സൂര്യനും ചന്ദ്രനും നിശ്ചിത സഞ്ചാരപഥങ്ങളുണ്ടെന്നു വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു:
" അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്നു."(വിശുദ്ധ ഖുർആൻ 21:33)
മേൽ സൂക്തത്തിൽ നീന്തുക എന്ന അർഥത്തിൽ സബഹ് എന്ന പദം ശൂന്യാകാശത്തിൽ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും മറ്റു ഗോളങ്ങളുടെയും നീക്കത്തെ വിവരിക്കാൻ ഉപയോഗിച്ചിരിക്കുന്നു. സൂര്യൻ സ്വന്തം അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുകയും നിശ്ചിത പഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സൂര്യൻ നിശ്ചലമല്ലെന്നു മറ്റൊരു വാക്യത്തിൽ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക:
:സൂര്യൻ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്." (36:38)
വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്ന ഈ യാഥാർഥ്യങ്ങൾ ആധുനിക കാലഘട്ടത്തിലെ ജ്യോതിശാസ്ത്ര പുരോഗതിയുടെ ഫലമായി ശരിയാണെന്ന് കണ്ടെത്തിയിട്ടുള്ളതാകുന്നു. ശാസ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലനുസരിച്ച് സൂര്യൻ വേഗാ നക്ഷത്രത്തിന്റെ സഞ്ചാരപഥത്തിലൂടെ മണിക്കൂറിൽ 7,20,000 കി.മീ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇതനുസരിച്ച് സൂര്യൻ പ്രതിദിനം 17.28 മില്ല്യൻ കി.മീ ദൂരം താണ്ടുന്നുണ്ട്. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഈ വെഗത കൈവരിക്കുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു:
" ചന്ദ്രന് നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പനക്കുലയുടെ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറിക്കടക്കുന്നില്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. " (36:39, 40)
മറ്റു ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെപോലെ ചന്ദ്രൻ നേർപഥത്തിലൂടെയല്ല സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രൻ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ ചന്ദ്രൻ ഭൂമിയുടെ പിറകിലായിപ്പോവുന്നു. മറ്റു ചിലപ്പോൾ മുന്നിലും. ഭൂമിയെ വലംവെക്കുമ്പോൾ ചന്ദ്രന്റെ സഞ്ചാരപഥം 'ട' ആകൃതിയിലാണ്. അതു കൊണ്ടാണ് ഖുർആൻ ഈത്തപ്പഴക്കുലയുടെ തണ്ടുപോലെ എന്ന് പ്രയോഗിച്ചത്. ഉർജുൻ എന്ന പദം വിളവെടുത്തതിനു ശേഷമുള്ള തണ്ടിനെ സൂചിപ്പിക്കുന്നു. പഴയ എന്ന പ്രയോഗം വലരെ അർഥവത്താണ്. കാരണം പഴയ ഈത്തപ്പഴക്കുല ഉണങ്ങി നേർത്തതാവുകയും ചുരുണ്ടുപോവുകയും ചെയ്യുന്നു.
"സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിന്നു ഘട്ടങ്ങൾ നിർണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യാഥാർഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അല്ലാഹു തെളിവുകൾ വിശദീകരുക്കുന്നു." (വി.ഖുർആൻ 10:5)
"ചന്ദ്രന് നാം ചില ഘട്ടങ്ങൾ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു."
( വി. ഖുർആൻ 36: 39)
ആദ്യ സൂക്തമനുസരിച്ച് ചന്ദ്രനെ മനുഷ്യർക്ക് കൊല്ലം എണ്ണിക്കണക്കാക്കാനുള്ള ഒരുപാധിയായി നിശ്ചയിച്ചിരിക്കുന്നു. ചന്ദ്രന്റെ സ്ഥനത്തിനനുസരിച്ച് അത് നിർണ്ണയിക്കനമെന്നും തെര്യപ്പെടുത്തുന്നു. ഭൂമിയുടെയും ചന്ദ്രന്റെയും, ചന്ദ്രന്റെയും സൂര്യന്റെയും ഇടയിലുള്ള കോണുകൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നു. ചന്ദ്രനെ നാം കാണുന്നത് സൂര്യൻ അതിനെ പ്രകാശിപ്പിക്കുന്നത് കൊണ്ടാണ്. ഭൂമിയിൽനിന്ന് നാം കാണുന്ന ചന്ദ്രന്റെ പ്രകാശിക്കുന്ന ഭാഗത്തിന്റെ വലുപ്പം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.
