പേശികളുടെ നിയന്ത്രണം
ucgen

പേശികളുടെ നിയന്ത്രണം

19670

പേശികൾ നമ്മുടെ ശരീരത്തിലെ ശക്തിയുല്പാദനകേന്ദ്രങ്ങളാകുന്നു. ഊർജം ശക്തിയായി മാറ്റുന്ന ദൗത്യം ഏല്പിക്കപ്പെട്ട അവ ഒരാളുടെ ജീവിതകാലം മുഴുവൻ അത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോൾ നാമിത് തിരിച്ചറിയുന്നു. അധികസമയവും നാമിതേക്കുറിച്ച് ബോധവാന്മാരേ അല്ല. ചില പേശികൾ നമ്മുടെ ബോധപൂർവമുള്ള ശ്രമം കൂടാതെ തന്നെ സങ്കോചിച്ചുകൊണ്ടിരിക്കുന്നു. ഹൃദയപേശികളും ആമാശയപേസികളും ഇതിനുദാഹരണങ്ങളാണ്‌.അവയുടെ പ്രവർത്തനം നമ്മുടെ വരുതിയിലല്ല. നമ്മുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്ന പേശികൾ നമ്മുടെ അസ്ഥികളുമായി ബന്ധപ്പെട്ടവയാണ്‌, സ്വമേധയാ പ്രവർത്തിക്കുന്ന 650 പേശികളാണ്‌ നമ്മുടെ ശരീരത്തിലുള്ളത്. നമ്മുടെ അവയവങ്ങൾ ചലിക്കുമ്പോൾ ഈ പേശികൾ സങ്കോചിക്കുകയും അയയുകയും ചെയ്യുന്നു. അവ ബന്ധിപ്പിച്ചിട്ടുള്ള അസ്ഥികൾക്കൊപ്പം.

പേശികളെ പ്രവർത്തിപ്പിക്കുന്നത് രക്തധമനികളും ഞരമ്പുകളുമാണ്‌. ധമനികൾ പേശികളിലേക്കുള്ള ഓക്സിജനും പോഷകങ്ങളും എത്തിച്ചുകൊടുക്കുന്നു. ഞരമ്പുകളാവട്ടെ പേശീചലനത്തിന്‌ പ്രേരണ നൽകുകയും ചെയ്യുന്നു. പേശികളുടെ പൂർണനിയന്ത്രണം നമ്മെ ഏല്പിച്ചെന്നു വെക്കുക. ഈ നിമിഷം തൊട്ട് നമ്മുടെ ഹൃദയപേശികളുടെ നിയന്ത്രണം നമ്മുടെ കയ്യിൽ! അങ്ങനെ വന്നാൽ നമ്മുടെ ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുകയല്ലാതെ മറ്റൊരു ജോലിയിലും നമുക്കേർപ്പെടാൻ കഴിയാതെ പോകും. നമ്മുടെ ഹൃദയം ഒരു നിമിഷനേരത്തേക്ക് നാം സങ്കോചിപ്പിക്കാൻ മറന്നുപോയാൽ മരണം സുനിശ്ചിതം. ഉറങ്ങുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നമുക്ക് നിയന്ത്രിക്കാനാവില്ലല്ലോ. ഇതൊരിയ്ക്കലും സംഭവ്യമല്ല. കാരണം നാ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അതങ്ങ് സ്വയം പ്രവർത്തിച്ചുകൊണ്ടേയിരിക്കും. കാരണം ഹൃദയപേശികൾ സ്വമേധയാ പ്രവർത്തിക്കുന്നവയാണ്‌. പരമകാരുണികനായ അല്ലാഹുവിനെ എത്ര പ്രകീർത്തിച്ചാലാണ്‌ മതിയാവുക. അവനെല്ലാം നമുക്ക് എളുപ്പമാക്കിത്തന്നിരിക്കുന്നു. അവനെ മാത്രം ആരാധിക്കുവാനാണ്‌ അവൻ നമ്മോടാവശ്യപ്പെടുന്നത്.

" അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (6:102)

നിങ്ങൾ പുഞ്ചിരിക്കുമ്പോൾ നിങ്ങളുടെ മുഖത്തെ പതിനേഴു പേശികളാണ്‌ ഒരേ സമയത്ത് സങ്കേചിക്കുന്നതെന്ന കാര്യം നിങ്ങൾക്കറിയാമോ? ഈ പേശികളിൽ ഏതെങ്കിലുമൊന്ന് സങ്കോചിക്കാൻ മടിച്ചു നിന്നാൽ, പ്രവർത്തനരഹിതമായാൽ നിങ്ങൾക്കൊരിക്കലും പുഞ്ചിരിക്കാനാവില്ല. നിങ്ങളുടെ മുഖം വികാരരഹിതമായിരിക്കും സംശയം വേണ്ട.

മുഖഭാവങ്ങളെ നിയന്ത്രിക്കുന്നത് 28 പേശികളാണ്‌. ഈ പേശികളുടെ കൂട്ടയുള്ള സങ്കോചഫലമായി മുഖത്ത് നൂറുക്കണക്കിന്‌ ഭാവങ്ങലെ വിരിയിച്ചുകാണിക്കാനാവുന്നു. ദേഷ്യമാവാം, പരിഭവമാവാം, സന്തോഷമാവാം, പുച്ഛമാവാം, രൗദ്രമാവാം, വിനോദമാവാം എന്നു വേണ്ട ഏത് വികാരവും. മുഖപേശികൾ മാത്രമല്ല, ശരീരത്തിലെ മറ്റു പേശികളും പരസ്പരൈക്യത്തോടെ വർത്തിക്കുന്നു. ഒരറ്റി നടക്കാൻ 54 പേശികളുടെ ഒരേ സമയത്തുള്ള പ്രവർത്തനം ആവശ്യമായിവരുന്നു. ഇപ്രകാരം നമുക്ക് നാഴികകൾ താണ്ടാനാവും. നമുക്കെന്തെങ്കിലും പ്രത്യേകത തോന്നുമോ? ഇല്ല.

