മനുഷ്യജീനുകളെ സംബന്ധിച്ചുള്ള പഠനത്തിന്റ്റെ ഭാഗമായി അടുത്തിടെ തയ്യാറാക്കിയ മനുഷ്യജീനുകളുടെ രേഖാചിത്രം അതിപ്രധാനമായ ഒരു ശാസ്ത്രമുന്നേറ്റം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. പഠനഫലങ്ങൾ പരിണാമവാദികൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ വളച്ചൊടിച്ചതായി കാണുന്നു. ചിമ്പൻസിയുടെ ജീനുകൾക്ക് മനുഷ്യജീനുകളുമായി 98 ശതമാനം സാദൃശ്യമുണ്ടെന്നവർ അവകാശപ്പെടുന്നു. വാലില്ലാ കുരങ്ങുകൾക്ക് മനുഷ്യനുമായി ഒട്ടേറെ സാദൃശ്യമുണ്ടെന്നും അതു കൊണ്ട് മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണെന്ന ഡാർവിൻടെ വാദം ശരിയാണെന്നും അവർ സമർത്ഥിക്കുന്നു.
98 ശതമാനം സാമ്യത എന്ന വാദം തെറ്റിദ്ധാരണാജനകമാണ്. ഇതു തെളിയിക്കണമെങ്കിൽ ചിമ്പൻസിയുടെ ജനിതകഘടനയുടെ രേഖാചിത്രം കൂടി തയ്യാറാക്കി രണ്ടും തമ്മിൽ താരതമ്യപ്പെടുത്തുയാലേ സാധ്യമാവൂ. ചിമ്പൻസിയുടെ ജനിതക ഘടനയുടെ രേഖാചിത്രം ഇതു വരെ തയ്യാറാക്കിയുട്ടില്ലെന്നതാണ് വസ്തുത. ചിമ്പൻസിയിലുള്ള മുപ്പതോ നാല്പ്പതോ പ്രോട്ടീനുകളിലുള്ള ജൈവാമ്ലങ്ങളുടെ ക്രമത്തെ ആസ്പദമാക്കിയുള്ള ഒരു സാമാന്യവത്കരണം മാത്രമാണത്. ജൈവാമ്ലങ്ങളുടെ പാരമ്പര്യ സംക്രമണത്തെ കുറിച്ചുള്ള പഠനം ഡി.എൻ.എ സങ്കര രീതി അവലംബിച്ചാണ് നടത്തിയിട്ടുള്ളത്. ഈ പ്രോട്ടീനുകൾ തമ്മിൽ പരസ്പര ബന്ധമുണ്ടെന്നു വരുത്താൻ ഒപ്പിച്ചെടുത്ത ഒരു വേലയുമാണത്. നാമമാത്രമായ പ്രോട്ടീനുകളെ മാത്രമേ താരതമ്യത്തിനുപയുക്തമാക്കിയിട്ടുള്ളൂ.മനുഷ്യനിൽ ഒരു ലക്ഷം ജീനുകളുണ്ട്. ഇവ ഒരു ലക്ഷം പ്രോട്ടീനുകളുമായി നിഗൂഢമായി ബന്ധപ്പെട്ടു കിടക്കുന്നു. ലക്ഷത്തിൽ നിന്നു വെറും നാല്‌പത് പ്രോട്ടീനുകൾ തമ്മിലുള്ള സമാനതയുടെ അടിസ്ത്ഥാനത്തിലാണ് 98 ശതമാനമെന്ന നിഗമനത്തിലെത്തിച്ചേർന്നിട്ടുള്ളത്.
