താപവൈദ്യുത പ്രവാഹങ്ങളും സ്രാവുകളുടെ ഇരതേടലും
ucgen

താപവൈദ്യുത പ്രവാഹങ്ങളും സ്രാവുകളുടെ ഇരതേടലും

1188

വെള്ള സ്രാവുകൾ അവയുടെ കാഴ്ചശക്തി ഉപയോഗിച്ച് ഇരകളെ പിന്തുടർന്ന് പിടികൂടുന്നു. പവിഴപ്പുറ്റുകൾ നിറഞ്ഞ, വെള്ളത്തിന്‌ ചൂട് കൂടുതലുള്ള, ആഴം കുറഞ്ഞ കരപ്രദേശത്ത് നീന്തിത്തുടിക്കാൻ ഇവയ്ക്ക് പ്രയാസമനുഭവപ്പെടുന്നില്ല. എന്നാൽ ആഴക്കൂടുതലുള്ള തണുത്ത സമുദ്രജലത്തിൽ ഇവയുടെ കാഴ്ചശക്തി മന്ദീഭവിക്കുന്നു.

സാധാരണ സാഹചര്യങ്ങളിൽ ഇവയുടെ കണ്ണുകൾക്ക് ഇരയെ പിന്തുടർന്ന് പിടിക്കാൻ പ്രയാസം നേരിടുന്നില്ല. തണുത്ത ജലത്തിന്റെ സാന്നിധ്യത്തിൽ ഉളവാകുന്ന ചില രാസപ്രവർത്തനങ്ങൾ കാരണം ഇവയുടെ സഞ്ചാരം മെല്ലെയാകുന്നു. എന്നാൽ വെള്ള സ്രാവുകൾക്ക് ഒരിക്കലും ഇത്തരം പ്രായാസങ്ങൾ നേരിടുന്നില്ല. അവ ശീത രക്ത ജീവികളാണ്‌. അവയുടെ പേശികളിൽ നിന്ന് പുറപ്പെടുവിക്കുന്ന ചൂട് നേരെ കണ്ണുകളിലേക്ക് സംക്രമിക്കപ്പെടുന്നു. തന്മൂലം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഇരകളെ പോലും പിന്തുടർന്ന് പിടികൂടാൻ അവയ്ക്ക് കഴിയുന്നു.

എന്നാൽ തണുത്ത ജലത്തിൽ കാഴ്ച മങ്ങുന്ന മറ്റു സ്രാവു വർഗങ്ങൾ എങ്ങനെ ഇര തേടുന്നു? ഈ ചോദ്യത്തിന്‌ ഉത്തരമ്ലഭിക്കണമെങ്കിൽ സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെ കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.

എല്ലാ ജീവികളും ചൂടും വൈദ്യുതിയും പ്രസരിപിക്കുന്നുണ്ട്. സമുദ്രത്തിന്റെ അന്ധകാരത്തിൽ ജീവിക്കുന്ന ജീവികൾക്ക് ഈ താപ വൈദ്യുത പ്രവാഹങ്ങൾ അനുഭവ വേദ്യമാകുന്നില്ല. വായു ഒരു വൈദ്യുതി അചാലകമാണ്‌. വെള്ളം വൈദ്യുത വാഹിയാണ്‌. വൈദ്യുതിയുടെ സാന്നിധ്യം മനസ്സിലാക്കാനാവും. സ്രാവുകൾക്ക് വെള്ളത്തിലുണ്ടാകുന്ന കമ്പനങ്ങൾ, ലവണാംശത്തിന്റെയും ഊഷ്മാവിന്റെയും തോത്, ജലജീവികൾ പുറപ്പെടുവിക്കുന്ന വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകൾ എന്നിവ വലിയൊരളവോളം ഗ്രഹിക്കാനാവും.

സ്രാവിന്റെ ശരീരത്തിലുടനീളം ഒട്ടനേകം ചാലുകളുണ്ട്. ഇവ കൂടുതലായും തലഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. ഇവ വൈദ്യുത സ്വീകർത്താക്കളാണ്‌. ഇവയെ സ്രാവുകൾ ഇരയെ കണ്ടെത്താനായി ഉപയോഗപ്പെടുത്തുന്നു. അത്യധിക്മ് സംവേദന ക്ഷമമായത് കൊണ്ട് ഇവയ്ക് ഒരു വോൾട്ട് വൈദ്യുതിയുടെ 20 ബില്ല്യണിലൊരംശത്തിന്റെ സാന്നിധ്യം പോലും പിടിച്ചെടുക്കാനാവും.

ഇതൊരസാധാരണ കഴിവാണ്‌. നമ്മുടെ വീടുകളിൽ ടോർച്ചുകളിലുപയോഗിക്കുന്ന 1.5 വോൾട്ട് ബാറ്ററി പ്രസരിപ്പിക്കുന്ന വൈദ്യുതിയുടെ സാന്നിധ്യം പോലും 3000 കി.മീ അകലെ നിന്ന് അവയ്ക്ക് മനസ്സിലാക്കാനാവും.

