പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് മാനവരാശിക്ക് മാർഗദർശകമായി അല്ലാഹു വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു.
ആ കാലഘട്ടത്തിൽ അറേബ്യൻ ജനത തുല്യതയില്ലാത്ത അധപ്പതനത്തിലും കുഴപ്പത്തിലും അജ്ഞതയിലും ആണ്ടു കിടക്കുകയായിരുന്നു. സ്വന്തം കരങ്ങൾ കൊണ്ട് നിർമിച്ചുണ്ടാക്കിയ വിഗ്രഹങ്ങളെ അവർ ആരാധിക്കുകയും യുദ്ധവും രക്തച്ചൊരിച്ചിലും നല്ല ഗുണങ്ങളായി കണക്കാക്കുകയും സ്വസന്താനങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നത് ഒരു കുറ്റമല്ലേയല്ലെന്നു കരുതിപ്പോരുകയും ചെയ്തിരുന്നു. ബൗദ്ധിക കാര്യങ്ങളിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പ്രാകൃതിക പ്രതിഭാസങ്ങലെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.
ഇസ്ലാമിന്റെ ആവിർഭാവത്തോടെ അവർ മനുഷ്യത്വവും സംസ്കാരവും എന്തെന്നു പഠിച്ചു. അറബികൾ മാത്രമല്ല, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റു സമൂഹങ്ങളും അന്ധകാരത്തിൽ നിന്ന് മോചനം നേടി. വിശുദ്ധ ഖുർആനിലെ ദൈവിക ജ്ഞാനത്തിലൂടെ അവരുടെ മനസ്സുകൾ പ്രകാശപൂരിതമായി. ശാസ്ത്രചിന്ത എന്ന വൈജ്ഞാനിക ശാഖ അവരുടെ മുമ്പിൽ അനാവരനം ചെയ്യപ്പെട്ടു.
ശാസ്ത്രചിന്ത ജിജ്ഞാസയിൽ നിന്ന് ഉരുവം കൊള്ളുന്നു. പ്രപഞ്ചവും പ്രകൃതിയും എങ്ങനെ വർത്തിക്കുന്നു എന്ന് സൂക്ഷ്മമായി അന്വേഷിക്കണം. അതിലൂടെ ശാസ്ത്ര താല്പര്യമുണ്ടാകുന്നു. മിക്ക ആളുകൾക്കും ഈ ജിജ്ഞാസ തീരെ ഇല്ലെന്നു പറയാം. അവരെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും രഹസ്യങ്ങൾ ഒട്ടും പ്രസക്തമല്ല. സ്വന്തം താല്പര്യ സംരക്ഷണവും സന്തോഷവും മാത്രമേ അവർ കാര്യമാക്കുന്നുള്ളൂ. സ്വന്തം താല്പര്യങ്ങളിൽ മാത്രം തല്പരരായ സമൂഹത്തിൽ ശാസ്ത്രം ഒരിക്കലും പുരോഗതി പ്രാപിക്കുകയില്ല. അവിടെ അലസതയും അജ്ഞയും കൊടികുത്തി വാഴുന്നു.
വിശുദ്ധ ഖുർആൻ അവതരിക്കുന്നതിനു മുമ്പ് അറബികളും ഇപ്രകാരം തന്നെ ആയിരുന്നു. എന്നാൽ വിശുദ്ധ ഖുർആൻ അവരോട് ചിന്തിക്കാനും സൂക്ഷ്മമായി അന്വേഷിച്ചറിയാനും ബുദ്ധിശക്തി ഉപയോഗപ്പെടുത്താനും ആഹ്വാനം ചെയ്തു.
