ഭ്രൂണത്തിന്റെ വികസന ഘട്ടത്തിൽ ബഹുലീകരിക്കുകയും വിഭജിക്കുകയും ചെയ്യുന്ന എല്ലാ കോശത്തിനും അതിന്റെ കർത്തവ്യം അറിയുകയും ശരീരത്തിന്റെ ഉചിതമായ ഭാഗങ്ങളിലേക്ക് നീങ്ങുകയും ചെയുന്നു. അസ്ഥി കോശങ്ങൾ മറ്റു അസ്ഥി കോശങ്ങളുടെ സ്ഥാനം നിർണ്ണയിക്കുകയും അവയൊട് ചേരുകയും ചെയ്യുന്നു. എന്നാൽ കണ്ണിന്റെ കോശങ്ങൾ മറ്റു കൺ കോശങ്ങളായി ചേരുന്നു. അതു പോലെ തന്നെ മറ്റു കോശങ്ങൾ അവരുടെ ഗണങ്ങളിൽ പെടുന്ന കോശങ്ങളായി ചേരുന്നു.
നമുക്ക് ഈ പ്രസ്താവനകൾ വിശദമായി ഒന്നു പരിശോധിക്കാം.
ബഹുലീകരിക്കുകയും വിഭജിക്കുകയും ചെയ്യുന്ന എല്ലാ കോശത്തിനും അതിന്റെ കർത്തവ്യം വളരെ സ്പഷ്ടമായറിയാം. ഈ ചിത്രത്തിൽ താങ്കൾ കാണുന്നത് ബഹുലീകരിക്കുകയും വിഭജിക്കുകയും ചെയ്യുന്ന സങ്കലനം നടത്തപ്പെട്ട അണ്ഡത്തെയാണ്. കോശങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ അവ വർഗ്ഗീകരിക്കാൻ തുടങ്ങുന്നു. ചില കോശ ഗണങ്ങൾ മാംസപേശി കോശങ്ങളായും മറ്റു ചില കോശങ്ങൾ ഞരമ്പു കോശങ്ങളായും അസ്ഥികോശങ്ങളായും വർഗ്ഗീകരിക്കുന്നു.
എന്നാൽ എങ്ങനെയാണ് നിരന്തരം ബഹുലീകരിക്കപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് കോശങ്ങൾ ഒരുമിക്കാൻ തീരുമാനിക്കുന്നതും ഞരമ്പുകളും ഹൃദയവും മാംസപേശികളും കരൾ കോശങ്ങളുമൊക്കെ ആവുന്നത് ?
തമ്മിൽ കൂട്ടിയോജിക്കുന്നതിനായി കോശങ്ങൾ കാൽഷ്യം ഉപയോഗപ്പെടുത്തുന്നതായിട്ടാണ് ശാസ്ത്രജ്ന്മാർ നിഗമിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി അവർ ഏതാനും ഭൂണകോശങ്ങളെ പരീക്ഷണവിധേയമാക്കി. ഒരു പരീക്ഷണശാല അന്തരീക്ഷത്തിൽ അവർ പല ഭൂണകോശങ്ങളെ തമ്മിൽ കൂടിച്ചേർക്കുകയും വേർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. കാൽഷ്യത്തിന്റെ അളവിൽ വ്യതിയാനം വരുത്തിയാണ് അവർ ഈ പരീക്ഷണം നടത്തിയത്. കാൽഷ്യത്തിന്റെ അഭാവമുള്ള ഈ അവസ്ഥയിൽ അവർക്ക് തമ്മിൽ കൂടിച്ചേരുവാൻ സാധിച്ചില്ല. അവർ ഈ കോശങ്ങൾക്ക് കാൽഷ്യം ചേർക്കുന്നതോട് കൂടി കോശങ്ങൾ അവരുടെ ഗണത്തിൽ പെടുന്ന കോശങ്ങളെ തിരിച്ചറിയുകയും അവയോട് കൂടിച്ചേരുകയും ചെയ്തു.മറ്റൊരു വാക്കിൽ പറഞ്ഞാൽ എല്ലാ കരൾ കോശങ്ങളും, ഹൃദയകോശങ്ങളും ഉദരകോശങ്ങളും എന്നു വേണ്ട മറ്റെല്ലാ കോശങ്ങളും പരസ്പരം തിരിച്ചറിയുകയും അതാത് അവയവങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
പക്ഷെ , എങ്ങനെയാണ് തെറ്റൊന്നും വരുത്താതെ ഈ കോശങ്ങൾ തമ്മിൽ തിരിച്ചറിയുന്നതും അവയവങ്ങളായി രൂപം പ്രാപിക്കുന്നതും. ?