മേൽപറഞ്ഞ അടിസ്ത്ഥാന പ്രോട്ടീനുകൾ തന്നെ മറ്റു ജീവികളിലും പൊതുവെ കണ്ടു വരുന്ന മർമപ്രധാനങ്ങളായ തന്മാത്രകളാണ്. ഇത്തരത്തിലുള്ള പ്രോട്ടീൻ ഘടന ചിമ്പൻസിയിൽ മാത്രമല്ല മറ്റെല്ലാ ജീവികളിലുമുണ്ട്. അവയ്ക്കെല്ലാം മനുഷ്യനുമായി ഒരുപാട് സാമ്യതയുമുണ്ട്. 1999 മെയ് 15-ലെ ന്യൂ സയന്റ്റിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഘനത്തിൽ അവകാശപ്പെടുന്നത് നാടവിര പോലുള്ള ജീവികളുടെ ജീനുകളും മനുഷ്യജീനുകളും തമ്മിൽ 75 ശതമാനം പൊരുത്തമുണ്ടെന്നാണ്. നാടവിരകളും മനുഷ്യരും തമ്മിൽ 25 ശതമാനത്തിൻടെ കുറവേയുള്ളൂവെന്ന് പറഞ്ഞാൽ ബുദ്ധിക്ക് സ്ഥിരതയുള്ള ആരും അതു വിശ്വസിക്കുമെന്നു തോന്നുന്നില്ല.
പ്രോട്ടീനുകളിൽ നടത്തിയ പഠനങൾ വെളിവാക്കുന്നത് മനുഷ്യനു മറ്റു ജീവികളുമായും ബന്ധമുണ്ടെന്നാണ്. കാംബ്രിഡ്ജ് സർവകലാശാല കരയിൽ വസിക്കുന്ന ജീവികൾക്കിടയിൽ നിന്നു ശേഖരിച്ച പ്രോട്ടീനുകളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മനുഷ്യന് കോഴിയുമായാണ് ഏറ്റവും അടുത്ത ബന്ധമെന്നാണ്. പിന്നെ മുതലയുമായിട്ടാണ്.
മനുഷ്യനിൽ 46 ക്രോമസോമുകളാണുള്ളത്. ചിമ്പൻസിയിൽ 48 എണ്ണവും ഇതിൻടെ അടിസ്ഥനത്തിലാണ് പരിണാമവാദികൾ അവരുടെ വാദമുഖങ്ങൾക്ക് ശക്തി പകരുന്നത്. ക്രോമസോമുകളിലുള്ളാ തുല്യതയാണ് നിർണായക ഘടകമെങ്കിൽ മനുഷ്യന് ഉരുളക്കിഴങ്ങിനോടാണ് കൂടുതൽ സാദൃശ്യം വേണ്ടത്. ഉരുളക്കിഴങ്ങിലെ ക്രോമസോമുകളുടെ എണ്ണം 46 ആകുന്നു.
ജീവികൾ തമ്മിൽ ജനിതക സാദൃശ്യം പരിണാമസിദ്ധാന്തത്തെ ഒരിക്കലും സാധൂകരിക്കുന്നില്ല. നേരെമറിച്ച് അതിന് കടകവിരുദ്ധമാണെന്നു കാണാൻ പ്രയാസമില്ല.
സൗത്ത് കരോലിന സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. ക്രിസ്ത്യൻ ഷോബേ തൻടെ ജീവിതകാലം മുഴുവൻ പരിണാമവാദത്തിന് തെളിവുകൾ ശേഖരിക്കുന്നതിന് മാത്രം നിരന്തരമായ ഗവേഷണത്തിലേർപ്പെട്ട ശാസ്ത്രജ്ഞനാണ്. ഇൻസുലിൻ, റിലാക്സിൻ തുടങ്ങിയ പ്രോട്ടീനുകളിൽ പഠനം നടത്തിയിട്ടും അദ്ദേഹം പരാജയം സമ്മതിക്കുകയാണുണ്ടായത്.
അദ്ദേഹം പറയുന്നു : "
പരിണാമ ബന്ധങ്ങൾ ഇഴപിരിച്ചെടുക്കാൻ ഏറ്റവും യോജിച്ചത് തന്മാത്രാ പരിണാമ രീതിയാണ്. പുരാതന ജീവികളുടെ അവശിഷ്ടങ്ങൾ അവലംബിച്ചുള്ളതിനെക്കാൾ ഏറെ നല്ലത്. അതിൽ ഞാൻ തികച്ചും സംതൃപ്തനുമാണ്. വർഗങ്ങളിലെ പാരമ്പര്യ സംക്രമണം പരിശോധിക്കുമ്പോൾ അവയുടെ തന്മാത്രാ ഘടനയിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്താനാവും. ഈ പോരയ്മകളും ജീവികളുടെ വിചിത്ര പെരുമാറ്റ രീതികളും നമുക്ക് അവഗണിച്ച് തള്ളിക്കളയാൻ പറ്റാത്ത സന്ദേശങ്ങൾ പകർന്നു തരുന്നുണ്ട്."