ഏതാണ്ട് അവതരണത്തിന്റെ ആദ്യ നാളുകളിലിറങ്ങിയ വിശുദ്ധ സൂക്തങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്ന ഒട്ടകത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചു:
"ഒട്ടകത്തിന്റെ നേർക്ക് അവർ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിച്ചിരിക്കുന്നുവെന്ന്. ആകാശത്തേക്ക് (അവർ നോക്കുന്നില്ലേ?), അത് എങ്ങനെ ഉയർത്തപ്പെട്ടുവെന്ന്. പർവതങ്ങളിലേക്ക് (അവർ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിർത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് ( അവർ നോക്കുന്നില്ലേ? ) എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. അതിനാൽ ( നബിയേ) നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകൻ മാത്രമാകുന്നു." (88:17-21)
മറ്റൊരുപാട് സൂക്തങ്ങളിൽ പ്രകൃതിയെ നിരീക്ഷിച്ചറിയാനും അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും അഹ്വാനം ചെയ്യുന്നതായി കാണാം. കാരണം അല്ലാഹുവിനെ അറിയണമെങ്കിൽ അവന്റെ സൃഷ്ടിജാലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
താഴെ സൂക്തത്തിൽ മുസ്ലിംകളെ ആകാശഭൂമികളെക്കുറിച്ച് ചിന്തിക്കുന്നവർ എന്ന് നിർവചിച്ചിരിക്കുന്നു:
" നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും): ഞങ്ങളുടെ രക്ഷിതാവേ. നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്ര പരിശുദ്ധൻ, അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ" (3:191)
ഒരു മുസ്ലിമിന് ശാസ്ത്രകാര്യങ്ങളിൽ താല്പര്യമുണ്ടാവുക എന്നത് അല്ലാഹുവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരാരാധനയാണെന്ന കാര്യത്തിൽ സംശയമില്ല. ഒട്ടനേകം സൂക്തങ്ങളിൽ ആകാശങ്ങളേയും ഭൂമിയെയും ജീവജാലങ്ങളെയും നിരീക്ഷിക്കാനും അവയെക്കുറിച്ച് ചിന്തിക്കാനും നമ്മെ തെര്യപ്പെടുത്തുന്നു. എല്ലാ ശാസ്ത്രശാഖകളിലേക്കും വിശുദ്ധ ഖുർആൻ വെളിച്ചം വീശുന്നുണ്ട്.
ഉദാഹരണമായി, ജ്യോതിശാസ്ത്ര പഠനത്തെ അല്ലാഹു പ്രോത്സാഹിപ്പിക്കുന്നത് കാണുക:
"ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവൻ. പരമ കാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാൽ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ടു വരൂ! വല്ല വിടവും നീ കാണുന്നുണ്ടോ? " (67:3)
ഭൂവിജ്ഞാനീയത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
" ഭൂമിയാകട്ടെ, നാമതിനെ വികസിപ്പിക്കുകയും അതിൽ ഉറച്ചു നിൽക്കുന്ന പർവതങ്ങൾ നാം സ്ഥപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവർഗങ്ങളും നാമതിൽ മുളപ്പിക്ക്കയും ചെയ്തിരിക്കുന്നു." (50:17)
സസ്യശാസ്ത്രത്തെക്കുറിച്ച് പറയുന്നു:
"അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവൻ, എന്നിട്ട് അത് മുഖേന നാമെല്ലാ വസ്തുക്കളെയും മുളകൾ പുറത്ത് കൊണ്ടുവരികയും അനന്തരം അതിൽ നിന്ന് പച്ചപിടിച്ച ചെടികൾ വളർത്തിക്കൊണ്ടുവരികയും ചെയ്തു. ആ ചെടികളിൽ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്തു വരുത്തുന്നു. ഈത്തപ്പനയിൽ നിന്ന് അതിന്റെ കുമ്പോളയിൽ നിന്ന് തൂങ്ങിനിൽക്കുന്ന കുലകൾ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും പരസ്പരം തുല്യത തോന്നുന്നതും എന്നാൽ ഒരു പോലെയെല്ലാത്തവരുമായ ഒലീവും മാതളവും (നാം ഉല്പാദിപ്പിച്ചു). അവയുടെ കായ്കൾ കായ്ച്ചു വരുന്നതും മൂപ്പെത്തുന്നതും നിങ്ങൾ നോക്കൂ! അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്, വിശ്വസിക്കുന്ന ജനങ്ങൾക്ക്" (6:99)
ജന്തുശാസ്ത്രത്തെ പരാമർശിച്ചുകൊണ്ട് പറയുന്നു:
" കാലികളുടെ കാര്യത്തിൽ തീർച്ചയായും നിങ്ങൾക്ക് പാടമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതിൽ നിന്ന് കാഷ്ഠത്തിനും രക്തത്തിനും ഇടയിൽ നിന്ന് കൂടിക്കുന്നവർക്ക് സുഖദമായ ശുദ്ധമായ പാൽ നിങ്ങൾക്ക് കുടിക്കാനായി നാം നൽകുന്നു." (16:66)
ആത്മാവിനെയും ശരീരത്തെയും കുറിച്ച്:
"നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്), എന്നിട്ട് നിങ്ങൾ കണ്ടറിയുന്നില്ലേ?" (51:21)
അങ്ങനെ...അങ്ങനെ ഒരുപാട് കാര്യങ്ങൾ.
വിശുദ്ധ ഖുർആനിൽ ഒരു ശാസ്ത്രശാഖയും പരാമർശിക്കാതെ വിട്ടുകളഞ്ഞിട്ടില്ലെന്നു കാണാനാവും. ഇത് ഇസ്ലാമിന്റെ പ്രചാരത്തിന് ആക്കം കൂട്ടി. കൂറ്റെ ശാസ്ത്രവിജ്ഞാനീയങ്ങളും പുരോഗതി പ്രാപിച്ചു.
----
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച
പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം
Related Reading in English from Harun Yahya