വേദനാ സംഹാരിയും വിരലടയാളവും
ucgen

വേദനാ സംഹാരിയും വിരലടയാളവും

8657

സമ്മർദത്തിന് വിധേയമാവുമ്പോൾ കനംകുറഞ്ഞ ഭാഗം ഒഴിഞ്ഞു പോവത്തക്ക വിധത്തിലാണ് എല്ലുകളുടെ സംവിധാനം. അതുകൊണ്ട് എല്ലിന്റെ മറ്റ് ഭാഗങ്ങൾക്കും അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നില്ല. ഇത് അല്ലാഹുവിന്റെ അനുഗ്രഹവും മുൻകരുതലുമാകുന്നു. എല്ലുപൊട്ടുമ്പോൾ ഉടൻ ഉല്പാദിപ്പിക്കപ്പെടുന്ന 'എൻഡോർഫിൻ' എന്ന രാസപദാർഥം ഒരു വേദന സംഹാരിയായി വർത്തിക്കുന്നു.

അസ്ഥികൾക്ക് ക്ഷതം സംഭവിക്കുമ്പോൾ ഞരമ്പുകൾക്ക് വലിവനുഭവപ്പെടുന്നു. ക്ഷണം അവ നട്ടെല്ലിലൂടെ തലച്ചോറിലേക്ക് വിവരം നൽകുന്നു. മസ്തിഷ്ക കോശങ്ങൾ മയക്കുമരുന്നിന്റെ ഫലം ചെയ്യുന്ന എൻഡോർഫിൽ സ്രവിക്കാൻ തുടങ്ങുകയായി. ഈ സ്രാവം 10-15 മിനിട്ടു നേരത്തേക്ക് ശരീര വേദന കുറയ്ക്കുകയും വേണ്ട പ്രധാന ശുശ്രൂഷകൾക്ക് സമയം നൽകുകയും ചെയ്യുന്നു.

ഒട്ടും 'വിവരമില്ലാത്ത' കൈകൾ, കണ്ണുകൾ, മസ്തിഷ്കം എന്നിവയിലെ കോശങ്ങൾ 'എൻഡൊർഫിൻ' നിർമ്മാണ സൂത്രം പഠിച്ചതെങ്ങനെ? എപ്പോൾ സ്രവിക്കണമെന്നും സ്രവിക്കരുതെന്നുമുള്ള തിരിച്ചറിവ് എവിടുന്ന് കിട്ടി.

ശരീരത്തിൽ ഇതേ പോലെ സവിസ്തരം ആസൂത്രണം ചെയ്യപ്പെട്ട അത്ഭുതമുളവാക്കുന്ന അസംഖ്യം, വക്രതയില്ലാത്ത സംവിധാനങ്ങളുണ്ട്. സർവശക്തനായ അല്ലാഹുവാണ് കോശങ്ങളെ ഈ വിദ്യ പഠിച്ചിട്ടുള്ളത്.

ആമാശയത്തിൽ വെച്ച് ദഹിപ്പിക്കപ്പെട്ട പോഷകാംശങ്ങളടങ്ങിയ ഭക്ഷണം ചെറുകുടലിലെത്തിച്ചേരുമ്പോൾ അതിൽ ശക്തി കൂടിയ അമ്ലത്തിന്റെ അംശം അടങ്ങിയിരിക്കും. ഈ അമ്ലഗുണം ചെറുകുടലിന് ഹാനികരമാണ്. ആമാശയത്തെ പോലെ ചെറുകുടലിന് മ്യൂകസിന്റെ സംരക്ഷണ ഭിത്തിയില്ല. സംഗതി ഇങ്ങനെയാണെങ്കിൽ ചെറുകുടലിന് എന്തു കൊണ്ട് നാശം സംഭവിക്കുന്നില്ല?

അമ്ലത്തിന്റെ തോത് അധികരിക്കുമ്പോൾ ചെറുകുടൽ ഭിത്തികൾ 'സെക്രിട്ടീൻ' എന്ന ഹോർമോൺ സ്രവിക്കാൻ തുടങ്ങുന്നു. ഈ ഹോർമോൺ രക്തവുമായി കൂടിച്ചേർന്ന് ആഗ്നേയ ഗ്രന്ഥിയിൽ എത്തിച്ചേരുന്നു. അത് ഗ്രന്ഥിക്ക് ആവശ്യമായ ഉത്തേജനം പകർന്ന് ബൈകാർബണേറ്റ് തന്മാത്രകൾ കുടലിലേക്ക് അയക്കുന്നു. ഈ ക്ഷാര തന്മാത്രകൾ അമ്ലത്തെ നിർവീര്യമാക്കി ചെറുകുടലിന്‌ സംരക്ഷണം നൽകുന്നു. ഈ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നു വന്നേക്കാനിടയുണ്ട്.

ആവശ്യമായ ബൈകാർബണേറ്റ് തന്മാത്രകൾ ആഗ്നേയ ഗ്രന്ഥിയിലുണ്ടെന്ന് ചെറുകുടൽ മനസ്സിലാക്കുന്നതെങ്ങിനെ?

