The design of the wood pecker
മരം കൊത്തി അതിന്റെ കൊക്കുകൊണ്ട് മരത്തിൽ ദ്വാരമുണ്ടാക്കിയാൺ അതിന്റെ കൂടൊരുക്കുന്നതെന്ന് നമുക്കറിയാം. ഇതിലെന്തിരിക്കുന്നുവെന്ന് ഒരുവേള നാം കരുതിയേക്കാം. എന്നാൽ മരം കൊത്തി അമിതവേഗത്തിൽ അതിന്റെ തലകൊണ്ട് മരത്തിൽകൊത്തുമ്പോൾ എന്തുകൊണ്ട് അതിന് മസ്തിഷ്കാഘാതം സംഭവിക്കുന്നില്ല എന്നതാണ് ചിന്തനീയം. ഒരാൾ തന്റെ തലകൊണ്ട് ഒരിരുമ്പാണി ചുമരിൽ അടിച്ചുകയറ്റാൻ ശ്രമിക്കുന്നതിന് തുല്യമാണിതെന്നറിയുക. എങ്കിൽ നിശ്ചയം അയാൾ മസ്തിഷ്കാഘാതം വന്ന് മരിച്ചുപോവും.
മരം കൊത്തി ഒരു സെക്കന്റിൽ 38ഓ 43ഓ പ്രാവശ്യം മരത്തിൽ കൊത്തുന്നുണ്ടെന്നറിയുമ്പോൾ നാം അത്ഭുതപരതന്ത്രരായിപ്പോവുന്നു. എന്നാൽ അതിനു ഒന്നും സംഭവിക്കുന്നുല്ല. കാരണം, അതിന്റെ തലയുടെ രൂപകല്പന അതിന്നുയോജ്യമാംവണ്ണമാണ് നിർവഹിച്ചിരിക്കുന്നത്. അഘാതം തടുക്കുവാൻ പാകത്തിൽ അതിന്റെ നെറ്റിയും കൊക്കുകൾക്ക് തൊട്ടിരിക്കുന്ന തലയോട്ടി പേശിയും അത്രയും ബലിഷ്ഠമായവയാണ്.
ആസൂത്രണവും, രൂപകല്പനയും അവിടംവെച്ച് അവസാനിക്കുന്നില്ല. സാധാരണയായി പൈൻ മരങ്ങളാണ് കൂടുണ്ടാക്കാനായി തെരഞ്ഞെടുക്കുന്നത്. കൊറ്റ്ഘ്താരംഭിക്കുന്നതിന് മുമ്പേതന്നെ അത് മരത്തിന്റെ പ്രായം കണക്കാക്കുന്നു. നൂറുവർഷം ചെന്ന പൈൻ മരങ്ങളുടെ തൊലി ഒരു തരം രോഗബാധയുടെ ഫലമായി മൃദുലമാവുന്നു എന്ന് അതിനറിയാം. ഈ സിദ്ധിവൈഭവം അടുത്തകാലത്താണ് ശാസ്ത്രത്തിന് മനസ്സിലാക്കാൻ കഴിഞ്ഞത്.
കൂടുന് ചുറ്റും പൊള്ളയായ ഒരുഭാഗത്തിന് അത് രൂപം കൊടുക്കുന്നു. പൈൻ മരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന പശകൊണ്ട് കാലാന്തരത്തിൽ ഈ പൊള്ളഭഗം തുടർന്നുപോവുകയും പാമ്പ് മുതലായ ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു.
ഇതിന്റെ നാവ് ഉറുമ്പിൻ കൂട്ടിനകത്ത് ഊർന്നിറങ്ങാൻ പറ്റിയവിധം നേർത്തതാണ്. ഉറുമ്പുകൾ പറ്റിപ്പിടിക്കാൻ പാകത്തിൽ പശമയവുമാണ്. ഉറുമ്പുകളുടെ ശരീരത്തിലുള്ള ഒരു പ്രത്യേകതരം അമ്ലത്തിന്റെ ദോഷത്തെ പ്രതിരോധിക്കാനുള്ള കഴിവും നാവിനുണ്ട്. അല്ലാഹു ഇവയ്ക്ക് കനിഞ്ഞരുളിയ അപാര സിദ്ധിവിശേഷങ്ങളാണ് ഇവയെല്ലാം. ഈ കഴുവുകളൊന്നും നൽകപ്പെട്ടിരുന്നില്ലെങ്കിൽ മരംകൊത്തി വർഗം തന്നെ ഭൂമുഖത്ത് നിന്ന് എന്നോ തുടച്ചുമാറ്റപ്പെട്ടേനെ.