തന്മാത്രാ ജനിതക രംഗത്ത് പ്രസിദ്ധനായ മൈക്കിൽ ഡെന്റൺ പറയുന്നത് ശ്രദ്ധിക്കാം: "
തന്മാത്രാ തലത്തിൽ വർഗങ്ങൾ തമ്മിൽ ഒരു വിധത്തിലും സമാനതകൾ കണ്ടെത്താനാവില്ല. പരസ്പരം വ്യതിരിക്തത പുലർത്തുന്നതു കാരണം തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന കണ്ണികൾ ബന്ധപ്പെടുത്താനാവാതെ നട്ടം തിരിഞ്ഞു പോവുന്നു. പുരാതന ജീവികളുടെ അവശിഷ്ടങ്ങൾ പോലെ കൂടിച്ചേർക്കേണ്ട കണ്ണികൾ പിടികൊടുക്കാതെ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിക്കളയുന്നു. ഒരു ജീവിയും തന്മാത്രാതലത്തിൽ പരിണാമത്തിൻടെ ആദ്യദശകങ്ങളിലുള്ളതോ പിന്നീട് വികാസം പ്രാപിച്ചതോ അല്ല. ഈ തെളിവുകൾ ഒരു നൂറ്റാണ്ട് മുൻപ് പഠിച്ചിരുന്നുവെങ്കിൽ പരിണാമ സിദ്ധാന്തം ഒരിക്കലും വെളിച്ചം കാണുമായിരുന്നില്ല. "
ഒരേ സ്വഭാവമുള്ള തന്മാത്രകൾകൊണ്ട് സൃഷ്ടിക്കപ്പെട്ടുവെന്നതാണ് ജീവികൾ തമ്മിലുള്ള പരസ്പര സാദൃശ്യത്തിനു കാരണം. അവ ഒരേ വെള്ളവും വായുവും ഉപയോഗിക്കുന്നു. ഒരേ തൻമാത്രകളിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.തന്മൂലം അവയുടെ ജനിതക ഘടനയിലും സ്മാനതയുണ്ടാവുമെന്നത് സ്വാഭാവികം മാത്രം. ഇത് ഒരു പൊതു പൈതൃകത്തിൽ നിന്നും ഉത്ഭവം കൊണ്ടതാണ് എല്ലാ ജീവികളുമെന്നതിന് തെളിവല്ല.
ഒരുദാകരണത്തിലൂടെ ഇത് വിശദീകരിക്കാം. ഇഷ്ടിക, കല്ല്, മരം, സിമൻട്, ഇരുമ്പ് എന്നീ നിർമ്മാണവസ്തുക്കളുപയോഗിച്ചാണ് കെട്ടിടങ്ങൾ പണിയുന്നത്. അതുകൊണ്ട് ഒരു കെട്ടിടം മറ്റൊന്നിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് അർഥമാക്കേണ്ടതില്ല. ഒരേ നിർമ്മാണ പദാർത്ഥങ്ങളുപയോഗിച്ച് നിർമ്മിച്ച വ്യത്യസ്ത ശൈലിയിലുള്ള കെട്ടിടങ്ങൾ. ഇതു ജീവികൾക്കും ബാധകം.
ബോധപൂർവമല്ലാതെയുള്ള ഒരു യാദൃച്ഛികതയുടെ ഫലമായിട്ടല്ല ഭൂമിയിൽ ജീവൻ പൊട്ടിമുള്ളച്ചത്. സർവശക്തനും അഗാതജ്ഞാനിയുമായ ദൈവത്തിൻടെ സൃഷ്ടികളത്രെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും.
വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
"അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." [6:102]