മേൽ പ്രസ്താവിച്ചതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് സ്രാവുകൾക്ക് അസാധാരണവും അത്യന്തം സങ്കീർണവുമായ ശരീര പ്രകൃതിയുണ്ടെന്നാണ്‌. എല്ലാ അവയവങ്ങളും അവയുടെ സംവിധാനങ്ങളും ഒന്നിച്ച് ഒരേ സമയത്ത് പ്രവർത്തിക്കുന്നു. ഒന്നിന്റെ അഭാവത്തിൽ മറ്റെല്ലാം പ്രവർത്തന രഹിതമാവുന്നു. വൈദ്യുത സ്വീകർത്താക്കളിൽ ഒരെണ്ണം പ്രവർത്തനമല്ലാതായാൽ മറ്റുള്ളവ നിശ്ചലമായിപ്പോവുന്നു.

പരിണാമവാദികൾ പറയുന്നത് ശരിയാണെങ്കിൽ യുഗാന്തരങ്ങൾക്ക് മുമ്പുണ്ടായിരുന്ന സ്രാവുകൾക്ക് ഈ അവയവങ്ങൾ ഉണ്ടായിരുന്നില്ലെന്നു കരുതണം. കാലക്രമത്തിൽ വന്നു ചേർന്നതാണെന്ന് അനുമാനം നീക്കേണ്ടിയും വരും. എന്നാൽ ഈ അവയവങ്ങൾ ആദ്യം തൊട്ടേ ഉണ്ടായിരുന്നില്ലെങ്കിൽ സ്രാവു വർഗം ഭൂമിയിൽ നിന്നും എന്നോ അന്തർധാനം ചെയ്യുമായിരുന്നുവെന്ന വസ്തുത അവർ സൗകര്യപൂർവം മറന്നു കളയുന്നു.

കണ്ണുകളിലേക്ക് ചൂടു പകരുന്ന ശരീരപേശികളുടെ കഴിവും വൈദ്യുത സ്വീകർത്താക്കളായ ചാലുകളും സൃഷ്ടിപ്പിന്റെ ആദ്യത്തിൽ തന്നെ സ്വായത്തമാക്കിയിരുന്നുവെന്ന് സമ്മതിക്കുന്നതാണ്‌ യുക്തി. ദശലക്ഷൈകണക്കിന്‌ ആണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന സ്രാവുകളുടെ അവശിഷ്ടങ്ങളും ഇന്നത്തെ സ്രാവുകളുടെ ശരീരഘടനയും തമ്മിൽ ഒരു വ്യത്യാസവും കണ്ടെത്താനായില്ല.

സ്രാവുകൾക്ക് ദിശ കാണിച്ചുകൊടുക്കുന്ന, വൈദ്യുത സ്വീകർത്താക്കളായി വർത്തിക്കുന്ന ചാലുകളും അപാര വേഗതയിൽ നീന്താനുള്ള അവയുടെ കഴിവും അത്ഭുതകരം തന്നെ. സ്രാവുകളെയും മറ്റെല്ലാ ജീവികളെപ്പോലെ അന്യൂനമായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.

-

ചെള്ളുകളുടെ കുലത്തൊഴിൽ

-

ഓക്ക് മരത്തിന്റെ കായയിൽ ഒരു തുളയുണ്ടാക്കണമെങ്കിൽ നമുക്ക് ഏതെങ്കിലും ആയുധത്തിന്റെ സഹായം ആവശ്യമായി വരും. എന്നാൽ ആയുസ്സ് കാലം മുഴുവൻ തുളയുണ്ടാക്കുന്ന ഒരു തരം ചെള്ളുകളുണ്ട്. തലയിൽ ഉദരത്തിനേക്കാൾ നീളമുള്ള ഒരു നാളമുണ്ട്. ഇതിന്റെ അറ്റത്ത് ഈർച്ചവാളിന്റെ പല്ലുപോലെ മൂർച്ചയുള്ള ഒരു പല്ലുമുണ്ട്.

സാധാരണ സന്ദർഭങ്ങളിൽ ചെള്ള് ആയുധം ശരീരത്തിന്‌ സമാന്തരമായി മടക്കിവെയ്ക്കുന്നു. തന്മൂലം സഞ്ചാരത്തിന്‌ വിഘടനം നേരിടുന്നില്ല. ഓക്ക് മരത്തിൽ കയറിപ്പറ്റുന്നതോടെ നാളി മരത്തിന്റെ നേരെ തിരിച്ചു പിടിക്കുന്നു. പല്ല് കായയിൽ ആഴ്ന്നു പോവത്തക്ക വണ്ണം. തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് കായകളിൽ ദ്വാരമുണ്ടാക്കുന്നു. തല നിഷ്പ്രയാസം എല്ല ദിശയിലേക്കും യഥേഷ്ടം തിരിക്കാൻ പാകത്തിലുള്ളതാണ്‌.

