"മനുഷ്യന് തൻടെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്. എന്നോടും നിൻടെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ് (നിൻടെ) മടക്കം" (31:14)
ശിശുക്കളുടെ പോഷണത്തിനും അവരെ രോഗബാധയിൽ നിന്നു തടയാനും വേണ്ടി അല്ലാഹു സൃഷ്ടിച്ച തുല്യതയില്ലാത്ത ഒരു മിശ്രിത ദ്രവമാണ് അമ്മയുടെ മുലപ്പാൽ. അതിൽ പോഷകങ്ങൾ വേണ്ട തോതിലും (കുഞ്ഞുങ്ങളുടെ) വളർച്ച പ്രാപിച്ചിട്ടില്ലാത്ത ശരീരത്തിന് യുക്തമായ തോതിലും അടങ്ങിയിരിക്കുന്നു. അതേ സമയം മസ്തിഷ്ക കോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്ഭുതജന്യമായ മുലപ്പാൽ, ആധുനിക സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ കൃത്രിമ ശിശുവാഹാരത്തിന് മുലപ്പാലിന് പകരം നിൽക്കാൻ ഒരിക്കലും സാധ്യമല്ല.
മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന ശിശുക്കൾക്ക് ശ്വാസകോശങ്ങളെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നു. രോഗാണുക്കളുടെ വീര്യം കെടുത്തുന്ന പദാർഥം അതിൽടങ്ങിയിക്കുന്നതു കൊണ്ട് രോഗബാധയെ ചെറുത്തുനിൽക്കുന്നു. രോഗാണുക്കൾക്കെതിരിൽ സംരക്ഷണവലയം തീർക്കുന്ന 'പ്രതിരോധാണുക്കൾ' വളരാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രത്യേകം രൂപകല്പന ചെയ്തുണാക്കിയതുകൊണ്ട് എളുപ്പം ദഹിക്കുന്നു. പോഷകസമൃദ്ധമായതുകൊണ്ട് കുഞ്ഞുങ്ങളുടെ അതിലോലമായ ദഹനവ്യവസ്ഥയ്ക്ക് മുലപ്പാലിനെ പെട്ടെന്നു ദഹിപ്പിക്കാനാവും. ദഹനത്തിന് കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നില്ല. ഊർജത്തിൻടെ സിംഹഭാഗവും അവയവങ്ങളുടെ വളർച്ചയ്ക്കും മറ്റും ശാരീരികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.
പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ സാധാരണയിൽ കവിഞ്ഞ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം ക്ലോറൈഡ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കാലമെത്താതെ ജനിച്ച കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തിയൽ കണ്ണിൻറെ പ്രവർത്തനം മെച്ചപ്പെടുന്നതായും ബുദ്ധിശക്തിയിൽ മികവ് പ്രകടിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
നവജാതശിശുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജൈവാമ്ലമടങ്ങിയ ഒമേഗ മൂന്ന് കൂടിയ തോതിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിൻടെയും കണ്ണുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു സംയുക്തമാണ് ഒമേഗ മൂന്ന്. ഗർഭാവസ്ഥയിലും ജനിച്ച ഉടനെയും മസ്തിഷ്കവും നാഡീവ്യൂഹവും വളർച്ച പ്രാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.
രക്തസമ്മർദം വരാതെ കാക്കാൻ മുലപ്പാൽ സഹായകമായതു കൊണ്ട് ഹൃദ്രോഗത്തെക്കുറിച്ചുള്ള വേവലാതി വേണ്ടതില്ല. മുലപ്പാലിലടങ്ങിയ കൊഴുത്ത അമ്ലങ്ങൾ രക്തകുഴലുകൾ കട്ടിയാവാതെ സൂക്ഷിക്കുന്നതുകൊണ്ടും സോഡിയം കുറച്ചു മാത്രം ലഭിക്കുന്നതു കൊണ്ടും ശിശുക്കളുടെ തൂക്കം കണ്ടമാനം വർധിക്കുന്നില്ല. മുലപ്പാലിൽ പ്രോട്ടീൻ ഹോർമോണുകളുണ്ട്. ഇത് കൂടിയ തോതിലാണെങ്കിൽ ഹൃദ്രോഗസാധ്യത കുറയുന്നു. കുറഞ്ഞാൽ പൊണ്ണത്തടിക്ക് സാധ്യതയേറുന്നു. 'ലെപ്റ്റിൻ' എന്നു പേരുള്ള മറ്റൊരു ഹോർമോണും മുലപ്പാലിലടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിന്റെ അപചയത്തിനു കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം രക്തകുഴലുകൾക്കുണ്ടാവാനിടയുള്ള രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് മുലപ്പാലിന്റെ ഘടനയും മാറേണ്ടത് ആവശ്യമാണ്. മുലപ്പാൽ എപ്പോഴും ആവശ്യമായ ചൂടിൽ യഥേഷ്ടം ലഭ്യമാണ്. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും മസ്തിഷ്കവികാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കാൽസ്യം അസ്ഥികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം.