ഈ കൂടിച്ചേരൽ മൂന്നു ഘട്ടങ്ങളിലായി സംഭവിക്കുന്നു.
1) കോശ ഉത്തേജനം (Cell Activation)
2) പരസ്പരമുള്ള തിരിച്ചറിവ് (Mutual Recognition)
3) തമ്മിലുള്ള കൂടിച്ചേരൽ (Cell Binding)
കോശ ഉത്തേജനം സംഭവിക്കുന്നത് കോശ പ്രതലത്തിലുള്ള അതിസൂക്ഷമ മുഴപ്പുകളിലൂടെയാണ്. ഇവ വിരലുകളോട് സാമ്യം പുലർത്തുന്നു. ഈ മുഴപ്പുകളെ ഉപയോഗപ്പെറ്റുത്തി ഒരു അസ്ഥികോശം വികസിച്ചുകൊണ്ടിരിക്കുന്ന അനവധി കോശങ്ങളെ തിരയുകയും മറ്റൊരു അസ്ഥികോശവുമായി യോജിക്കുകയും ചെയ്യുന്നു. എന്നാൽ ദശലക്ഷക്കണക്കുനു കോശങ്ങൾക്കിടയിൽ മറ്റൊരു കോശത്തിന് നീങ്ങണമെങ്കിൽ ഈ കോശത്തിനകത്തുള്ള ദ്രാവകത്തിന് ഒരു നിശ്ചിത കട്ടിയുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ഈ ദ്രാവകത്തിന്റെ കട്ടി ഒരു നിശ്ചിത അളവിനു മുകളിലാണെങ്കിൽ, കോശത്തിന് ഈ ദ്രാവകത്തെ പ്രതിരോധിക്കാനാവാതാകുകയും തമ്മിലുള്ള പ്രയാണം അസാധ്യമാകുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാൽ ഈ കോശങ്ങൾക്ക് തമ്മിൽ ചേർന്ന് ആദ്യം ഒരു കോശജാലമാകാനോ (Tissue formation) അതിനു ശേഷം ഒരു പൂർണ്ണ അവയവമാകുവാനോ സാധിക്കാതെ വരും.
അതായത് കോശ സഞ്ചാരമുണ്ടായില്ലെങ്കിൽ നമ്മുടെ അവയവങ്ങൾ രൂപാന്തരപ്പെടു
ഒരു കരൾ കോശം മറ്റൊരു കരൾ കോശത്തെ എങ്ങനെ തിരിച്ചറിയുന്നു എന്നതിന്റെ ഉതതരം ഒളിഞ്ഞിരിക്കുന്നത് കോശപ്രതലത്തിലുള്ള വിസ്‌മയകരമായ പ്രോട്ടിനുകളിലാണ്. “കാധറിനുകൾ” (Cadherins) എന്നറിയപ്പെടുന്ന ഈ പ്രോട്ടീനുകൾ ബന്ധനം സംഭവിക്കുന്നതിനു മുൻപായി കോശ പ്രതലത്തിലേക്ക് നീങ്ങുന്നു. അവ കോശചർമ്മ പാളിയിൽ (On Cell Membrane) ഇരിപ്പുറക്കുകയും കോശത്തിന്റെ പുറംവശവും അകവും തമ്മിൽ ഒരു പാലം രൂപപ്പെടുത്തുന്നു. കാധറിനുകൾ പല വിധമുണ്ട്. ഒരേ കാധറിൻ തന്മാത്രകളുള്ള രണ്ടു കോശങ്ങൾ തമ്മിൽ സമ്പർക്കം വരുമ്പോൾ, അവ തമ്മിൽ തിരിച്ചറിയുകയും കോശ ബന്ധനമെന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു. ഈ ബന്ധന പ്രക്രിയയിൽ, കോശത്തിന്റെ അകത്തും പുറത്തുമുള്ള തന്മാത്രകളുടെ ഇടപെടൽ ഉണ്ടാവുകയും മഹത്തായ ഒരു കൂടിച്ചേരൽ സ്ഥാപിതമാകുകയും ചെയ്യുന്നു. കോശത്തിന്റെ പുറത്തുള്ള കാൽഷ്യവുമായി ബന്ധപ്പെടാനുള്ള കഴിവ് കാധറിൻ തന്മാത്രക്കുണ്ട്. അതു കൊണ്ടാണ് കോശ ബന്ധനത്തിന് അത്യന്താപേക്ഷിതമായ രാസപദാർഥമായി കാൽഷ്യത്തെ വിലയിരുത്തുന്നത്.