അമ്ലഗുണത്തെ നിർവീര്യമാക്കാൻ ക്ഷാരഗുണമുള്ള ബൈകാർബണേറ്റ് തന്മാത്രകൾ നിർമിച്ചെടുക്കാനുള്ള സൂത്രവിദ്യ ആഗ്നേയഗ്രന്ഥിയെ പഠിപ്പിച്ചതാര്‌?

ആഗ്നേയഗ്രന്ഥി ചെറുകുടലിൽ നിന്നുള്ള അപായ സൂചന മനസ്സിലാക്കിയെടുക്കുന്നതെങ്ങനെ?

കോശങ്ങൾക്ക് ചിന്താശക്തിയില്ല, തീരുമാനമെടുക്കാനുള്ള കഴിവുകളില്ല, ഇഛാശക്തിയില്ല എന്നൊക്കെ ആർക്കാണറിഞ്ഞുകൂടാത്തത്?

സർവലോകരക്ഷിതാവായ അല്ലാഹു കോശങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത് പ്രത്യേക സ്വഭാവഗുണങ്ങളോടുകൂടിയാകുന്നു. ഇതു വഴി അവൻ അവന്റെ അപാരശക്തി വിശേഷവും വിജ്ഞാനവും മനുഷ്യർക്ക് വെളിവാക്കിക്കൊടുക്കുന്നു.

വിശുദ്ധ ഖുർആനിൽ പറയുന്നത് കാണുക: " നിങ്ങളിൽ തന്നെയും(ദൃഷ്ടാന്തങ്ങളുണ്ട്) എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?" (51:21)

" അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കേ നിങ്ങൾ എങ്ങനെയാണ്‌(സന്മാർഗത്തിൽ നിന്ന്‌) തെറ്റിക്കപ്പെടുന്നത്?" (40:62)

                                                                                        * * * * * * * *

വിരലിന്റെ അറ്റത്തുള്ള സന്ധിക്ക് മീതെ അകം തൊലിപ്പുറത്ത് കാണപ്പെടുന്ന ഒരുകൂട്ടം രേഖകളാണ്‌ വിരലടയാളമെന്നറിയപ്പെടുന്നത്. അവ അവയുടെ ഉടമക്ക് മാത്രം സ്വന്തം. ഓരോരുത്തരുടെയും വിരലടയാളങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇന്നി ജീവിച്ചിരിക്കുന്ന കോടിക്കണക്കിന്‌ ജനങ്ങൾക്കും മൺമറഞ്ഞുപോയ കോടിക്കോടികൾക്കും, ഇനിയും ജനിക്കാനിരിക്കുന്ന കോടാനുകോടികൾക്കും അപകടത്തിന്നിരയാവുന്നില്ലെങ്കിൽ ആയുഷ്കാലം മുഴുവൻ വിരലടയാളം മാറ്റമില്ലാതെ നില നിൽക്കും.

വിരലടയാളം ഇന്ന് ലോകം മുഴുവൻ വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ വിരലടയാളത്തിന്റെ ഈ പ്രത്യേകത ആർക്കും അറിഞ്ഞുകൂടായിരുന്നു. 19-ആം ശതകത്തിലാണ്‌ വിരലടയാളങ്ങൾ ഒരു വ്യക്തിയിൽ മറ്റൊരു വ്യക്തിയിൽ നിന്ന് വ്യതിരിക്തമാണെന്ന തിരിച്ചറിവുണ്ടായത്. 1880ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ഹെൻട്രി ഫോൾഡ്സാണ്‌ മനുഷ്യരുടെ വിരലടയാളങ്ങൾ ജീവിതാന്ത്യം വരെ മാറ്റമില്ലാതെ നിലനിൽക്കുമെന്നും വിരലടയാളം വഴി കുറ്റവാളികളെ തിരിച്ചറിയാനാകുമെന്നും ഒരു ലേഖനത്തിലൂടെ സമർഥിച്ചത്. 1884ൽ പ്രമാദമായ ഒരു കൊലപാതകം വിരലടയാളം തെളിവായെടുത്ത് വിജയകരമായി തെളിയിക്കപ്പെടുകയുണ്ടായി.

വിരലടയാള വിഭാജീകരണത്തിന്റെ അടിസ്ഥാനരീതി വികസിപ്പിച്ചെടുത്തത് ഫ്രാൻസിസ് ഗാർട്ടണും എഡ്വേർഡ് ഹെൻട്രിയുമാണ്‌. 1901ൽ സ്കോട്ട്ലാന്റ് യാർഡ് ഈ വ്യവസ്ഥ ഔദ്യോഗികമായി അവതരിപ്പിച്ചു. ദശലക്ഷക്കണക്കിൽ വിരലടയാളങ്ങൾ പരിപാലിക്കുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളം ഒത്തുനോക്കി കുറ്റവാളികളെ തിരിച്ചറിയാനാകും.

 

ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചു.

"മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടുകയില്ലെന്ന്? അതെ നാമവന്റെ വിരൽതുമ്പ് പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ." (75:3-4)

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.


ഷെയർ ചെയ്യുക
logo
logo
logo
logo
logo