മുമ്പൊക്കെ ചന്ദ്രമാസം കണക്കാക്കിയിരുന്നത് രണ്ടു പൂർണചന്ദ്രന്മാർക്കിടയിലുള്ള ഇടവേളക്കനുസരിച്ചായിരുന്നു. അല്ലെങ്കിൽ ഭൂമിക്ക് ചുറ്റും ചന്ദ്രൻ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന സമയം കണക്കാക്കിക്കൊണ്ട്. ഒരു ചന്ദ്രമാസം 29 ദിവസവും 12 മണിക്കൂറും 44 മിനുറ്റുമാണ്. നൂറു സൗരവർഷങ്ങൾക്ക് 102.977 ചാന്ദ്ര വർഷങ്ങളാകുന്നു.
"അവർ അവരുടെ ഗുഹയിൽ മുന്നൂറു വർഷം താമസിച്ചു. അവർ ഒമ്പത് വർഷം കൂടുതലാക്കുകയും ചെയ്തു." (വി. ഖുർആൻ 18:25)
കൊല്ലംതോറും രണ്ടു വർഷങ്ങൾക്കുമിടയിൽ 11 ദിവസങ്ങൾക്കുമിടയിൽ വ്യത്യാസമുണ്ടാവുന്നു. മുന്നൂറ് വർഷങ്ങൾക്ക് 300 X 11 = 3300 ദിവസങ്ങൾ. ഒരു സൗരവർഷം 365 ദിവസവും 5 മണിക്കൂറും 48 മിനുട്ടുമാണെന്നു കണക്കാക്കിയാൽ 3300/365 = 9 കൊല്ലം അതായത് ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള 300 വർഷം ഹിജ്റ കലണ്ടനുസരിച്ച് 309 വർഷമാകുന്നു.
( പ്രൊഫ. എച്ച്. എച്ച് വിൽസന്റെ സൂത്രവിദ്യ ഉപയോഗിച്ച് സൗരവർഷത്തിനു തുല്യമായ ചാന്ദ്രവർഷം കണ്ടുപിടിക്കാനാവും.
ഉദാ: ഹിജ്റ 1428 ഇംഗ്ലീഷ് കലണ്ടറനുസരിച്ച് ഏത് വർഷം ഏത് തിയ്യതിക്ക് തുടങ്ങുമെന്നു കാണുന്ന രീതി താഴെ കൊടുക്കുന്നു.
1428നെ 2.977 കൊണ്ട് ഗുണിക്കുക. 4251.156 എന്നു കിട്ടും. ഇതിനെ നൂറുകൊണ്ട് ഹരിച്ചാൽ ഹരണഫലം 42.51156.
1428ൽ നിന്നും 42.51156 കുറയ്ക്കുക. 1385.488 ഇതിനോടുകൂടെ 621.569 ചേർക്കുക. 2007.057 എന്നു കിട്ടുന്നു. 1428 ഹിജൃഅ വർഷം 2007 ക്രിസ്തുവർഷത്തിൽ ആരംഭിക്കുന്നു.
കൃത്യമായി പറഞ്ഞാൽ 0.057-x12x30=19.52. 1428 മുഹർറം ഒന്ന് 2007 ജനുവരി 20ന് ആരംഭിക്കുന്നു. ഇംഗ്ലീഷ് വർഷമറിഞ്ഞാൽ തത്തുല്യമായ ഹിജ്റ വർഷവും ഈ സൂത്രമുപയോഗിച്ച് കണ്ടുപിടിക്കാനാവും)
"പിൻവാങ്ങിപ്പോകുന്നവയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയുമായവയെ (നക്ഷത്രങ്ങളെ)ക്കൊണ്ട് ഞാൻ സത്യം ചെയ്ത് പറയുന്നു." (വിശുദ്ധ ഖുർആൻ 81:15,16)
സൂറത്തു തക്വീറിലെ 15ആം വാക്യത്തിലെ ഖുന്നസ് എന്ന പദത്തിന് ചുരുങ്ങുക, സങ്കോചിക്കുക, ഭയംകൊണ്ട് പതുങ്ങിക്കിടക്കുക, പിൻവാങ്ങുക എന്നൊക്കെ അർഥംകൊടുക്കാവുന്നതാണ്. കുന്നസ്, കാനിസ് എന്ന വാക്കിന്റെ ബഹുവചനമാകുന്നു. ഒരു പ്രത്യേക പഥം, മാഞ്ഞുപോവുന്ന, അപ്രത്യഷമാവുന്ന, കൂട്ടിൽ പ്രവേശിക്കുന്ന, വീട്ടിൽ കയറി ഒളിച്ചിരിക്കുന്ന എന്നിങ്ങനെയുള്ള അർഥങ്ങൾ അതിനു നന്നായി ചേരും. ' അൽജവാരി' ജാരിയയുടെ ബഹുവചനമാകുന്നു. ചലിക്കുന്ന, ഒഴുകുന്ന പഥത്തിൽ സഞ്ചരിക്കുന്ന, നടക്കുന്ന ഇവയൊക്കെ അർഥമാക്കാം.