ഇത്രയും വായിച്ച് കഴിഞ്ഞ് സ്വല്പനേരം നിർത്തുക, ഒന്നു ചിന്തിച്ചുനോക്കുക. ആളുകൾ ഈ പേശികളുടെ പ്രവർത്തനങ്ങൾക്ക് വല്ലതും മുടക്കുന്നുണ്ടോ? പേശികൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നില്ലെങ്കിൽ ഓടുന്നത്, നീന്തുന്നത്, സൈക്കിളോടിക്കുന്നത് പോയിട്ട്, നിന്നിടത്ത് നിന്ന് ഒരടിപോലും നിങ്ങൾക്ക് മുന്നോട്ട് വെക്കാനാവില്ല. തീർച്ച!

അല്ലാഹു പരിപക്വമായ സംവിധാനങ്ങൾ മനുഷ്യശരീരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. ഇത് അല്ലാഹുവിൽ നിന്നുള്ള വരദാനമാവുന്നു. നമുക്ക് അല്ലാഹുവിന്‌ ആയിരമായിരം സ്ത്രോത്രങ്ങളർപ്പിക്കാം.

ഒരു പുസ്തകത്തിന്റെ താളുകൾ മറിക്കുക, കാറിന്റെ വാതിൽ തുറക്കുക, കഴുകുക, ഇതൊക്കെ സാധാരണയായി കൈകൾകൊണ്ട് നിർവഹിക്കുന്ന ഏതാനും ചെയ്തികളാണ്‌. നമുക്ക് ഒരു പ്രയാസവും തോന്നുന്നില്ല. അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ.

മുഷ്ടി ചുരുട്ടാതെ തന്നെ ഒരു വസ്തുവിൽ കൈകൾ കൊണ്ട് 45 കിലോ ബലം ചെലുത്തക്കവണ്ണം ശക്തമാണ്‌ നമ്മുടെ ശരീരം. സൂചിയിൽ നൂൽകോർക്കുന്ന പോലുള്ള ബലം തീരെ പ്രയോഗിക്കേണ്ടിവരാത്ത കൊച്ചുകൊച്ചു ജോലികളും നമുക്ക് ചെയ്യാം. ഒരു കടലാസ് കഷ്ണം മേശപ്പുറത്ത് നിന്നെടുക്കാൻ അര കിലോ ബലം ചെലുത്തുന്നതായി നാമറിയുന്നില്ല. അതേപോലെ ഒരു പന്തെറിയാൻ അഞ്ചു കിലോ ബലം പ്രയോഗിക്കുന്നതും. നാം ബോധപൂർവം ബലം അളന്നു കണക്കാക്കിയല്ല അപ്രകാരമൊക്കെ ചെയ്തുകൂട്ടുന്നത്. നമ്മുടെ സൃഷ്ടി സംവിധാനം അങ്ങനെ ആയതുകൊണ്ട് അപ്രകാരം യാന്തിർകമായിവന്നു ചേരുന്നുവെന്നു മാത്രം.

മനുഷ്യകരങ്ങൾ പോലുള്ള കരങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രജ്ഞരിപ്പോൾ. ബലത്തിന്റെ കാര്യത്തിൽ റോബോട്ടുകളുടെ കരങ്ങൾ മനുഷ്യനോട് സാദൃശ്യം പുലർത്തുന്നു. എന്നാൽ സ്പർശന സംവേദനക്ഷമത, ഒരേ സമയത്ത് അനേകം കാര്യങ്ങൾ ചെയ്യുക എന്നിവയൊന്നും അവയ്ക്ക് സാധിക്കുകയില്ല. മനുഷ്യകരങ്ങൾ നിർവഹിക്കുന്ന എല്ലാം കൃത്രിമ കരങ്ങൾക്ക് നിർവഹിക്കാനാവില്ലെന്ന് ശാസ്ത്രകാരന്മാർ ഇപ്പോൾ സമ്മതിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യക്ക് അനുകരിക്കാനാവാത്ത വിധം നമ്മുടെ കരങ്ങൾ സംവിധാനിച്ചത് സർവശക്തനായ അല്ലാഹുവാകുന്നു.

വിശുദ്ധ ഖുർആൻ പറയുന്നു: "(നബിയേ), ചോദിക്കുക, ആരാണ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക, അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്‌ പുറമെ അവരവർക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധതയുള്ളവനും കാഴിചയുള്ളവനും തുല്യരാകുമോ? അതല്ല അല്ലാഹുവിന്‌ പുറമെ അവർ പങ്കാളികളാക്കി വെച്ചവർ അവൻ സൃഷ്ടിക്കുന്നത് പോലെതന്നെ സൃഷ്ടി നടത്തിയിട്ട് ( ഇരുവിഭാഗത്തിന്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്. പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു. (പരിശുദ്ധ ഖുർആൻ/റഅദ്-16)

--

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.


ഷെയർ ചെയ്യുക
logo
logo
logo
logo
logo