മൃഗങ്ങൾക്ക് അത്ഭുതകരങ്ങളായ ഒരു പാട് പ്രത്യേകതകളുണ്ട്. അവ ഓരോന്നും സൃഷ്ടികളിൽ തന്നെ അത്ഭുതമാണ്. ഈ മൃഗങ്ങളിൽ ഒന്ന് കോല എന്ന് പേരിലറിയപ്പെടുന്നു. ആയുഷ്കാലം മുഴുവൻ യുക്കാലിപ്റ്റസിന്റെ ഇലകൾ മാത്രം ഭക്ഷിച്ചുകഴിയുന്ന ഇവയ്ക്ക് ജീവിതം മരത്തിൽ കഴിച്ചുകൂട്ടാനനുകൂലമായ ശരീരപ്രകൃതി നൽകപ്പെട്ടിരിക്കുന്നു.
ആസ്ത്രേലിയയിൽ സർവ സാധാരണമായി കാണപ്പെടുന്ന കോലക്ക് അത് ജീവിക്കുന്ന ചുറ്റുപാടുകൾക്കനുഗുണമായ അന്യൂനമായ സൃഷ്ടിസംവിധാനമാണുള്ളത്, അവയുടെ അവനയവങ്ങളും നഖങ്ങളും വണ്ണം കൂടിയ യൂക്കാലിപ്റ്റസ് മരത്തിൽ എളുപ്പം കയറിപ്പറ്റാൻ സഹായിക്കുന്നു. അതിന്റെ മുൻകാലുകളിലുള്ള രണ്ടു വിരലുകൾ മറ്റു മൂന്ന് വിരലുകളിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യരെ പോലെയല്ല. കോലക്ക രണ്ടു തള്ള വിരലുകളുണ്ട്. ഇവ മരത്തിൽ സുരക്ഷിതനായി അള്ളിപ്പിടിക്കാൻ അത്യധികം സഹായകരമാണ്.
നാലു തള്ള വിരലുകൾ കടുപ്പം കുറഞ്ഞ മിനുസമുള്ള യൂക്കാലിപ്റ്റസ് മരത്തിൽ കൊളുത്തുകൾപോലെ കോലയെ ഉറപ്പിച്ചു നിർത്തുന്നു. മരത്തിന്റെ കൊമ്പുകൾ നാം വടി പിടിക്കുന്നതുപോലെ കോലക്ക് പിടിക്കാനാവും. സൗകര്യമായി ആഞ്ഞുകയറാനും, കോലയുടെ പ്രത്യേകതകൾ ഇവിടെ കൊണ്ടവസാനിക്കുന്നില്ല.
യൂക്കാലിപ്റ്റസ് മരത്തിന് നാരുകൾ കൂടുതലാണ്. പ്രോട്ടീന്റെ അംശം കുറവുമാണ്. ഇലകൾ മണമുള്ള തൈലം കൊണ്ട് സുഭിക്ഷമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത കാർബോളിക് അമ്ലത്തിന്റെയും സൈനൈഡിന്റെയും അംശം കൂടുതലാണ്. സസ്തനികൾക്ക് ഇവ ആപത്കരമാണ്. മറ്റു ജീവികൾക്ക് വിഷമയമായ ഈ പദാർഥങ്ങൾ, കോലയുടെ ശരീരത്തിൽ പ്രവേശിച്ച ഉടൻ നീക്കം ചെയ്യപ്പെടുന്നു. കോലയുടെ ദഹനേന്ദിയത്തിന് ഒരു പാട് പ്രത്യേകതകളുള്ളതായി കാണാം.
സസ്യഭോജികളായ മറ്റു സസ്തനികൾക്ക് സെല്ലുലോസ് ദഹിപ്പിക്കാൻ സാധ്യമല്ല. എന്നാൽ യൂക്കാലിപ്റ്റസിന്റെ വലിയൊരംശൻ സെല്ലുലോസാണ്. എന്നാൽ കോലയുടെ കുടലിലുള്ള ഒരു സഞ്ചിക്കകത്തുള്ള സൂക്ഷ്മജീവികൾ സെല്ലുലോസിനെ ദഹിപ്പിക്കുന്നു. കുടലിന്റെ 20 ശതമാനവും ഈ സഞ്ചി കീഴടക്കിയിരിക്കുന്നു. 1.3 മീറ്ററാണ് സഞ്ചിയുടെ നീളം.
കോലയുടെ ദഹനേന്ദിയത്തിലെ ഈ സഞ്ചിയുടെ പ്രത്യേകതയാണ് നമ്മിൽ താല്പര്യമുളവാക്കുന്നത്. ഇവിടെ ഇലകളുടെ ദഹനേന്ദ്രിയത്തിലേക്കുള്ള പ്രവേശനം വെച്ചു താമസിപ്പിക്കുന്നു. സൂക്ഷ്മജീവികൾ സെല്ലുലോസിനെ ശരീരത്തിന് ആവശ്യമായ പദാർഥമായി രൂപാന്തരപ്പെടുത്തുന്നു. കോലയുടെ ഈ സഞ്ചിയെ ഒരു ബയോകെമിക്കൽ വ്യവസായശാലയോടുപമിക്കാം. ഈ വ്യവസായശാലയിൽ സെല്ലുലോസിനെ കൈകാര്യം ചെയ്യുകയും വിഷാംശത്തെ നിശ്ചേഷ്ടമാകുകയും ചെയ്യുന്നു. കരളാണ് വിഷാംശം നിർവീര്യമാക്കുന്നത്.
കോലയുടെ ഏകഭക്ഷണം യൂക്കാലിപ്റ്റസ് ഇലകളാണെന്ന് നേരത്തെ പറഞ്ഞുവല്ലോ? ഈ മൃഗത്തിനാവശ്യമായ കാർബോ ഹൈഡ്രേറ്റ് സൂക്ഷ്മജീവികൾ ദഹിപ്പിക്കുന്ന സെല്ലുലോസിലൂടെ ലഭിക്കുന്നു. സൂക്ഷ്മജീവികളുടെ അഭാവത്തിൽ കോലക്ക് നിലനില്പില്ല. ഇലകൾക്കും സൂക്ഷ്മജീവികൾക്കും രൂപം നൽകിയത് സർവശക്തനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല.
ജീവികളുടെ ആവശ്യങ്ങൾ കണ്ടറിയുന്നവനാകുന്നു അല്ലാഹു. അവൻ സമഗ്രമായ സൃഷ്ടിപ്പ് നിർവഹിക്കുന്നു. അല്ലാഹുവിന്റെ അനന്തമായ ശക്തിവിശേഷം നമുക്ക് വെളിവാക്കിത്തരികയും ചെയ്യുന്നു.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: " അദ്ദേഹം (മൂസാ) പറഞ്ഞു. ഉദയാസ്തമനത്തിന്റെയും സ്ഥാനങ്ങൾക്കും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ (അവൻ). നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവരാനെങ്കിൽ" (16:28)
കോല എന്നാൽ 'വെള്ളം കുടിക്കാത്തവൻ' എന്നർഥം. നിശ്ചയം കോല വെള്ളം കുടിക്കുന്നില്ല. അതിന്റെ ഭക്ഷണം മുഴുക്കെ യൂക്കാലിപ്റ്റസ് ഇലകളാണ്.
യൂക്കാലിപ്റ്റസ് ഇലകളിൽ 40 മുതൽ 60 ശതമാനം വരെ വെള്ളമടങ്ങിയിരിക്കുന്നു. ഒരിക്കലും ഇത് 40 ശതമാനത്തിൽ കുറയുന്നില്ല. കുറഞ്ഞാൽ ഇലകൾ ഉണങ്ങി കൊഴിഞ്ഞുപോകുന്നു. ഇലകളിൽ നിന്നാണ് കോലക്കാവശ്യമായ ജലം ലഭിക്കുന്നത്.
ഇവയുടെ ഈ പ്രത്യേകതകൾ മാത്രം പോരാതെ വരുന്നു. യൂക്കാലിപ്റ്റസ് ഇലകളിലുള്ള ജലാംശം ഉപയോഗപ്പെടുത്താൻ കഴിവുള്ള കോലയുടെ ശരീരപ്രകൃതി വളരെ പ്രധാനമാണ്.
ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ കെല്പുള്ള തരത്തിലാണ് വൃക്കകളുടെ സംവിധാനം. ദഹനേന്ദ്രിയങ്ങൾക്ക് വെള്ളം പിടിച്ചുവെക്കാനുള്ള കഴിവുണ്ട്. കോലയുടെ ശരീരത്തിൽ നിന്നും വളരെ ചെറിയൊരംശം ജലം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ,
വെള്ളം പിടിച്ചുവെക്കാനുള്ള കഴിവ് ദഹനേന്ദ്രിയങ്ങൾക്കുള്ളതു കൊണ്ട് വെള്ളതിന്റെ അംശം കുറവുള്ള ഇലകൾ ധാരാളമായി ഭക്ഷിക്കുന്നു. ഈ പ്രത്യേകത നൽകപ്പെട്ടിരുന്നില്ലെങ്കിൽ കോലക്ക് വെള്ളം തേടി മരത്തിൽ നിന്നും താഴെ ഇറങ്ങേണ്ടിവരുമായിരുന്നു. ഇത് ഇവയുടെ നിലനില്പിന് തന്നെ ഭീഷണിയായിത്തീർന്നേനെ.
കോലയുടെ ശരീരത്തിലെ രോമങ്ങളാണ്. ശരീരതാപം ഒരു നിശ്ചിത അളവിൽ നിലനിർത്തുന്നത്. ഒരു ച.മി.മീ സ്ഥലത്ത് 55 രോമങ്ങൾ കാണപ്പെടുന്നു. കോലയുടെ പൃഷ്ടഭാഗത്തുള്ള രോമങ്ങൾ ശരീരത്തിന്റെ 77 ശതമാനവും മറയ്ക്കുന്നു. എന്നാൽ വയറിന്റെ ഭാഗം അത്ര രോമനിബിഡമല്ല. 13 ശതമാനം മാത്രം മറയ്ക്കുന്നു.
പിൻഭാഗത്തെ രോമങ്ങൾ വയർഭാഗത്തുള്ളതിനേക്കാൾ കുറച്ച് കൂടിയതാണ്. ഇതു വഴി സൂര്യതാപത്തെ പ്രതിരോധിക്കാനാവുന്നു.
കാലാവസ്ഥയ്ക്കനുസരിച്ച് രോമത്തിന്റെ നീളം മാറിക്കൊണ്ടിരിക്കുന്നു. വേനൽകാലത്ത് നീണ്ട രോമങ്ങളും കുറിയ രോമങ്ങളും തമ്മിലുള്ള അനുപാതം കൂടുതലാണ്.
ശക്തിയായ കാറ്റു വീശുമ്പോൾ കോല അതിന്റെ പിൻഭാഗം കാറ്റിനെതിരെ പിടിക്കുകയും ഒരു പന്തുപോലെ ചുരുണ്ടുകൂടി കിടക്കുകയും ചെയ്യുന്നു. ചെവികൾ മുന്നോട്ടുവളയുന്നു. കാറ്റ് കോലയുടെ ഒരവയവത്തിനും ആഘാതമേല്പ്പിക്കുന്നുല്ല. ശൈത്യകാലാവസ്ഥയിൽ പോലും ശരീരതാപം 14 ശതമാനം കണ്ടേ കുറയുന്നു. ശരീരത്തിന് ഈ പ്രത്യേകതകൾ നൽകപ്പെട്ടിരുന്നില്ലെങ്കിൽ കോല എന്ന മൃഗം എന്നോ ഭൂമുഖത്ത് നിന്നു തിരീഭവിച്ചേനേ.
വിശുദ്ധ ഖുർആൻ പറയുന്നു: നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവൻ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും." (44:4)
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.