തുളക്കുമ്പോൾ തന്നെ കായയുടെ ഉള്ളിലുള്ള കാമ്പ് ചെള്ള് തിന്നു തുടങ്ങുന്നു. എന്നാൽ കായയുടെ മുഴുഭാഗവും ഇത് തൊടുന്നേയില്ല. തുളയിൽ മുട്ടയിടുന്നു. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന പുഴു ഓക്കിൻ കായ് ഭക്ഷിക്കാൻ തുടങ്ങുന്നു. കണ്ടമാനം തിന്ന് കൂടുതൽ വളർച്ച പ്രാപിക്കുന്നു. കൂടുതൽ വളരുന്നതോടെ കൂടുതൽ തിന്നുന്നു. വളർച്ചയ്ക്കനുസരിച്ച് തുളയുടെ വിസ്താരം വർധിപ്പിക്കുകയും ചെയ്യുന്നു.

കായ് മൂത്ത് പാകമായി മരത്തിൽ നിന്ന് അടർന്നു താഴെ വീഴുന്നത് വരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും. വീഴ്ചയുടെ വേഗതയും ശബ്ദവും തിരിച്ചറിഞ്ഞ് പുഴു തനിക്ക് വരാൻ കാലമായി എന്നു മനസ്സിലാക്കുന്നു. പല്ലുകൊണ്ട് ദ്വാരം വലുതാക്കി കായക്കകത്ത് നിന്നും പുറത്ത് കടക്കുന്നു. പിന്നെ ഒരടി താഴ്ചയിൽ മണ്ണിൽ സ്വയം കുഴിച്ചുമൂടുന്നു. മണ്ണിനടിയിൽ ഒന്നു മുതൽ അഞ്ചുവർഷം സുഖ സുഷുപ്തിയിൽ കഴിഞ്ഞുകൂടുന്നു. പൂർണ്ണ വളർച്ച എത്തി ചെള്ളായി കഴിയുന്നതോടെ മണ്ണിനിടയിൽ നിന്നും പുറത്ത് വന്ന് കുലത്തൊഴിലേർപ്പെടുകയായി.

-

ചിത്രശലഭ ചിറകുകളിലെ ശീതീകരണ സംവിധാനം

-

ചില ചിത്രശലഭങ്ങളുടെ ചിറകുകളിൽ അത്ഭുതകരമായ ഒരു സംവിധാനമുണ്ട്. ടഫ്റ്റ്സ് സർവകലാശാല നടത്തിയ പഠനത്തിൽ നിന്ന് മനസ്സിലായത് ചിറകുകളിൽ പ്രത്യേകതരം ശീതീകരണ സമ്പ്രദായമുണ്ടെന്നാണ്‌. ചിത്രശലഭങ്ങൾ ശീതീകരണ ജീവികളായതുകൊണ്ട് അവയുടെ ശരീരോഷ്മാവ് കൂടിപ്പോവാതെ നില നിർത്തേണ്ടതായി വരുന്നു. ഇവിടെ ഒരു വലിയ പ്രശ്നമുണ്ട്. പറക്കുമ്പോൾ ചിറകുകളിലെ ചൂട് വർധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നത് ചിറകുകളിലെ അതിലോലമായ പാളികളിലൂടെ രക്തം പ്രവഹിപ്പിച്ചാണ്‌. അപ്പോൾ കൂടിയ ചൂട് ബഹിർഗമിക്കുന്നു.

കമ്പ്യൂട്ടർ ചിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ശീതീകരണ സമ്പ്രദായം കുറ്റമറ്റതാണെന്നു കാണാൻ കഴിയും. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ചൂട് ഒരു വലിയ പ്രശ്നമായി മാറുന്നതായിക്കാണാം. അതിവേഗതയുള്ള ചിപ്പുകൾ എന്നാൽ കൂടുതൽ താപം എന്നർഥം. കമ്പ്യൂട്ടർ ചിപ്പ് നിർമാതാക്കൾ ഈ ചൂട് ഒഴിവാക്കാനുള്ള വഴികൾ ആരാഞ്ഞു കൊണ്ടിരിക്കുകയാണിപ്പോൾ.

വരുന്ന രണ്ടു കൊല്ലത്തിനുള്ളിൽ ചിത്രശലഭ ചിറകുകളിലെ ശീതീകരണ സംവിധാനത്തിന്റെ ചുവട് പിടിച്ച് ചിപ്പുകൾ പുറത്തിറക്കാനാണ്‌ ആലോചന. ശാസ്ത്രജ്ഞന്മാർ പ്രകൃതിയിൽ ദൈനം ദിനം കണ്ടുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ പകർത്തി കൂടുതൽ പുരോഗതിയിലേക്ക് അടിവെച്ച് നീങ്ങുന്നു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വിന്യസിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടെതത്രെ. അവൻ ഉദ്ദേശിക്കുമ്പോൾ അവയെ ഒരുമിച്ച് കൂട്ടാൻ കഴിവുള്ളവനാണ്‌ അവൻ" (42:29)

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.


ഷെയർ ചെയ്യുക
logo
logo
logo
logo
logo