മേൽപദങ്ങളൊക്കെ ചേരുംപടി ചേർത്താൽ നമ്മുടെ മനസ്സിൽ വരിക ഗ്രഹങ്ങൾ തമ്മതമ്മിലുള്ള ആകർഷണബലവും അവയുടെ നിശ്ചിത പഥത്തിലൂടെയുള്ള ചലനവുമാണ്.
കുന്നസ് പരസ്പരാകർഷണത്തെ ക്കുറിക്കുന്നു. ആകർഷണബലം പ്രപഞ്ചോല്പത്തി തൊട്ടേ ഉണ്ടായിരുന്നു. എന്നാൽ ന്യൂട്ടന്റെ ഗണിതശാസ്ത്ര ഗണനത്തിനു ശേഷമാണ് നമ്മുടെ ശ്രദ്ധയിൽ വന്നതെന്നു മാത്രം.
അപകേന്ദ്രബലം അൽജവാരി ആകർഷബലത്തിനെതിരെയുള്ള (സെന്റിഫ്യൂഗൽ ബലം) അതിജീവിച്ചുകൊണ്ടുള്ള ഗ്രഹങ്ങളുടെ സഞ്ചാരത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു.
അൽജവാരി എന്ന പദം ഖുന്നസിനോറ്റും കുന്നസിനോടും ചേർത്തുപയോഗിച്ചത് 1400 വർഷങ്ങൾക്കു മുമ്പുവരെ ആർക്കുമറിഞ്ഞുകൂടാത്ത ഒരു ശാസ്ത്ര സത്യത്തെ അനാവരണം ചെയ്യുന്നു.
"ആകാശങ്ങളും ഭൂമിയും അവൻ യാഥാർഥ്യപൂർവം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ അവൻ പകലിന്മേൽ ചുറ്റിപ്പൊതിയുന്നു.പകലിനെക്കൊണ്ട് അവൻ രാത്രിമേലും ചുറ്റിപൊതിയുന്നു, സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും" (വിശുദ്ധ ഖുർആൻ 39:5)
ഖുർആൻ പ്രപഞ്ചത്തെ കുറിക്കാനുപയോഗിച്ച പദം വളരെ യോജിച്ചതാണ്. ചുറ്റിപൊതിയുക എന്നതിനു സൂക്തത്തിലുപയോഗിച്ചിരിക്കുന്നത് തക് വീർ എന്ന വാക്കാണ്. ഇംഗ്ലീഷ് ഭാഷയിൽ പൊതിയുക, ചുരുട്ടുക, പുതയ്ക്കുക എന്നൊക്കെ അർഥമാവാം. തലയിൽ കെട്ടുക എന്ന അർഥമാണ് അറബിഭാഷ നിഘണ്ടുക്കളിൽ കൊടുത്തിട്ടുള്ളത്. ഈ പദം പ്രപഞ്ചത്തിന്റെ രൂപത്തെക്കുറിച്ച് നമുക്ക് വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്.
ആദ്യമാദ്യം ഭൂമി പരന്നതാണെന്നതായിരുന്നു. ആളുകളുടെ ധാരണ. എല്ലാ കണക്കുകൂട്ടലുകളും ഈ അടിസ്ഥനത്തിലായിരുന്നു. 7ആം ശതകത്തിൽ തന്നെ ഖുർആൻ ഭൂമി ഉരുണ്ടതാണെന്നു സ്ഥപിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് വാസ്തവം.
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Related Reading in English from Harun Yahya