരിണാമവാദിയായ പ്രൊ.അലി ഡെമിർ സോയി പറയുന്നത് കാണുക:

" സൈറ്റോക്രോം-സി ശ്രംഖല രൂപം കൊള്ളാനുള്ള സാധ്യത പൂജ്യമാണ്‌. അതുകൊണ്ടു ഒരു പ്രകൃത്യാതീത ശക്തി ഇതിന്റെ സൃഷ്ടിപ്പിൽ ഇടപെട്ടിണ്ടുണ്ടെന്നത് സമ്മതിക്കാതിരിക്കാൻ നിർവാഹമില്ല. ശാസ്ത്രത്തിന്‌ ഇത് സ്വീകാര്യമല്ലെന്നറിയാം. കുരങ്ങ് ഒരു ടൈപ്പ് റൈറ്ററുപയോഗിച്ച് മനുഷ്യരാശിയുടെ ചരിത്രമെഴുതുന്നുവെന്ന് പറയുന്നത് പോലെ വിഡ്ഢിത്തം."

അമിനോ അമ്ലങ്ങളുടെ ശരിയാം വണ്ണമുള്ള ക്രമം മാത്രം പോരാ ജീവികളിൽ പ്രോട്ടീൻ തന്മാത്രകൾ രൂപപ്പെടാൻ. പ്രോട്ടിൻ രൂപകല്പനയിൽ 20 വ്യത്യസ്ത തരത്തിലുള്ള അമിനോ അമ്ലങ്ങൽ 'ഇടതു കയ്യ'നായിരിക്കുകയും വേണം. രാസപരമായി 'ഇടതു കൈയ്യൻ' , 'വലതു കൈയ്യൻ' എന്നു വിളിക്കുന്ന രണ്ടു വ്യത്യസ്ത തരം അമിനോ അമ്ലങ്ങളുണ്ട്. ഒരാളുടെ ഇടത് വലത് കരങ്ങൾ പോലെ. ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത് ജീവികളുടെ ശരീരത്തിലുള്ള പ്രോട്ടിൻ മുഴുവൻ ഇടതുകൈയ്യൻ അമിനോ അമ്ലങ്ങളാൽ ഉണ്ടാക്കിയതാണെന്നാണ്‌. വലതു കൈയ്യൻ അമിനോ അമ്ലങ്ങളെങ്ങാൻ പ്രോട്ടീൻ നിർമിതിയിൽ പെട്ടുപോയാൽ അത് ഉപയോഗശൂന്യമായതു തന്നെ.

ഗവേഷണഫലം കാണിക്കുന്നത് 50 ശതമാനം അമിനോ അമ്ലങ്ങൾ ഒരു പെപ്റ്റൈഡ് ശ്രംഗലയുമായി യോജിക്കുന്നുവെന്നും ബാക്കി പ്രോട്ടീനല്ലാത്ത മറ്റു ശ്രംഗലകളുമായി യോജിക്കുന്നുവെന്നുമാണ്‌.

അചേതന വസ്തുക്കളിൽ നിന്ന് ജീവൻ എങ്ങനെ ഉരുത്തിരിഞ്ഞുണ്ടായി എന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർ ഒരുപാട് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. 1953ൽ യൂറി മില്ലർ നടത്തിയ പരീക്ഷണമാണ്‌ ഏറ്റവും അറിയപ്പെടുന്നത്. ജീവൻ സ്വയം നാമ്പെടുത്തുവെന്നു പറയപ്പെടുന്ന കാലഘട്ടത്തിലെ പ്രാകൃതിയ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ അദ്ദേഹം ഒരുക്കി. ഈ കൃത്രിമ സംവിധാനത്തിൽ അദ്ദേഹം ഒരുക്കി. ഈ കൃത്രിമ സംവിധാനത്തിൽ അദ്ദേഹം ഉപയോഗപ്പെടുത്തിയത് അമോണിയ, മീഥേൻ, ഹൈഡ്രജൻ ജലബാഷ്പം എന്നിവയുടെ മിശ്രണമായിരുന്നു.

സാധാരണ പരിതസ്ഥിതിയിൽ ഇവ രാസപ്രക്രിയയിൽ പ്രതിപ്രവർത്തിക്കുകയില്ലെന്നു മില്ലർക്കു നന്നായി അറിവുണ്ടായിരുന്നു. തന്മൂലം ഏതെങ്കിലും ഊർജ ശക്തി സന്നിവേശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന്‌ ബോധ്യമായി. ആദിമ യുഗത്തിൽ ഇവ പ്രതിപ്രവർത്തിച്ച് ജീവന്റെ തുടിപ്പ് ഭൂമിയിൽ സംജാതമായത് ഇടിമിന്നലിന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ധരിച്ച് അദ്ദേഹം വൈദ്യുതി കടത്തിവിട്ടു. മില്ലർ ഒരാഴ്ച ഈ മിശ്രണം 100*C യിൽ ചൂടാക്കിക്കൊണ്ടിരുന്നു. ഫലം നിരാശജനകമായിരുന്നെങ്കിലും പരിണാമവാദികൾ ഇതിന്‌ പ്രചുരപ്രചാരം നൽകി, തങ്ങളുടെ സിദ്ധാന്തത്തിന്‌ വീര്യം പകർന്നുകൊണ്ടേയിരിക്കുന്നു.

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

" താൻ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവൻ. മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽ നിന്ന് അവൻ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ നിന്നും അവൻ ഉണ്ടാക്കി." (32: 7,8)

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

 

മറ്റു ലേഖനങൾ:

 

തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

Related Reading from Harun Yahya English Collection:

image


ഷെയർ ചെയ്യുക
logo
logo
logo
logo
logo