"കാലികളുടെ കാര്യത്തിൽ തീർച്ചയായും നിങ്ങൾക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളിൽ നിന്നുള്ളതിൽ നിന്ന്- കാഷ്ടത്തിനും രക്തത്തിനും ഇടയിൽ നിന്ന് കുടിക്കുന്നവർക്ക് സുഖദമായ ശുദ്ധമായ പാൽ നിങ്ങൾക്ക് കുടിക്കാനായി നാം നൽകുന്നു"
(വിശുദ്ധ ഖുർആൻ 16:66)
"തീർച്ചയായും നിങ്ങൾക്ക് കന്നുകാലികളിൽ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതിൽ നിന്ന് നിങ്ങൾക്ക് നാം കുടിക്കാൻ തരുന്നു. നിങ്ങൾക്ക് അവയിൽ ധാരാളം പ്രയോജനങ്ങളുണ്ട്. അവയിൽ നിന്ന് (മാംസം) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
(വിശുദ്ധ ഖുർആൻ 23:21,22)
ശാസ്ത്രജ്ഞന്മാർ അവരുടെ ഗവേഷണ പഠനങ്ങളിൽ ഉദ്യുക്തരാവുന്നതിന് മുമ്പേ പ്രകൃതിയിലെ ജീവികളെ മാതൃകകളായി സ്വീകരിച്ച് അവയുടെ ജീവിത സമ്പ്രദായങ്ങളും രൂപകല്പനകളും അനുകരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രകൃതിയിൽ അല്ലാഹു സൃഷ്ടിച്ച ജീവികളെ അവർ നിരീക്ഷണ വിധേയമാക്കുകയും അവയെക്കുറിച്ച് പഠിക്കുകയും അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.
ഈ സമീപനം 'ബയോ മൈമറ്റിക്സ്' എന്ന പേരിലറിയപ്പെടുന്നു. നിർമാണ രംഗത്ത് ജീവികളെ അനുകരിക്കുന്ന ഒരു നൂതന ശാസ്ത്രശാഖയ്ക്ക് ജന്മം നൽകിയിരിക്കുന്നു. ഈ അടുത്തകാലത്തായി സാങ്കേതിക രംഗത്ത് വിപുലമായിത്തന്നെ ഈ ശാസ്ത്രശാഖ ഉപയോഗപ്പെടുത്തിവരികയും ചെയ്യുന്നു.
'ഇബ്റത്ത്' എന്ന മേൽ സൂക്തത്തിലെ വാക്ക് ഗുണപാഠം, നിരീക്ഷനം, അത്ഭുതം, അടിസ്ഥാനതത്വം എന്നീ അർഥങ്ങൾ ദ്യോതിപ്പിക്കുന്നു. ഈ പദം ഈ വിഷയത്തിൽ ഏറ്റവും അനുയോജ്യവുമാണ്.
പ്രകൃതി വ്യവസ്ഥകളെ അനുകരിച്ച് രൂപംനൽകുന്ന വസ്തിക്കൾ ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവയെല്ലാം ഈ ശാസ്ത്രശാഖയുടെ വരുതിയിൽപെടുന്നു.
'നാനോ' സാങ്കേതികവിദ്യ, മനുഷ്യയന്ത്ര സാങ്കേതിക ശാസ്ത്രം, യാന്ത്രിക ബുദ്ധി, ഔഷധ നിർമാണരംഗം, സൈനിക മേഖല എന്നിവടങ്ങളിലെല്ലാം ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ പ്രയോഗവത്കരിക്കേണ്ടതിന്റെ ആവശ്യകത ശാസ്ത്രജ്ഞന്മാർക്ക് നന്നായി ബോധ്യപ്പെട്ടിരിക്കുന്നു.
മൊണ്ടാനയിലെ എഴുത്തുകാരനും ശാസ്ത്ര നിരീക്ഷകനുമായ ജാനിൻ ബെൻയസ് ആണ് ഈ ശാസ്ത്രശാഖയുടെ ഉപജ്ഞാതാവ്. ഇത് പിന്നീട് ധാരാളം ആളുകൾ പഠനവിധേയമാക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു
"നമുക്ക് പ്രകൃതിയിൽ നിന്ന് മാതൃകയായി, പ്രമാണമായി, മാർഗദർശകമായി ഒരുപാട് പഠിക്കാനുണ്ട്." -- ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
-ഹമ്മിംഗ് പക്ഷികൾ മൂന്നു ഗ്രാം ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജം ചെലവഴിച്ച് മെക്സിക്കോ ഉൾക്കടൽ താണ്ടിക്കടക്കുന്നു.
- തുമ്പികൾ നമ്മുടെ ആധുനിക ഹെലികോപ്റ്ററുകളെപ്പോലും അതിശയിപ്പിക്കുന്നു.
- നാമുപയോഗിക്കുന്ന എയർ കണ്ടീഷണിംഗ് ഉപകരണങ്ങൾ, ചൂട് പകരുന്ന സംവിധാനങ്ങൾ എന്നിവയേക്കാൾ മെച്ചപ്പെട്ട സമ്പ്രദായങ്ങൾ ചിതല്പുറ്റുകളിൽ ജീവിക്കുന്ന അന്ധരായ ഉറുമ്പുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
- നമ്മുടെ റഡാറുകളേക്കാൾ സൂക്ഷ്മ സംവേദനക്ഷമതയുള്ള സംവിധാനം വവ്വാലുകളിലുണ്ട്.
-ധ്രുവപ്രദേശങ്ങളിൽ കഴിഞ്ഞുകൂടുന്ന മത്സ്യങ്ങളും തവളകളും മഞ്ഞുമൂടി മരവിച്ച് ഹിമകട്ടികളായി തീർന്നതിനു ശേഷവും വീണ്ടും സജീവമാകുന്നു.
- ചിലതരം മത്സ്യങ്ങളും ഓന്തുകളും ചുറ്റുപാടുകൾക്കനുസരിച്ച് നിറം മാറുന്നു.
- തേനീച്ചകൾ, ആമകൾ, പക്ഷികൾ എന്നിവ ദിശ നിർണയിക്കുന്ന ഒരുപകരണത്തിന്റെയും സഹായമില്ലാതെ ദേശാടനത്തിലേർപ്പെടുന്നു.
- ഒരു 'ഗിയർ' ഘടനയുടെയും സഹായമില്ലാതെ തന്നെ തിമിംഗലങ്ങളും ഡോൾഫിനുകളും വെള്ളത്തിനു മീതെ ഉയരത്തിൽ ചാടിമറിയുന്നു.
മുകളിൽ പ്രസ്താവിച്ചത് നാം ദൈനംദിന പ്രകൃതിയിൽ കണ്ടുവരുന്ന ഏതാനും പ്രതിഭാസങ്ങളാണ്. നമ്മുടെ ജീവിതത്തിലും ഇവയുടെ പ്രയോഗം പലരംഗത്തും അനിവാര്യമാണെന്നു കാണാവുന്നതാണ്.
എല്ലാ ജീവികൾക്കും നമ്മെ അത്ഭുത സ്തബ്ധരാക്കുമാറുള്ള സ്വഭാവ വിശേഷങ്ങളുണ്ടെന്നു കാണാൻ പ്രയാസമില്ല. ചിലതിന് വെള്ളത്തിലൂടെ യഥേഷടം സഞ്ചരിക്കാനുഌഅ കഴിവുണ്ട്. മറ്റു ചിലതിന് നമുക്ക് തികച്ചും അപരിചിതമായ ശീഘ്ര ഗ്രഹണ ശേഷിയുണ്ട്. ഇതിൽ പലതും ശാസ്ത്രജ്ഞന്മാർ ഈ അടുത്തകാലത്ത് മാത്രം കണ്ടെത്തിയിട്ടുള്ളതുമാണ്. ഒരു ജീവിയുടെ സ്വഭാവഗുണം കുറച്ചെങ്കിലും അനുകരിച്ച് ഒരു യന്ത്രത്തിൻറ്റെ രൂപകല്പന നിർവഹിക്കണമെങ്കിൽ കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഗണിത ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയിൽ പരിജ്ഞാനമുള്ള അനേകമാളുകൾ ഒന്നുച്ച് പരിശ്രമിച്ചാലേ സാധ്യമാവൂ.
നാൾക്കുനാൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്ന പ്രകൃതിവ്യവസ്ഥകളും ജീവികളുടെ സമാനതയില്ലാത്ത ശരീരഘടനയും അവരെ അത്ഭുത സ്തബ്ധരാക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും ആവേശമുൾക്കൊണ്ട് മനുഷ്യരാശിക്ക് ഉപകാരപ്രദമായ സാങ്കേതിക ഉപകരണങ്ങൾക്ക് രൂപം നൽകാനുള്ള തീവ്രയത്നത്തിലാണ് അവർ. പ്രകൃതി പ്രതിഭാസങ്ങളൊക്കെതന്നെ തങ്ങളുടെ അറിവിനും ബുദ്ധിക്കും അപ്പുറത്താണെന്നു അവർക്ക് ബോധ്യമുണ്ടെങ്കിലും കാലാകാലങ്ങളായി അവരെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണവർ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ രംഗത്ത് വിജയം കൈവരിച്ചേക്കാം.
സൃഷ്ടി എന്ന മഹാത്ഭുതത്തിൻറ്റെ ചുരുളുകളഴിക്കാനുള്ള ശ്രമത്തിലാണ് അനുദിനം വളർന്നു വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രലോകം ഇന്ന്.
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Related Reading in English from Harun Yahya