ഭ്രൂണവികസന ഘട്ടത്തിൽ, ഞരമ്പു കോശങ്ങൾ തമ്മിൽ തിരിച്ചറിൂന്നതിന്റെയും തമ്മിൽ ബന്ധിക്കുന്നതിന്റെയും ഒരു ദൃശ്യമാണ് നിങ്ങളിവിടെ കാണുന്നത്. ഒരേ തരം കാധറിനുകളുള്ള കോശങ്ങൾ തമ്മിൽ ബന്ധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ പ്രക്രിയക്ക് ശേഷം, എല്ലാ ഞരമ്പു കോശങ്ങളും ഒരൊറ്റ പാളിയായി ഒരുമിച്ചു കൂടുന്നു.
ബന്ധപ്പെടുന്ന രണ്ടു തന്മാത്രകൾ ആകർഷണശക്തി ഉപയോഗപ്പെടുത്തിയാണ് തമ്മിൽ കൂടിച്ചേരുന്നത്. കോശങ്ങൾ തമ്മിലുള്ള ആകർഷണ ശക്തി സ്ഥാപിതമാകുവാനായി രണ്ടൂ നിബന്ധനകളുണ്ട്. ഒന്നാമതായി ബന്ധപ്പെടുന്ന തന്മാത്രകളുടെ പ്രതലങ്ങൾ തമ്മിലുള്ള ദൂരം ഒരു നാനോമീറ്ററിൽ താഴെയായിരിക്കണം. അതു മാത്രമല്ല അവർ തമ്മിൽ ഒരേ നിരപ്പിലുമായിരിക്കണം. ഈ നിബന്ധനകളെല്ലാം ഒരുമിച്ച് പാലിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കൂടിയും, കോശങ്ങൾ ബന്ധപ്പെടുന്നുണ്ട്. എന്തെന്നാൽ ഈ ആകർഷണ ശക്തിക്ക് 40 നാനോഗ്രാമിലധികമുള്ള ലോഡ് വഹിക്കുവാനുള്ള കഴിവുണ്ട്. കോശങ്ങൾ തമ്മിലുള്ള ആകർഷണ ബലത്തിന് ശക്തികുറവായിരുന്നെങ്കിൽ ഇവ തമ്മിലുള്ള കൂടിച്ചേരൽ അസാധ്യമാവുമായിരുന്നു. അല്ലാഹു ഈ കോശ- ആകർഷണ ബലത്തെ ഒരു സചേതനവും ലോലവുമായ രീതിയിൽ സൃഷ്ടിച്ചിരിക്കുന്നതിനാൽ വളരെ ബലവത്തായ ഒരു കോശ -ഒത്തുചേരൽ സാധ്യമാകൂന്നു. അതു മാത്രമല്ല, ഇതു ഒരു വഴക്കമുള്ള ആകർഷണ ബലമാണ്. അതായത്, ഇതിനെ ആവശ്യ ഘട്ടങ്ങളിൽ ക്ഷയിക്കുവാനുമുള്ള കഴിവുമുണ്ട് എന്ന് നാം ഓർക്കേണ്ടതാണ്. നമ്മുടെ കോശങ്ങൾക്ക് തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഈ ഉത്കൃഷ്ടമായ പ്രക്രിയയുടെ അഭാവമുണ്ടായിരുന്നെങ്കിൽ അസുഖഘട്ടങ്ങളിൽ നമുക്ക് നില നില്ക്കാൻ കഴിയുകയില്ല. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അസുഖ ഘട്ടങ്ങളിൽ ചുവന്ന രക്താണുക്കൾക്ക് നമ്മെ സംരക്ഷിക്കുവാൻ കഴിയുകയില്ല. അതു മാത്രമല്ല, നമ്മുടെ രക്തം കട്ട പിടിക്കാതാകുകയും പരമ പ്രധാനമായി ഭൂണവികസന ഘട്ടത്തിൽ അവയവങ്ങൾ രൂപാന്തരപ്പെടുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്ന കോശങ്ങൾക്ക് തമ്മിൽ കൂടിച്ചേരുവാൻ സാധിക്കുകയില്ല.
നമ്മുടെ ശരീരത്തിലുള്ള ഈ കുറ്റമറ്റ പ്രവർത്തനം അല്ലാഹുവിന്റെ മഹത്തായ സൃഷ്ടിവൈഭവത്തിന്റെ ആവിർഭാവമാണ്.
മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്?
(സൂറ മർയം 19:67)