പാലെന്നാണ് വിളിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനവും വെള്ളമാണ്. പോഷക പദാർഥങ്ങളോടൊപ്പം ശിശുക്കൾക്ക് ജലവും ആവശ്യമുണ്ട്. അത്യന്തം ശുദ്ധമായ ഈ വെള്ളം മറ്റെവിടന്ന് കിട്ടാനാണ്? അതും മതിയായ തോതിൽ.
മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ കുപ്പിപ്പാൽ കുടിച്ചവരേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണാം. എട്ടു മാസത്തിൽ കുറഞ്ഞ കാലം മാത്രം മുലപ്പാൽ കുടിച്ച് വളർന്ന കുട്ടികളുടെ ബുദ്ധിശക്തി തീരെ മോശമായിരിക്കുമെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു.
മുലപ്പാൽ ശിശുക്കളെ അർബുദം പിടിപെടാതെ കാത്തുസൂക്ഷിക്കുന്നു. പരീക്ഷണശാലയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് മുലപ്പാലിൽ അടങ്ങിയിക്കുന്ന പ്രോട്ടീൻ അർബുധകോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നില്ലെന്നുമാണ്.
മുലപ്പാൽ കുടിക്കുന്ന ശിശുക്കളുടെ ആമാശയത്തിലെ ശ്ലേഷ്മകോശങ്ങളെടുത്ത് പരീക്ഷണവിധേയമാക്കി. ന്യൂമോണിയക്ക് കാരണമാക്കുന്ന അണുക്കൾ തീരെ വിപാടനം ചെയ്തതായി കണ്ടെത്തി. കേൾവി പ്രശ്നങ്ങൾ മുല കുടിക്കുന്ന ശിശുക്കളിൽ കുറവായിൽ കണ്ടിട്ടുണ്ട്.
ചെറുപ്രായത്തിൽ കണ്ടുവരുന്ന മേദോവാഹിനികൾക്കുണ്ടാവുന്ന അർബുധരോഗ സാധ്യത കുപ്പിപ്പാൽ കുടിച്ചുവളർന്ന ശിശുക്കൾക്ക് ഒമ്പതിരട്ടി കൂടുതലാണ്. മറ്റു അർബുധരോഗ സാധ്യതയും ഇതേപോലെ തന്നെ. മുലപ്പാൽ അർബുധകോശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു. മുലപ്പാലിന് മധുരം പ്രദാനം ചെയ്യുന്നത് പ്രോട്ടീൻ രൂപം കൊടുക്കുന്ന അൽഫാ-പാക് ആണ്.
രണ്ടു കൊല്ലം ശിശുക്കൾക്ക് മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കാനാവുമെന്നതാണ് അത്ഭുതം. ശാസ്ത്രം അടുത്തിടെ മാത്രം കണ്ടെത്തിയ ഈ വസ്തുത വിശുദ്ധ ഖുർആൻ പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പേ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി.
രണ്ടാമധ്യായം 233-ആം സൂക്തം കാണുക: "മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാകുന്നു. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്നുദ്ദേശിക്കുന്നവർക്കത്രെ ഇത്....."
അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ അല്ലാഹുവാണ് ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്, അവൻ മാത്രമാണ് അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
മറ്റു ലേഖനങൾ:
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല