ജീവജാലങ്ങൾക്ക് അവയുടെ വംശം നിലനിർത്താൻ പ്രത്യുല്പാദനം അനിവാര്യമാണ്. എന്നാൽ ഇതിന് പ്രത്യുല്പാദനം മാത്രം പോരാ. ജീവികൾ അവയുടെ സന്തതികളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ സന്തതികൾക്ക് നിലനിൽക്കാനാവില്ല. സന്തതികൾക്ക് സ്വയം സംരക്ഷിക്കാനോ പരിപാലിക്കാനോ അവതില്ലാത്തതുകൊണ്ടാണത്.
നാം പ്രകൃതിയെക്കുറിച്ച് നേരാംവണ്ണം മനസ്സിലാക്കുമ്പോൾ ഭൂരിപക്ഷം ജീവികളും ആത്മാർപ്പണം ചെയ്യുന്നതായിക്കാണാനാവും. മനുഷ്യരുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. ജീവികൾ ഒരു നിമിഷംപോലും ശങ്കിച്ചുനിൽക്കാതെ സന്തതികളുടെ ജീവനുവേണ്ടി അവയുടെ സ്വന്തം ജീവൻപോലും അപകടത്തിലാക്കുന്നു. ജീവികൾ കാഴ്ച വയ്ക്കുന്ന ഈ അത്മാർപ്പണം അവയുടെ സഹജസ്വഭാവമാണെന്ന് പരിണാമവാദികൾ അവകാശപ്പെടുന്നു. പരിണാമവാദികൾ സിദ്ധാന്തിക്കുന്നത് ഈ സഹജാവബോധം അവയിൽതന്നെ അന്തർലീനമായി കിടക്കുന്ന ഒന്നാണെന്നാണ്.അവർ പറയുന്നത്, ഒരു ആന്തരിക ശബ്ദം എട്ടുകാലികളോടും പക്ഷികളോടും സിംഹങ്ങളോടും എന്നു വേണ്ട, സർവജീവികളോടും തങ്ങളുടെ സന്തതിപരമ്പര നില നിർത്താനായി ആത്മാർപ്പണം ചെയ്യണമെന്ന് ഓതിക്കോടുക്കുന്നുണ്ടെന്നാണ്. ഈ ശബ്ദത്തിൻടെ ഉറവിടം എവിടെ നിന്നെന്ന് ചോദിച്ചാൽ മാതൃസ്വഭാവത്തിൽ നിന്ന് പകർന്ന് കിട്ടിയതാണെന്ന് അവർ പറയും. പരിണാമവാദികളെ സംബന്ധിച്ചിടത്തോളം പ്രകൃതിയിലെ ഓരോ പ്രതിഭാസവും പ്രകൃതിയുടെ തന്നെ ഓരോ അത്ഭുതകൃത്യമാണ്. ഈ വദം പൂർണമായും നിരർഥകം തന്നെ. കാരണം, 'പ്രകൃതി' നമുക്ക് ചിരപരിചിതങ്ങളായ കല്ലുകൾ, പൂവുകൾ, മരങ്ങൾ, പർവതങ്ങൾ എന്നിവ സൃഷ്ടിച്ചിട്ടുണ്ടല്ലോ? ഇവയെല്ലാം കൂടിച്ചേർന്ന് എന്തുകൊണ്ട് പ്രത്യേക വ്യക്തിഗുണമുള്ള ഒരു ജീവിയായിത്തീരുന്നില്ല!
പരിണാമവാദത്തിൻടെ ഉപജ്ഞാതാവായ ഡാർവിനുപോലും യുക്തിയുക്തമെന്ന് തോന്നുന്ന ഈ യാഥാർഥ്യത്തെക്കുറിച്ച് അറിയാമായിരുന്നു. 1859-ൽ അദ്ദേഹം രചിച്ച 'ഒർജിൻ ഓഫ് സ്പീഷീസ്' എന്ന ഗ്രന്ഥത്തിൽ തൻടെ സിദ്ധാന്തത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൻടെ താഴെ പറയുന്ന വാക്കുകൾ വ്യക്തമാക്കുന്നുണ്ട്:
" തേനീച്ചകൾ അവയുടെ കൂട് നിർമിക്കുന്ന അത്ഭുതകരമായസഹജാവബോധത്തെ കുറിച്ച് അനേകം വായനക്കാർ ചിന്തിച്ചിരിക്കാം. എൻടെ സിദ്ധാന്തം പൂർണ്ണമായും തകർക്കാൻ പോന്ന ഒരു പ്രശ്നം തന്നെയാണത്."
( 'ഒർജിൻ ഓഫ് സ്പീഷീസ്', പേജ് 233 )
ജീവികളെക്കുറിച്ച് ഗവേഷണം നടത്തിയ ശാസ്ത്രകാരന്മാർ വെളിപ്പെടുത്തുന്നത് അവ ആരെയും അമ്പരിപ്പിക്കുന്ന പരസ്പര പൊരുത്തത്തിലും ഐക്യത്തിലും കൂട്ടായ പ്രവർത്തനങ്ങളിലും നിരതരായി കഴിഞ്ഞുകൂടുന്നുവെന്നാണ്. ഉദാഹരണമായി ചില ചെറുതരം പക്ഷികളുടെ കൂട്ടത്തിലെ ഒരു പക്ഷി തുളച്ചുകയറുന്ന ഒരസാധാരണ ശബ്ദം പുറപ്പെടുവിച്ച് പ്രാപിടിയൻ, കഴുകൻ എന്നീ ശത്രുക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. അക്രമികളുടെ ശ്രദ്ധ ശബ്ദമുണ്ടാക്കിയ പക്ഷിയുടെ നേരെ തിരിയുകയും അത് അക്രമണത്തിനിരയാവുകയും ചെയ്യുന്നു. കൂട്ടത്തിലെ നൂറുക്കണക്കിന് പക്ഷികളുടെ ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോടെ ചിലപ്പോൾ അത് മരണത്തിനിരയാവുകയും ചെയ്യുന്നു.
തൻടെ സന്തതികൾക്ക് വേണ്ടി ഇങ്ങനെ അത്മാർപ്പണം ചെയ്യുന്ന മറ്റു ചില ജീവികളുണ്ട്. ഉദാഹരണം പെൻഗ്വിൻ. ധ്രുവപ്രദേശങ്ങളിൽ ശൈത്യകാലത്താണ് പെൻഗ്വിൻ മുട്ടയിട്ട് അടയിരിക്കുന്നത്. പെൺ പെൻഗ്വിൻ മുട്ടയിട്ട് അടയിരിക്കാനായി ആൺ പെൻഗ്വിനെ ഏല്പ്പിച്ച് കടലിലേക്ക് യാത്ര തിരിക്കുന്നു. മുട്ട വിരിയിക്കാനെടുക്കുന്ന നാലു മാസം, മണിക്കൂറിൽ 120.കി.മീ വേഗതയിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിനെ പലപ്പോഴും അഭിമുഖീകരിക്കേണ്ടിവന്നേക്കും. നാലു മാസക്കാലവും ആൺ പെൻഗ്വിൻ ഒരുപാട് പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് ഭക്ഷണം പോലും ഉപേക്ഷിച്ച് മുട്ടയുടെ മേൽ അടയിരിക്കുന്നു. ഈ കാരണം കൊണ്ട് അതിൻടെ തൂക്കം പകുതി കുറഞ്ഞുപോകുന്നു. നാലു മാസം കഴിഞ്ഞ് പെൺ പെൻഗ്വിൻ വേണ്ടത്ര ഭക്ഷണവും ശേഖരിച്ച് തിരിച്ചുവരുന്നു. ഈ കാലമത്രയും മറ്റൊന്നും ശ്രദ്ധിക്കാതെ പെൺ പെൻഗ്വിൻ ഭക്ഷണം ശേഖരിക്കുന്നതിൽ മാത്രം വ്യാപൃതയായിരുന്നു. വയറ്റിൽ ശേഖരിച്ച് കൊണ്ടുവന്ന ഭക്ഷണം പുറത്തെടുത്ത് കുഞ്ഞിനെ തീറ്റിക്കുന്നു.
ക്രൂരജീവിയായ മുതല തൻടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി കൈകൊള്ളുന്ന നടപടികൾ ആരെയും അതിശയിപ്പിക്കും. മുട്ടയിടാനായി ആദ്യം ഒരു കുഴിയെടുക്കുന്നു. ഈ കുഴിക്കകത്ത് ചൂട് 30 ഡിഗ്രി സെൽഷ്യസിൽ കൂടിയാൽ മുട്ട വിരിയില്ല. കുഴികൾ തണുപ്പുള്ള ചോലയിലാവാനും ചൂട് 30 ഡിഗ്രി സെൽഷ്യസിൽ സ്ഥിരമായി നിലനിർത്താനും അത് അതീവ ശ്രദ്ധപുലർത്തുന്നു. ചില മുതലകൾ കാട്ടുപുല്ലുപയോഗിച്ച് വെള്ളത്തിൽ തന്നെ കൂടുകളുണ്ടാക്കുന്നു. താപം കൂടിയാൽ കൂടിന് മീതെ മൂത്രമൊഴിച്ച് താപം നിയന്ത്രിച്ച് നിർത്തുന്നു.
വിരിയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം പുറത്തേക്ക് കേൾക്കാതിരുന്നാൽ അവയ്ക്ക് ശ്വാസം മുട്ടുന്നുണ്ടെന്ന് മുതല മനസ്സിലാക്കുന്നു. മുട്ടകൾ പുറത്തെടുത്ത് പല്ലുകൾ തട്ടി കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റാതിരിക്കാൻ അതീവ ശ്രദ്ധ ചെലുത്തുന്നു. മുതലയുടെ വാൽ ആറു കുഞ്ഞുങ്ങളെ ഒരേ സമയത്ത് ഇരുത്താൻ വിസ്തരമുള്ള ഒരു സഞ്ചിയായി വർത്തിക്കുന്നു. ക്രൂരജന്തുവാണെങ്കിലും കുഞ്ഞുങ്ങളോടുള്ള മുതലയുടെ വാത്സല്യം, അർഹിക്കുന്നവ അതിജീവിക്കുകയും അല്ലാത്തത് നശിക്കുകയും ചെയ്യുന്ന 'നില നില്പ്പിനു വേണ്ടിയുള്ള സമരം' എന്ന ഡാർവിൻടെ ആശയം പൊളിച്ചെഴുതാൻ പര്യാപ്തമാണ്.
ആത്മാർപ്പണത്തിൻടെ മറ്റൊരു ഉദാഹരണമാണ് ഡോൾഫിൻ. കുഞ്ഞ് ജനിച്ചാലുടൻ ഡോൾഫിൻ അതിനെ വെള്ളത്തിൻടെ മുകളിലേക്ക് പൊക്കി നിത്തുന്നു. കുഞ്ഞിന് ജനിച്ചയുടൻ പ്രാണവായു ആവശ്യമായതിനാലാണ് അങ്ങനെ ചെയ്യുന്നത്. തൻടെ മൂക്കിൻതുമ്പ് ഉപയോഗിച്ചാണ് കുഞ്ഞിനെ ഉയർത്തി നിർത്തുന്നത്.
പ്രസവിക്കാൻ സമയമടുത്ത് എന്നു മനസ്സിലായാൽ ഡോൾഫിൻടെ നീക്കം വളരെ പതുക്കെയായിരിക്കും. പ്രസവസമയത്ത് മറ്റു രണ്ട് ഡോൾഫിനുകൾകൂടി അകമ്പടി സേവിക്കുന്നു. പ്രസവരക്തത്തിൻടെ മണം പിടിച്ചെത്തുന്ന സ്രാവുകളെ അകറ്റി നിർത്താണിവ.
പൂർണമായും മനസ്സിലാക്കാനാവാത്ത, ജീവികളുടെ സ്വതസിദ്ധമായ പ്രചോദനമെന്ന് പരിണാമവാദികൾ ചൂണ്ടിക്കാണിക്കുന്ന ഈ സ്വഭാവങ്ങൾ, കൂടുണ്ടാക്കുമ്പോൾ എഞ്ചിനീയർമാരും കൂട്ടുകാരെ രക്ഷപ്പെടുത്താൻ പട്ടാളക്കാരെയും അകമ്പടിക്കാരായും മാറുന്നതെങ്ങനെയെന്ന് പരിണാമവാദികൾ വ്യക്തമാക്കണം.
താൻ തന്നെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡാർവിന് സാധിച്ചിട്ടില്ല. തൻടെ കൃതിയിൽ അദ്ദേഹം ചോദിക്കുന്നു:
" ഈ സഹജവാസനകൾ സ്വയം ആർജിക്കാനും വളർത്തിക്കൊണ്ടുവരാനും 'പ്രകൃത്യാലുള്ള് തെരഞ്ഞെടുപ്പി' ലൂടെ സാധ്യമാണോ? തേനീച്ചകൾ കൂടുണ്ടാക്കുന്ന ആശ്ചര്യജനകമായ വിദ്യയെക്കുറിച്ച് നാമെങ്ങനെയാണ് വിശദീകരിക്കുക? "
(ദ ഒറിജിൻ ഓഫ് സ്പീഷീസ്, പേജ് 205 )
'പ്രകൃത്യാലുള്ള തെരഞ്ഞെടുപ്പ് എന്ന തൻടെ നിഗമനം ശരിയാണോയെന്നു ഡാർവിൻ തന്നെ സംശയിക്കുന്നുണ്ട്. എന്നിട്ടും ഭൂരിഭാഗം പരിണാമവാദികളും പ്രസ്തുത ആശയത്തിൽ കടിച്ചുതൂങ്ങുകയാണിപ്പോഴും. പ്രകൃതിയെ നിരീക്ഷണവിധേയമാക്കുന്ന ആർക്കും വിധേയമാക്കുന്ന ആർക്കും ബോധ്യമാവും. ജീവികൾ, തങ്ങളുടെ കുഞ്ഞുങ്ങളോട് ക്രൂരന്മാരോ കരുണയില്ലാത്തവരോ അല്ലെന്ന്, മറിച്ച്, അവയുടെ സ്രഷ്ടാവ് അവയ്ക്ക് നൽകിയ സന്ദേശം മൂലം ജീവികൾ ആത്മാർപ്പണത്തിന് സന്നദ്ധരാവുന്നു.
പരിശുദ്ധ ഖുർആൻ സൂറത്തുന്നഹ്ൽ 68, 69 വാക്യങ്ങൾ നോക്കുക:
" നിൻടെ നാഥൻ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നൽകുകായും ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കുക്കോള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിലും നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിൻടെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണ്ണങ്ങളുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്."
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചവൻ അല്ലാഹു. അവൻ കരുണാവാരിധിയും അതിയായി പൊറുക്കുന്നവനും. എല്ലാ വസ്തുക്കളുടെ മേലും നിയന്ത്രണാധികാരമുള്ളവൻ. ഡാർവിന് പരിണാമ സിദ്ധാന്തത്തിൻടെ വെളിച്ചത്തിൽ വിശദീകരിക്കാൻ കഴിയാതെപോയ സഹജാവബോധം അല്ലാഹു എല്ലാ ജീവികൾക്കും നൽകിയ ബോധനമല്ലാതെ മറ്റെന്താണ്?
പ്രകൃതിയിൽ ജീവികളെ സൃഷ്ടിച്ചവൻ അല്ലാഹു. അവൻടെ ഇച്ഛക്കൊത്ത് ഭൂമിയിൽ ജീവികളുണ്ടായി. അവയൊക്കെയും അവൻടെ ആജ്ഞാനുവർത്തികളായി കഴിഞ്ഞുകൂടുന്നു. ജീവികളുടെ ആത്മാർപ്പണ സ്വഭാവം, സന്താനങ്ങളോടുല്ല വാത്സല്യം എന്നിവ അല്ലാഹുവിൻടെ 'കരുണാവാരിധി' എന്ന പര്യായത്തിൻടേ പ്രതിഫലനം മാത്രമാകുന്നു.
സൂറത്തുന്നഹ്ൽ ഏഴാം വാക്യം കാണുക: ".. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാവാരിധിയുമാകുന്നു."